ബെംഗളൂരു : പോലീസ് സബ് ഇൻസ്പെക്ടർ (പിഎസ്ഐ) റിക്രൂട്ട്മെന്റ് അഴിമതിയുമായി ബന്ധപ്പെട്ട് ചാർട്ടേഡ് അക്കൗണ്ടന്റ് ഉൾപ്പെടെ മൂന്ന് പേരെ കർണാടക പോലീസിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സിഐഡി) തിങ്കളാഴ്ച രാത്രി അറസ്റ്റ് ചെയ്തു. ചാർട്ടേഡ് അക്കൗണ്ടന്റും കലബുറഗി സ്വദേശിയുമായ ചന്ദ്രകാന്ത് പാട്ടീൽ, ഉദ്യോഗാർത്ഥി പ്രഭു, പിതാവ് ശരണപ്പ എന്നിവരാണ് അറസ്റ്റിലായത്. കോൺഗ്രസിന്റെ മുൻ അഫ്സൽപൂർ ബ്ലോക്ക് പ്രസിഡന്റ് മഹന്തേഷ് പാട്ടീലിന്റെയും സഹോദരൻ രുദ്രഗൗഡയുടെയും ഓഡിറ്ററായിരുന്നു ചന്ദ്രകാന്ത്. പ്രഭു കലബുറഗിയിലെ എംഎസ്ഐ കോളേജിൽ പിഎസ്ഐ പരീക്ഷയെഴുതിയെന്നും മകൻ പരീക്ഷ പാസാകാൻ പിതാവ് ശരണപ്പ പണം നൽകിയെന്നും…
Read MoreTag: scam
ഒരു ഡസനോളം മൊബൈൽ ആപ്പ് വഴി വായ്പ തട്ടിപ്പ് നടത്തിയ സ്ഥാപനങ്ങൾക്കെതിരെ വഞ്ചനാക്കേസ്
ബെംഗളൂരു: മൊബൈൽ ആപ്ലിക്കേഷനുകൾ വഴി തൽക്ഷണം വായ്പ നൽകി നിരപരാധികളിൽ നിന്ന് പണം കൊള്ളയടിക്കാൻ ചൈനീസ് പൗരന്മാരോ കമ്പനികളോ നടത്തുന്ന ഒരു ഡസനോളം സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ സൈബർ ക്രൈം പോലീസ് വഞ്ചനയ്ക്ക് കേസെടുത്തു. കമ്പനികളുടെ അസിസ്റ്റന്റ് രജിസ്ട്രാർ ജയകുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് ബുധനാഴ്ച പൊലീസ് കേസെടുത്തത്. കമ്പനികളുടെ രജിസ്ട്രാർ ഓഫ് കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിൽ നിന്നുള്ള ഉദ്യോഗസ്ഥർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഫെബ്രുവരി 28 നും ഏപ്രിൽ 13 നും ഇടയിൽ സൈബർ ക്രൈം യൂണിറ്റ് 10 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.…
Read Moreഗുരു രാഘവേന്ദ്ര സഹകരണ ബാങ്ക് ക്രമക്കേട്; 1,700 കോടി രൂപയുടെ നഷ്ടം കണ്ടെത്തിയതായി സഹകരണ മന്ത്രി
ബെംഗളൂരു : ഗുരു രാഘവേന്ദ്ര കോ-ഓപ്പറേറ്റീവ് ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് 1,792 കോടി രൂപയുടെ നഷ്ടം ഇതുവരെ സർക്കാർ കണ്ടെത്തിയിട്ടുണ്ടെന്നും തുക തിരിച്ചുപിടിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും സഹകരണ മന്ത്രി എസ് ടി സോമശേഖർ ചൊവ്വാഴ്ച കൗൺസിലിൽ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് യു ബി വെങ്കിടേഷ് ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. ബാങ്കിന്റെ 24 ഡയറക്ടർമാരുടെയും സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിട്ടുണ്ട്. ഹൈക്കോടതി നിർദേശപ്രകാരം ആർബിഐ ഒരു അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ നിയമിച്ചു എന്നും അദ്ദേഹം പറഞ്ഞു. 2014-15 മുതൽ 2018-19 വരെയുള്ള അക്കൗണ്ടുകൾക്കായി വീണ്ടും…
Read Moreപോൻസി സ്കീം അഴിമതി; 35 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി
ബെംഗളൂരു: 2018 മാർച്ചിൽ പുറത്തുവന്ന പോൺസി സ്കീം അഴിമതിയുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കുറ്റാരോപിതരായ വ്യക്തികളുടെ ഉൾപ്പടെ വിക്രം ഇൻവെസ്റ്റ്മെന്റിന്റെ 35.7 കോടി രൂപയുടെ സ്വത്തുക്കളും ചൊവ്വാഴ്ച താൽകാലികമായി കണ്ടുകെട്ടി. നിരവധി പ്രമുഖ വ്യക്തികൾ ഉൾപ്പെടെ 2,420 പേർ 417 കോടി രൂപ നിക്ഷേപിച്ചു. ഇതിൽ 331 കോടി രൂപ നിക്ഷേപകർക്ക് ലാഭമായി തിരികെ നൽകുകയും ബാക്കി 86 കോടി രൂപ പ്രതികൾ തട്ടിയെടുക്കുകയും ചെയ്തു. ബംഗളൂരുവിലെ വിവിധ സ്ഥലങ്ങളിൽ ഭൂമി, ഓഫീസ് സ്പേസുകൾ, പാർപ്പിട ഫ്ളാറ്റുകൾ ഉൾപ്പടെ 34.2 കോടി രൂപ…
Read Moreതട്ടിപ്പ് കേസ്: മെഹ്ഫൂസ് അലിഖാൻ ജയിലിൽ
ആംബിഡന്റ് മണി ചെയിൻ മാർക്കറ്റിംങ് സാമ്പത്തിക തട്ടിപ്പ് കേസിൽ മുൻ മന്ത്രി ജി ജനാർദ്ദന റെഡ്ഡിയുടെസഹായി മെഹ്ബൂസ് അലിഖാൻ ജയിലിൽ. മുൻകൂർ ജാമ്യ ഹർജി തള്ളിയതിനെ തുടർന്നാണ് ഈ മാസം 27 വരെ സിറ്റി സിവിൽ കോടതി റിമാൻഡ് ചെയ്തത്.
Read Moreസിംഗപൂരില്‍ ജോലി വാഗ്ദാനം നല്കി ഓണ്‍ലൈന്‍ റിക്രൂട്ട്മെന്റ് കമ്പനിയുടെ വന്‍ വിസ തട്ടിപ്പ്.
സിംഗപൂരില്‍ ജോലി വാഗ്ദാനം നല്കി ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ റിക്രൂട്ട്മെന്റ് കമ്പനിയുടെ തട്ടിപ്പ്. വ്യാജ വിസ നല്കി നൂറ്റമ്പതിലേറെപ്പേരില്‍ നിന്നുമാണ് ഇവര്‍ പണം തട്ടിയത്. സിംഗപ്പൂരിലുള്ള അമിഗ്ഡാല നഴ്സിംഗ് ഹോം എന്ന ആശുപത്രിയുടെ പേരില്‍ നടത്തിയ തട്ടിപ്പിന് ഇരയായവരില്‍ ലൈറ്റ് പ്രഫഷണല്‍ ഉദ്യോഗാര്‍ഥികളായ നാല്പതോളം മലയാളികളുമുണ്ട്. രജിസ്റ്റര്‍ ചെയ്തവരെ നേരിട്ട് വിളിച്ച് പാസ്പോര്‍ട്ടടക്കമുള്ള രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഡിജിറ്റല്‍ ഒപ്പും കൈക്കലാക്കി. തുടര്‍ന്ന് മൂന്ന് ഘട്ടങ്ങളിലായി നടത്തിയ ടെലിഫോണ്‍ ഇന്റര്‍വ്യുവില്‍ തിരഞ്ഞെടുക്കപ്പെട്ടുവെന്ന് അറിയിക്കുകയും ഓഫര്‍ ലെറ്ററും വിസയും നല്‍കുകയും ചെയ്തു. സിഗപ്പൂരിലേക്ക്…
Read More