ബെംഗളൂരു : കോവിഡ് മഹാമാരിയെ തുടർന്ന് ബെംഗളൂരുവിൽ നിർത്തിയ പ്രീ പെയ്ഡ് ഓട്ടോ സ്റ്റാൻഡുകൾ വീണ്ടും തിരികെ കൊണ്ടുവരുമെന്ന് ട്രാഫിക് പോലീസ് കമ്മിഷണർ എം.എ. സലീം അറിയിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായിമൊത്തം 16 പ്രീ പെയ്ഡ് ഓട്ടോ സ്റ്റാൻഡുകളാണ് ഏർപ്പെടുത്തുക. ഇതിൽ എം.ജി. റോഡ്, കെംപെഗൗഡ ബസ് സ്റ്റാൻഡ്, സാംപിഗെ റോഡ് എന്നിവിടങ്ങളിലെ അവസ്ഥ പരിശോധിച്ചതായും സലീം അറിയിച്ചു. പ്രീപെയഡ് ഓട്ടോ സ്റ്റാൻഡുകൾ വരുന്നത് നഗരത്തിലെ യാത്രക്കാർക്ക് വളരെയധികം ആശ്വാസമാകുമെന്നും യാത്രക്കാർ ഓട്ടോറിക്ഷകളെ കൂടുതലായി ആശ്രയിക്കുന്ന വാണിജ്യ മേഖലകൾ, ബസ്‌സ്റ്റാൻഡുകൾ, ആശുപത്രികൾ എന്നിവിടങ്ങളിലാകും സ്റ്റാൻഡുകൾ…
Read More