ബെംഗളൂരു: മുംബൈ-ബെംഗളൂരു വിമാനത്തിൽ യാത്രക്കാരൻ ടോയ്ലെറ്റിൽ കുടുങ്ങിയത് ഒരു മണിക്കൂറോളം. സ്പൈസ്ജെറ്റ് വിമാനത്തിൽ ആണ് സംഭവം. ബെംഗളൂരുവിൽ നിന്നും വിമാനം പറന്നുയർന്നതിന് പിന്നാലെയാണ് ഇയാൾ ടോയ്ലെറ്റിൽ പോയത്. എന്നാൽ, ഡോറിന്റെ തകരാർ മൂലം ഇയാൾ അവിടെ കുടുങ്ങുകയായിരുന്നു. പിന്നീട് മുംബൈയിൽ വിമാനം ലാൻഡ് ചെയ്തതിന് ശേഷം സ്പൈസ്ജെറ്റിന്റെ സാങ്കേതിക വിദഗ്ധർ എത്തിയാണ് യാത്രക്കാരനെ പുറത്ത് ഇറക്കിയത്. സംഭവത്തിൽ യാത്രക്കാരനോട് ക്ഷമ ചോദിച്ച് സ്പൈസ്ജെറ്റ് രംഗത്തെത്തി. ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സ്പൈസ്ജെറ്റിന്റെ എസ്.ജി 268 എന്ന വിമാനം ബംഗളൂരുവിൽ നിന്നും ടേക്ക് ഓഫ് ചൈയ്തത്.…
Read MoreTag: toilet
വിദ്യാർത്ഥികളോട് ശുചിമുറി വൃത്തിയാക്കാനും അധ്യാപകന്റെ വീട്ടിലെ പൂന്തോട്ടത്തിൽ പണിയെടുക്കാനും നിർബന്ധിച്ചതായി പരാതി
ബെംഗളൂരു: സര്‍ക്കാര്‍ സ്കൂളിലെ വിദ്യാര്‍ത്ഥികളെ സ്കൂളിലെ ശുചിമുറികള്‍ വൃത്തിയാക്കാനും പ്രിന്‍സിപ്പലിന്റെ വീട്ടില്‍ പൂന്തോട്ടത്തില്‍ പണിയെടുക്കാനും നിര്‍ബന്ധിച്ചതായി പരാതി. കലബുറഗിയിലെ സ്കൂളിലെ പ്രിന്‍സിപ്പലിനെതിരെയാണ് പരാതി. കഴിഞ്ഞ ഒരു വര്‍ഷമായി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഈ പ്രവൃത്തി തുടരുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. ന്യൂനപക്ഷ ഡയറക്ടറേറ്റിന് കീഴില്‍ കര്‍ണാടക സര്‍ക്കാര്‍ സംസ്ഥാനത്തുടനീളം ആരംഭിച്ച മൗലാന ആസാദ് മോഡല്‍ സ്കൂളുകളിലൊന്നാണിത്. സംഭവത്തില്‍ സമഗ്രമായ അന്വേഷണവും അടിയന്തര നടപടിയും ആവശ്യപ്പെട്ട് സ്കൂളിലെ ഒരു കുട്ടിയുടെ പിതാവ് എം.ഡി.സമീര്‍ പോലീസിന് പരാതി നല്‍കിയതോടെയാണ് വിഷയം പുറത്തറിഞ്ഞത്. വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ ഇതുസംബന്ധിച്ച് പ്രിന്‍സിപ്പലിനോട് വിശദീകരണം തേടിയപ്പോള്‍…
Read Moreനഗരത്തിൽ ഉടൻ വരുന്നു 100 സ്ത്രീ സൗഹൃദ ശുചിമുറികൾ
ബെംഗളൂരു: നഗരത്തിൽ ആദ്യമായി 100 സ്ത്രീ സൗഹൃദ ശുചിമുറികൾ സ്ഥാപിക്കാൻ ഒരുങ്ങി ബി.ബി.എം.പി. വിശ്രമമുറി, ഫീഡിങ് റൂം, നപ്കിന് വെൻഡിംഗ് മെഷീൻ എന്നിവ ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെയാണ് പൊതുസ്വകാര്യ പങ്കാളിതത്തോടെ ശുചിമുറികൾ സ്ഥാപിക്കുന്നത്. 18 ലക്ഷം രൂപയാണ് ഒരെണ്ണം നിർമിക്കാൻ ഉള്ള ചിലവ്. സംരക്ഷണ ചുമതല സന്നദ്ധ സംഘടനകളക്ക് നൽകും. നിലവിലുള്ള ബി.ബി.എം.പി. ശുചിമുറികൾ സ്ത്രീ സൗഹൃതമല്ലന്ന പരാതികൾ വ്യാപകമായിരുന്നു. ബസ് ടർമിനലുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, എന്നിവയ്ക്ക് സമീപത്താണ് ആദ്യഘട്ടത്തിൽ സ്ത്രീ സൗഹൃദ ശുചിമുറികൾ സ്ഥാപിക്കുക.
Read Moreകൂടുതൽ ശുചിമുറികളുടെ നിർമ്മാണം ദ്രുതഗതിയിൽ; നിലവിലുള്ളവയുടെ സ്ഥിതി ദയനീയമെന്ന് ജനങ്ങൾ
ബെംഗളൂരു: മതിയായ ശുചിമുറികളില്ലാതെ ബെംഗളുരു നഗരം. നഗരത്തിൽ കൂടുതൽ ശുചിമുറികൾ സ്ഥാപിക്കുമ്പോഴും നിലവിലുള്ളതിന്റെ അവസ്ഥ ശോചനീയമെന്ന് പരാതികൾ ഉയരുന്നു. ദിവസേന ആയിരങ്ങളെത്തുന്ന ബസ് ടെർമിനലുകളിലെ ശുചിമുറികൾ പോലും തകർന്ന് തരിപ്പണമായി കിടക്കുകയാണ്. രാത്രിയിൽ പൊട്ടിപ്പൊളിഞ്ഞ ടൈൽസും തകർന്ന പൈപ്പുമുള്ള ശുചിമുറികളിൽ ലൈറ്റുകൾ പോലും തെളിയാറില്ല.വ്യാപാര സ്ഥാപനങ്ങളിൽ പോലും മതിയായ ശുചിമുറി സൗകര്യമില്ലാത്ത നഗരത്തിൽ ജീവനക്കാരിലധികവും പൊതുശുചിമുറികളെയാണ് ആശ്രയിക്കുന്നത്. സ്ത്രീകൾക്കുള്ള ശുചിമുറികളിൽ യൊതൊരു വിധ സംവിധാനവും ഉണ്ടാകാത്തത് വൻ പ്രതിസന്ധിയാണ് സൃഷ്ട്ടിക്കുന്നത്.
Read More