ബെംഗളൂരു: പുതുവർഷത്തിൽ കേരളത്തിലേക്കുള്ള 2 ട്രൈനുകളുടെ സമയത്തിൽ മാറ്റം വരുത്തി ദക്ഷിണ പശ്ചിമ റെയിൽവേ. ബയ്യപ്പനഹള്ളി എസ്.എം.വി.ടി കൊച്ചുവേളി ഹംസഫർ എക്സ്പ്രസ്സ് (16320) കെ.ആർ പുരത്ത് വൈകിട്ട് 7:18നും ബംഗാൾപേട്ടിൽ 8:14നും എത്തും.നിലവിൽ 7:54നും 8:45നുമാണ് എത്തിയിരുന്നത്. പുതിയ സമയക്രമം ജനുവരി 1- 2023 മുതൽ പ്രാബല്യത്തിൽ വരും. കൊച്ചുവേളി – ഹുബ്ബള്ളി എക്സ്പ്രസ്സ് (12778) ചിക്കബാനവാരയിൽ വെളുപ്പിന് 4:59നും (പഴയ സമയം 4.23) തുമകുരുവിൽ 5:43നും (പഴയ സമയം 05.04) എത്തും ജനുവരി 5 മുതലാകും ഈ ട്രെയിനിന്റെ സമയമാറ്റം നിലവിൽ വരിക.
Read More