തമിഴ് സിനിമാതാരം മയിൽസാമി അന്തരിച്ചു

ചെന്നൈ: തമിഴ് ചലച്ചിത്ര താരം മയില്‍സാമി (57) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് മരണം. കോമഡി റോളുകളിലും ക്യാരക്റ്റര്‍ വേഷങ്ങളിലും ഒരുപോലെ തിളങ്ങിയ പ്രിയ താരത്തിന്റെ അപ്രതീക്ഷിത വിയോഗം സൃഷ്ടിച്ച ആഘാതത്തിലാണ് തമിഴ് സിനിമാലോകവും ആരാധകരും. കെ ഭാഗ്യരാജിന്‍റെ സംവിധാനത്തില്‍ 1984 ല്‍ പുറത്തെത്തിയ ധവനി കനവുകള്‍ എന്ന ചിത്രത്തിലൂടെയാണ് മയില്‍സാമിയുടെ സിനിമാ അരങ്ങേറ്റം. ആ ചിത്രത്തില്‍ ആള്‍ക്കൂട്ടത്തിലെ ഒരാള്‍ മാത്രമായിരുന്നെങ്കിലും പിന്നീടുള്ള വര്‍ഷങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. ദൂള്‍, വസീഗര, ഗില്ലി, ഗിരി, ഉത്തമപുത്രന്‍, വീരം, കാഞ്ചന, കണ്‍കളെ കൈത്…

Read More

തമിഴ് നടൻ ശിവ നാരായണ മൂർത്തി അന്തരിച്ചു

ചെന്നൈ: തമിഴ് ഹാസ്യതാരം ശിവ നാരായണ മൂര്‍ത്തി അന്തരിച്ചു. 67 വയസായിരുന്നു. ബുധനാഴ്ച രാത്രി ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ശരീരഘടനയും മുഖഭാവവും കൊണ്ട് പോലീസ്, ഗ്രാമീണ കര്‍ഷകന്‍ തുടങ്ങിയ വേഷങ്ങളില്‍ തിളങ്ങിയ അദ്ദേഹം സംവിധായകനും നടനുമായ വിസുവിന്റെ ആദ്യ ചിത്രം പൂന്തോട്ടത്തിലൂടെയാണ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. തഞ്ചാവൂരിലെ പട്ടുകോട്ടൈയ്ക്ക് അടുത്തുള്ള പൊന്നാവരന്‍കോട്ട സ്വദേശിയാണ് ശിവ നാരായണ മൂര്‍ത്തി. പ്രമുഖ ഹാസ്യതാരങ്ങളായ വിവേകിനും വടിവേലുവിനുമൊപ്പം നിരവധി ഹാസ്യ രംഗങ്ങളില്‍ ശിവ നാരായണ മൂര്‍ത്തി അഭിനയിച്ചിട്ടുണ്ട്. സൂപ്പര്‍താരങ്ങളായ രജനീകാന്ത്, കമല്‍, അജിത് കുമാര്‍, വിജയ് എന്നിവരുടെ ചിത്രങ്ങളില്‍…

Read More

സിനിമയിൽ നിന്ന് മാറി നിൽക്കാൻ ഒരുങ്ങി അജിത്

സിനിമയിൽ നിന്ന് ഒന്നര വർഷത്തെ ഇടവേളയെടുക്കാൻ ഒരുങ്ങി തെന്നിന്ത്യൻ സൂപ്പർ താരം അജിത്. ഏറ്റവും വലിയ സ്വപ്‌നങ്ങളിലൊന്നായ ലോക സഞ്ചാരത്തിനുവേണ്ടി ഇടവേളയെടുക്കുകയാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ബൈക്ക് റൈഡിംഗിൽ താത്പര്യമുള്ള അജിത് സുഹൃത്തുക്കൾക്കൊപ്പം ഏഴ് ഭൂഖണ്ഡങ്ങളിലും പര്യടനം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന തുണിവാണ് അജിത്തിന്റെ ഏറ്റവും പുതിയ ചിത്രം. മഞ്ജു വാര്യർ നായികയായ ചിത്രം അടുത്ത വർഷം റിലീസ് ചെയ്യും. ലൈക പ്രൊഡക്ഷന്റെ നിർമ്മിച്ച്‌ വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് അജിത്തിന്റെ അടുത്ത സിനിമ. ഇത് പൂർത്തിയാക്കിയ…

Read More
Click Here to Follow Us