ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഷോപ്പിങ്ങില്‍ ഉണ്ടായ ദുരനുഭവം വിവരിച്ച് വീഡിയോ പങ്കുവെച്ച് ഉപയോക്താവ്. യാഷ് ഓജ എന്ന പേരിലുള്ള എക്‌സ് അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവെച്ചത്. പ്രമുഖ ഇ- കോമേഴ്‌സ് സ്ഥാപനമായ ആമസോണില്‍ സോണി XB910N വയര്‍ലെസ് ഹെഡ് ഫോണ്‍ വാങ്ങാനാണ് ഓര്‍ഡര്‍ നല്‍കിയത്. 19,900 രൂപ വിലയായി നല്‍കി. പകരം തനിക്ക് ലഭിച്ചത് കോള്‍ഗേറ്റിന്റെ ടൂത്ത് പേസ്റ്റ് ആണ് എന്ന് വീഡിയോ സഹിതമുള്ള കുറിപ്പില്‍ യാഷ് ഓജ ആരോപിച്ചു. തെളിവിനായി ആമസോണ്‍ ഡെലിവറി തുറക്കുന്നതും കോള്‍ഗേറ്റ് ടൂത്ത് പേസ്റ്റ് ലഭിക്കുന്നതുമായ വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. sony…
Read MoreTag: shopping
മാളിൽ നിന്ന് പുറത്ത് പോകാതെ യുവതി; ജീവനക്കാരനെയും പോലീസിനെയും ആക്രമിച്ചു
ബെംഗളൂരു: അര്‍ധരാത്രിയായിട്ടും ഷോപ്പിങ് മാളില്‍നിന്ന് തിരികെപോകാന്‍ കൂട്ടാക്കാതിരുന്ന യുവതി മാളിലെ ജീവനക്കാരനെയും പോലീസിനെയും ആക്രമിച്ചു. കോറമംഗലയിലെ ഷോപ്പിങ് മാളിലാണ് സംഭവം. മാളില്‍വെച്ച് ജീവനക്കാരെ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്ത യുവതി, അഡുഗോഡി പോലീസ് സ്‌റ്റേഷനില്‍വെച്ചാണ് വനിതാ പോലീസുകാരെ ആക്രമിച്ചത്. ബെംഗളൂരുവിലെ ധനകാര്യ സ്ഥാപനത്തില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ 28-കാരിയാണ് ഷോപ്പിങ് മാളില്‍ അതിക്രമം കാട്ടിയത്. കോറമംഗലയിലെ പി.ജി. ഹോസ്റ്റലില്‍ താമസിക്കുന്ന യുവതി സിനിമ കാണാനായി രാത്രി 10.30-ഓടെയാണ് മാളിലെത്തിയത്. സിനിമ കഴിഞ്ഞിട്ടും ഒരുമണിക്കൂര്‍ കൂടി യുവതി മാളില്‍ ചിലവഴിച്ചു. പിന്നീട് ഷോപ്പിങ് മാള്‍ അടയ്ക്കാനാകുന്ന സമയമായപ്പോള്‍…
Read Moreആമസോണിൽ വൻ ഓഫറുകൾ; ഇനി കുറഞ്ഞ ദിവസങ്ങൾ മാത്രം
സ്ത്രീകളുടേയും പുരുഷന്മാരുടേയും കുട്ടികളുടേയും വസ്ത്രങ്ങളും ചെരുപ്പുകളും സ്പെഷ്യൽ ഓഫർ പ്രൈസിൽ ആമസോണിൽ ഡിസ്ക്കൗണ്ട് സെയിൽ നൽകുന്നു. മുതൽ 19 മുതലാണ് ഓഫർ സെയിൽ തുടങ്ങിയത്. 30 വരെ ഉപഭോക്താക്കൾക്ക് തങ്ങളുടെ ഇഷ്ട വസ്ത്രങ്ങൾ വിലക്കുറവിൽ തിരഞ്ഞെടുക്കാനുള്ള അവസരമുണ്ടാകും. മെൻസ് ഷർട്ട്സ് ആൻഡ് ടി-ഷർട്ട്സ് 599 രൂപയിൽ താഴെ മുതലും ജീൻസ് ആൻഡ് ട്രൗസേഴ്സ് 799 രൂപയിൽ താഴെ മുതലും ലഭ്യമാണ്. കോട്ടൺ, ഡെനിം, ലിനൻ പ്ലാന്റുകളിലുള്ള പ്രൊഡക്ട്‌സാൻ ലിസ്റ്റ് ചെയ്തിരിക്കുന്നത്. പുരുഷന്മാർക്കായി സ്‌പോർട്‌സ് വെയറും വിന്റർ വെയറും മറ്റ് ആക്‌സസറീസും പർച്ചേസ് ചെയ്യാവുന്നതാണ്. വുമൺസ്…
Read Moreമാതാപിതാക്കൾ ഷോപ്പിംഗിന് കൊണ്ടുപോയില്ല; അഞ്ചാം ക്ലാസുകാരി ആത്മഹത്യ ചെയ്തു
ബെംഗളൂരു: മൂന്ന് മക്കളിൽ മൂത്തവളായ അഞ്ചാം ക്ലാസുകാരിയെ അച്ഛൻ ഷോപ്പിംഗിന് കൊണ്ടുപോകാത്തതിനാൽ ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. സംഭാവത്തോടനുബന്ധിച്ച് ചാമരാജ് പേട്ട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച പെൺകുട്ടിയുടെ പിതാവ് സ്‌കൂളിൽ നടന്ന രക്ഷിതാക്കളുടെ യോഗത്തിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങിയിരുന്നു. ശേഷം മൂത്തമകളേ വീട്ടിലാക്കി മറ്റ് രണ്ട് മക്കൾക്കും വസ്ത്രങ്ങൾ വാങ്ങാൻ മാർക്കറ്റിലേക്ക് പോകാനൊരുങ്ങി. അടുത്തിടെയാണ് മൂത്തകുട്ടിക്ക് വസ്ത്രങ്ങൾ വാങ്ങിയത് എന്ന കാരണത്താലാണ് മൂത്തമകളേ വീട്ടിലാക്കാൻ തീരുമാനിച്ചത്. കൂടെ പോകാൻ അവൾ നിർബന്ധിച്ചെങ്കിലും അച്ഛൻ സമ്മതിച്ചില്ല. വീട്ടിലിരിക്കാൻ ആവശ്യപ്പെട്ട് ഭാര്യയ്ക്കും രണ്ട് കുട്ടികൾക്കുമൊപ്പം ഷോപ്പിംഗിന്…
Read Moreനിലവാരം ഇല്ലാത്ത ഉത്പന്നം വിറ്റു, ആമസോണിന് 1 ലക്ഷം പിഴ
ഇന്ത്യയിൽ തന്നെ ഏറ്റവുമധികം, വിശ്വാസ്യതയുള്ള ഒരു സൈറ്റാണ് ആമസോൺ എന്ന് പറയാം. എന്നാൽ നിലവാരം ഇല്ലാത്ത ഉൽപ്പന്നം വിറ്റതിന്റെ പേരിൽ ആമസോണിന് 1 ലക്ഷം പിഴ ചുമത്തിയിരിക്കുകയാണ് സെൻട്രൽ കൺസ്യൂമർ പ്രോട്ടക്ഷൻ അതോറിറ്റി. ഇത്തരമൊരു പരാതി തീർച്ചയായും ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ രണ്ടാമതൊന്ന് കൂടി പ്രേരിപ്പിക്കുന്നതാണ്. ആമസോൺ നിലവിൽ നിയമനടപടി നേരിട്ടിരിക്കുന്നത് നിലവാരം ഇല്ലാത്ത പ്രഷർ കുക്കർ വിറ്റതിന്റെ പേരിലാണ്. നിലവാരമില്ലാത്ത പ്രഷർ കുക്കറുകൾ വിറ്റഴിച്ചു എന്ന് കണ്ടെത്തിയതിന് പിന്നാലെ ‘സെൻട്രൽ കൺസ്യൂമർ പ്രോട്ടക്ഷൻ അതോറിറ്റി’ (സിസിപിഎ) ആണ് ആമസോണിനെതിരെ നടപടിയെടുത്തിരിക്കുന്നത്. 2,265 കുക്കറുകളാണ് ആകെ…
Read Moreബെംഗളൂരുവിലെ ഷോപ്പിംഗ് സ്ട്രീറ്റുകളിലേക്ക് ദീപാവലി ജനക്കൂട്ടം തിരിച്ചെത്തി
ബെംഗളൂരു: രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ദീപാവലി ഷോപ്പർമാർ ഒടുവിൽ ബെംഗളൂരുവിലെ മിക്ക ബിസിനസ് ഹബ്ബുകളിലേക്കും മടങ്ങിയിരിക്കുകയാണ്. കൊമേഴ്‌സ്യൽ സ്ട്രീറ്റ്, ചിക്ക്പേട്ട്, ഗാന്ധി ബസാർ, ജയനഗർ, മല്ലേശ്വരം എന്നിവിടങ്ങളിൽ ഉത്സവകാല ഷോപ്പർമാരുടെ സ്ഥിരമായ പ്രവാഹത്തിന് വീണ്ടും സാക്ഷ്യം വഹിച്ചു, മിക്ക ബിസിനസ്സുകളും തങ്ങളുടെ ഉപഭോക്താക്കളിൽ ഭൂരിഭാഗവും തിരിച്ചെത്തിയെന്ന് പറയുമ്പോഴും ഒരേയൊരു അഭാവം ബ്രിഗേഡ് റോഡ് ആണ് ഉണ്ടായത്, അവിടെ ബിസിനസ്സ് 20% കടന്നില്ല. നഗരത്തിലെ പ്രധാന ഷോപ്പിംഗ് ഹബ്ബുകളിലൊന്നായ കൊമേഴ്‌സ്യൽ സ്ട്രീറ്റ് ദസറയോട് അനുബന്ധിച്ച് ബിസിനസ്സ് തിരിച്ചുപിടിക്കാൻ തുടങ്ങി. തങ്ങളുടെ സാധാരണ ജനക്കൂട്ടത്തിന്റെ 100%…
Read Moreബെംഗളുരുവിൽ വസ്ത്രമേള
ബെംഗളൂരു: വസ്ത്രമേള ജനുവരി 8മുതൽ 10വരെ യൂണിഫോം ഗാർമെന്റ് ആൻഡ് ഫാബ്രിക് മാനുഫാക്ചറേഴ്‌സിന്റെ നേതൃതവത്തിൽ ബെംഗളൂരുവിൽ നടത്തപ്പെടും . യൂണിഫോം ഗാർമെന്റ് ആൻഡ് ഫാബ്രിക് മാനുഫാക്ചറേഴ്‌സിന്റെ മേളയിൽ പ്രമുഖ നിർമാതാക്കളും മൊത്ത വ്യാപാരികളും ചില്ലറ വ്യാപാരികളുംമേളയിൽ പങ്കെടുക്കും. കഴിഞ്ഞ 2വർഷമായി മഹാരാഷ്ട്രയിലെ ടെക്‌സ്റ്റൈൽ ഹബ്ബായ സോലാപൂരിൽ നടന്ന വസ്ത്രമേള ആദ്യമായാണ് മഹാരാഷ്ട്രയ്ക്ക് പുറത്ത് സംഘടിപ്പിക്കുന്നത്.
Read More