ഏഴ് മാസത്തിന് ശേഷം ട്വിറ്ററിലെ വിലക്ക് നീക്കി നൈജീരിയ.

അബുജ: നൈജീരിയൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ ട്വീറ്റിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ സോഷ്യൽ മീഡിയ ഭീമനെ നിരോധിച്ച് ഏഴ് മാസത്തിന് ശേഷം ട്വിറ്ററിന്റെ സസ്പെൻഷൻ അവസാനിപ്പിച്ചതായി നൈജീരിയ സർക്കാർ അറിയിച്ചു. അഭിപ്രായസ്വാതന്ത്ര്യത്തിനെതിരെ രാജ്യാന്തര പ്രതിഷേധമുയർത്തി ബുഹാരിയുടെ അഭിപ്രായം കമ്പനി നീക്കം ചെയ്തതിനെ തുടർന്ന് ജൂണിൽ നൈജീരിയ ട്വിറ്റർ പ്രവർത്തനങ്ങൾ നിർത്തിവച്ചിരുന്നു. എന്നാൽ നൈജീരിയയിൽ അതിന്റെ പ്രവർത്തനങ്ങൾ രജിസ്റ്റർ ചെയ്യുന്നതുൾപ്പെടെ ഒരു കൂട്ടം വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ സേവനം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് സർക്കാരും ട്വിറ്ററും ചർച്ചകൾ നടത്തിവരികയാണ്. നൈജീരിയയിലെ ട്വിറ്റർ പ്രവർത്തനം ഇന്ന് രാത്രി 12 മണി മുതൽ…

Read More

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ “ട്വിറ്റർ യുദ്ധം മുറുകുന്നു “

ബെംഗളൂരു: സിദ്ധരാമയ്യയും ബൊമ്മെയും തമ്മിൽ “ട്വിറ്റർ യുദ്ധം മുറുകുന്നു “.സിദ്ധരാമയ്യയുടെ ഭരണകാലത്ത് ഹിന്ദുസംഘടനാ പ്രവർത്തകർ കൊലചെയ്യപ്പെട്ടെന്നും അത് ടിപ്പു സുൽത്താന്റെ ഭരണകാലത്തിനു സമാനമായിരുന്നെന്നും ഹിന്ദു വിരുദ്ധതയുടെ പ്രതിരൂപമായിരുന്നു അന്ന് സിദ്ധരാമയ്യയെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ട്വിറ്ററിൽ കുറിച്ചു. തനിക്ക് ഭരണകാര്യത്തിലും പോലീസിനെ നിയന്ത്രിക്കുന്ന കാര്യത്തിലും സിദ്ധരാമയ്യയിൽനിന്ന് ഒന്നും പഠിക്കേണ്ടെന്നും ബൊമ്മെയുടെ അഭിപ്രായ പ്രകടനത്തിൽ പ്രകോപിതനായ സിദ്ധരാമയ്യ മറുപടിയുമായി രംഗത്തെത്തി. പ്രസ്താവന പിൻവലിച്ചില്ലെങ്കിൽ ബൊമ്മയ്ക്കെതിരേ മാനനഷ്ടത്തിന് കേസു കൊടുക്കുമെന്ന് അദ്ദേഹം ട്വിറ്ററിൽ ഭീഷണിമുഴക്കി. അധികാരത്തിനു മാത്രമാണ് ബൊമ്മെ ബി.ജെ.പി.യിൽ ചേർന്നതെന്നും ഭരണഘടനാവിരുദ്ധ പ്രവർത്തനങ്ങൾക്ക് അദ്ദേഹം കൂട്ടുനിൽക്കുകയാണെന്നും…

Read More

ഇന്ത്യക്കാരനായ പരാഗ് അഗ്രവാള്‍ ട്വിറ്ററിന്‍റെ ചീഫ് ടെക്നോളജി ഓഫീസറായി.

ന്യൂഡല്‍ഹി: മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിന്‍റെ ചീഫ് ടെക്നോളജി ഓഫീസറായി ഇന്ത്യക്കാരനായ പരാഗ് അഗ്രവാള്‍ നിയമിതനായി. ബോംബെ ഐഐടി ബിരുദധാരിയായ പരാഗ് അഗ്രവാള്‍ 2016 വരെ ആ ചുമതല വഹിച്ചിരുന്ന ആദം മെസിങ്കറിന് പകരക്കാരനായാണ് എത്തുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ തന്നെ പരാഗ് അഗ്രവാളിന്‍റെ നിയമനം സംബന്ധിച്ച പ്രഖ്യാപനം വന്നിരുന്നു. 2011ലാണ് പരാഗ് അഗ്രവാള്‍ ട്വിറ്ററില്‍ എന്‍ജിനീയറായി ജോലിയില്‍ പ്രവേശിച്ചത്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സാധ്യതകള്‍ പ്രയോജനപ്പെടുത്തി ട്വിറ്ററിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ പരാഗ് അഗ്രവാളിന്‍റെ ഇടപെടല്‍ നിര്‍ണായകമായിരുന്നു.

Read More
Click Here to Follow Us