ഒട്ടുമിക്ക ആളുകളും ഒരു ദിവസം ഒരു പാൽ ചായ എങ്കിലും കുടിക്കുന്നവരാണ്. ചായയ്ക്ക് ഒപ്പം പല പലഹാരങ്ങളും നമ്മൾ കഴിക്കാറുണ്ട്. അങ്ങനെ പാല് ചായയ്ക്കൊപ്പം ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് അത്ര ഗുണകരമല്ല എന്നാണ് പുതിയ റിപ്പോർട്ട്. അത്തരത്തില്‍ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം. കേക്കും പേസ്ട്രികളും ഡോനട്ടുകളും ചായക്കൊപ്പം കഴിക്കാൻ പാടില്ല. ഇവ അനാരോഗ്യകരമായ കൊഴുപ്പുകള്‍, പഞ്ചസാര എന്നിവ അടങ്ങിയതാണ്. അതിനാല്‍ ഇവ രാവിലെ ചായയുടെ കൂടെ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടുകയും അതുമൂലം അമിത ക്ഷീണത്തിന് കാരണമാവുകയും ചെയ്യും.…
Read MoreTag: tips
മാനസിക സമ്മർദ്ദം കൂടുമ്പോൾ അമിതമായി ഭക്ഷണം കഴിക്കാറുണ്ടോ? എങ്കിൽ സൂക്ഷിക്കുക ഈ രോഗവസ്ഥയാണ് കാരണം…
മാനസികമായി തളര്‍ന്നിരിക്കുന്ന അവസരങ്ങളിലോ സമ്മര്‍ദം ഉള്ളപ്പോഴോ ഒക്കെ നിങ്ങൾക്ക് ഭക്ഷണത്തില്‍ അഭയം തേടാൻ തോന്നാറുണ്ടോ? നെഗറ്റീവ് ചിന്തകളിലൂടെയും ഉത്കണ്ഠയിലൂടെയുമൊക്കെ കടന്നുപോകുമ്പോള്‍ ഭക്ഷണത്തില്‍ അഭയം തേടുകയും അപ്പോള്‍ ആശ്വാസം തോന്നുകയും ചെയ്യുന്ന ഇമോഷണല്‍ ഈറ്റിങ് അഥവാ സ്ട്രെസ്സ് ഈറ്റിങ് അവസ്ഥയാണിത്. സമ്മര്‍ദത്തിലാകുമ്പോള്‍ ഭക്ഷണത്തില്‍ അഭയം തേടുന്നവരില്‍ കലോറിയുടെ അളവും കൂടുതലായിരിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇത്തരത്തിലുള്ള കലോറി കൂടിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വഴി കൂടുതല്‍ ഭക്ഷണം കഴിക്കുകയും മധുരത്തോടുള്ള ആഭിമുഖ്യം കൂടുകയും വണ്ണംവെക്കാനിടയാക്കുകയും ചെയ്യുമെന്ന് ഗാര്‍വാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ ഗവേഷകര്‍ കണ്ടെത്തിയിരുന്നു. ഭക്ഷണം കഴിക്കുമ്പോള്‍…
Read Moreപാൽ ചായയാണോ അതോ കട്ടൻ ചായയാണോ ശരീരത്തിന് നല്ലത്?
രാവിലെ എഴുന്നേറ്റയുടൻ ചായ അല്ലെങ്കിൽ കാപ്പി ഇതിൽ ഏതെങ്കിലുമൊന്ന് വേണമെന്ന് നിർബന്ധമുള്ളവരാണ് പലരും. എന്നാൽ വെറും വയറ്റിൽ ചായയും കാപ്പിയുമൊക്കെ കുടിക്കുമ്പോൾ പകരം ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നതാണ് നല്ലതെന്നാണ് ആരോഗ്യവിദഗ്ദർ പറയുന്നു. വെള്ളം കുടിച്ച് അൽപസമയം കഴിഞ്ഞ് എന്തെങ്കിലും ലഘുഭക്ഷണം കൂടി കഴിച്ച ശേഷം ചായയോ കാപ്പിയോ കുടിക്കുന്നതാവും ശരീരത്തിന് നല്ലത്. ചായയിൽ തന്നെ പാൽചായ ആണോ കട്ടൻ ചായ ആണോ നല്ലതെന്ന സംശയവും പലർക്കുമുണ്ട്. കൂടുതൽ പേർക്കും താത്പര്യം പാൽചായയോടാണെങ്കിലും ആരോഗ്യത്തിന് നല്ലത് കട്ടൻചായ ആണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നത്. പാൽചായ കുടിക്കുന്നത്…
Read Moreപ്രമേഹരോഗികൾക്ക് സെക്സ് ബുദ്ധിമുട്ട് !!! ശ്രദ്ധിക്കാം…
പലരുടെയും ജീവിതത്തിൽ വലിയ പ്രതിസന്ധിയാണ് പ്രമേഹം. ലൈംഗിക ജീവിതത്തെ പോലും പ്രമേഹം സാരമായി ബാധിച്ചേക്കാം. പ്രമേഹത്തിനു കൃത്യമായ ചികിത്സ ഉറപ്പ് വരുത്തുകയാണ് ആദ്യം വേണ്ടത്. ലൈംഗികാരോഗ്യത്തെ പ്രമേഹം എങ്ങനെയാണ് ബാധിക്കുന്നതെന്ന് പരിശോധിക്കാം. രക്തത്തിൽ പഞ്ചസാരയുടെ (ഗ്ലൂക്കോസ്) അളവ് ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യമാണ് പ്രമേഹം. ഉയർന്ന അളവിലുള്ള ഗ്ലൂക്കോസ് രക്തക്കുഴലുകളുടെ ആന്തരിക പാളികളെ നശിപ്പിക്കും. കാലക്രമേണ, ഈ കേടുപാടുകൾ നിങ്ങളുടെ രക്തക്കുഴലുകളുടെ ഇലാസ്തികത കുറയ്ക്കുകയും അവ ചുരുങ്ങാൻ കാരണമാവുകയും ചെയ്യും. രക്തക്കുഴലുകൾ ചുരുങ്ങുമ്പോൾ അത് ലൈംഗിക അവയവങ്ങളിലേക്കുള്ള രക്തപ്രവാഹത്തിന്റെ വേഗത കുറയ്ക്കുകയും തടസ്സപ്പെടുത്തുകയും ചെയ്തേക്കാം. അതുകൊണ്ടാണ്…
Read Moreതൈരിനൊപ്പം ഉള്ളി ചേർക്കാറുണ്ടോ? എങ്കിൽ സൂക്ഷിക്കുക!!!
ഭക്ഷണത്തിനൊപ്പം തൈര് കൂട്ടി കഴിക്കാൻ ഇഷ്ടമുള്ളമുള്ളവരാണ് ഏറെപ്പേരും. നിരവധി ആരോഗ്യഗുണങ്ങള്‍ അടങ്ങിയ പാലുത്പന്നമാണ് തൈര്. ബിരിയാണിക്കൊപ്പവും ചോറിനൊപ്പമുമെല്ലാം ഒഴിവാക്കാനാവാത്ത ഒന്നാണ് തൈര് സാലഡ്. ഉള്ളിയും പച്ചമുളകും കറിവേപ്പിലയും തക്കാളിയും കക്കിരിയുമെല്ലാം ചേർത്താണ് ഈ തൈര് സാലഡ് ഉണ്ടാക്കാറുള്ളത്. പലനാട്ടിലും പല പേരില്‍ അറിയപ്പെടുന്ന ഈ തൈര് വിഭവം കഴിക്കുമ്പോൾ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഉള്ളി ചേർത്ത് തൈര് കഴിക്കുന്നത് നല്ലതല്ലെന്നാണ് ആയുർവേദത്തിൽ പറയുന്നത്. ആയുർവേദവിധി പ്രകാരം തൈരും ഉള്ളിയും വിരുദ്ധാഹാരമാണ്. തൈര് ശരീരത്തിന് തണുപ്പ് നൽകുമെങ്കിലും ഉള്ളി ചൂടാണ് നൽകുന്നത്. ഇവ രണ്ടും കൂടി…
Read Moreവെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്ത ഏഴ് ഭക്ഷണങ്ങൾ ഏതൊക്കെ? അറിയാം…
ഉറങ്ങി എഴുന്നേറ്റതിന് ശേഷം ആദ്യം എന്ത് കഴിക്കുന്നു എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. രാവിലെ ആദ്യം കഴിക്കുന്നതായിരിക്കും നിങ്ങളുടെ ബാക്കി ദിവസം എങ്ങനെ മുന്നോട്ട് പോകുമെന്ന് തീരുമാനിക്കുന്നത്. ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ ദിവസം മുഴുവനുള്ള മാനസികാവസ്ഥയെയും ആരോഗ്യത്തെയും മെച്ചപ്പെടുത്തും. മികച്ച ഭക്ഷണം തെരഞ്ഞെടുക്കുന്നതിനൊപ്പം ഭക്ഷണം കഴിക്കാൻ ശരിയായ സമയം ശ്രദ്ധിക്കേണ്ടതും പ്രധാനമാണ്. എത്ര മികച്ച ഭക്ഷണമാണെങ്കിലും അത് കഴിക്കുന്നതിനും ചില സമയങ്ങളുണ്ട്. ചില ഭക്ഷണങ്ങള്‍ വെറും വയറ്റില്‍ കഴിക്കുന്നത് ദഹനത്തെപോലും ബാധിച്ചേക്കാം. വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത ഏഴ് ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.. 1…
Read Moreവിഷാദം അകറ്റാൻ ഈ ഭക്ഷണങ്ങൾ കഴിച്ചു നോക്കൂ
ചില ഭക്ഷണങ്ങള്‍ വിഷാദരോഗത്തില്‍ നിന്നും ആശ്വാസം നല്‍കുന്നതാണ് എന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട്. ഇവ കഴിക്കുന്നത് വിഷാദരോഗത്തെ നിയന്ത്രിക്കാനും അതുവഴി മനസ്സിന് സന്തോഷം നല്കാന് സഹായിക്കുകയും ചെയ്യുമെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ചില ഭക്ഷണം നമ്മുടെ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കാനും മാനസികാവസ്ഥയെ ശക്തിപ്പെടുത്താനും സന്തോഷിപ്പിക്കാനും സാധിക്കും. അത്തരം ചില ആഹാരങ്ങള്‍ എന്തൊക്കെയെന്നു നോക്കാം. പച്ചിലവര്‍ഗ്ഗങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അത് വിഷാദത്തിനു ഒരു പരിധി വരെ ശമനം നല്‍കുമെന്നാണ് പറയുന്നത് . ചീര, സലാഡ് ഇലകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. ഇവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ A, C, E,…
Read Moreഷിഗല്ല, കരുതലെടുക്കാം ഭക്ഷണകാര്യത്തിൽ
കോവിഡ് മഹാമാരിക്ക് ശേഷം നമ്മളെ ഭീതിയിൽ ആക്കിയിരിക്കുകയാണ് ഷിഗല്ല. ഷിഗല്ല വിഭാഗത്തില്‍പെടുന്ന ബാക്ടീരിയകളാണ് ഷിഗല്ലോസിസ് രോഗാണുബാധയ്ക്ക് കാരണമാവുന്നത്. വയറിളക്കമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണമായി കണ്ടു വരുന്നത്. എന്നാല്‍ ഇത് സാധാരണ വയറിളക്കത്തേക്കാള്‍ ഗുരുതരമാണ്. രോഗ ലക്ഷണങ്ങള്‍ ഗുരുതരാവസ്ഥയിലെത്തിയാല്‍ അഞ്ച് വയസിന് താഴെ രോഗം പിടിപെട്ട കുട്ടികളിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും മരണ സാധ്യത വളരെ കൂടുതലാണ്. വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കില്‍ ഷിഗല്ല രോഗവ്യാപനം വളരെ പെട്ടെന്ന് തന്നെ നടക്കും. രോഗികളുടെ വിസര്‍ജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പര്‍ക്കമുണ്ടായാല്‍ രോഗം എളുപ്പത്തില്‍ വ്യാപിക്കും. പനി, രക്തംകലര്‍ന്ന മലവിസര്‍ജ്ജനം,…
Read More