നടൻ ശരത് ബാബു അന്തരിച്ചു 

ഹൈദരാബാദ് :തെലുങ്ക് ചലച്ചിത്ര താരം ശരത് ബാബു അന്തരിച്ചു . 71 വയസായിരുന്നു. ആന്തരാവയവങ്ങളിൽ അണുബാധയെത്തുടർന്ന് ഏപ്രിൽ 20 മുതൽ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു. അണുബാധയെ തുടർന്ന് ആരോഗ്യസ്ഥിതി വഷളായ ശരത് ബാബുവിനെ ബെംഗളൂരുവിലെ ആശുപത്രിയിൽ നിന്നാണ് ഹൈദരാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നേരത്തെ ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തമിഴ്, തെലുങ്ക്, കന്നഡ സിനിമാ മേഖലകളിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 1973ൽ ‘രാമരാജ്യം’ എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് കടന്ന ശരത് ബാബു 220 ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. 1977-ൽ കെ.ബാലചന്ദർ സംവിധാനം ചെയ്ത…

Read More

നടൻ ശരത് ബാബു ജീവിച്ചിരിപ്പുണ്ടെന്നും വീണ്ടെടുക്കലിന്റെ പാതയിൽ ആണെന്നും കുടുംബം, അനുശോചന ട്വീറ്റുകൾ പിൻവലിച്ച് താരങ്ങൾ

ഹൈദരാബാദ്: ഹൈദരാബാദിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുതിർന്ന നടൻ ശരത് ബാബു ജീവിച്ചിരിക്കുന്നു, സുഖം പ്രാപിക്കാനുള്ള പാതയിലാണെന്ന് കുടുംബം. ഇന്നലെ താരം അന്തരിച്ചു എന്നുള്ള വാർത്തയായിരുന്നു പുറത്ത് വന്നിരുന്നത്. നടൻ അന്തരിച്ചുവെന്ന അഭ്യൂഹങ്ങൾ പരക്കുന്നതിനിടെ, നടന്റെ കുടുംബാംഗങ്ങളിൽ ഒരാൾ– ശരത് ബാബുവിന്റെ സഹോദരി, ഒരു പിആർ പ്രസ്താവനയിൽ ഇത് നിഷേധിച്ചു. കിംവദന്തികളിൽ വിശ്വസിക്കരുതെന്ന് അവർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ച്, നടൻ അൽപ്പം സുഖം പ്രാപിച്ചതായും പിന്നീട് മറ്റൊരു വാർഡിലേക്ക് മാറിയതായും അവർ കൂട്ടിച്ചേർത്തു. പൂർണ്ണമായി സുഖം പ്രാപിച്ച ശേഷം അദ്ദേഹം മാധ്യമങ്ങളെ അഭിസംബോധന…

Read More

നടൻ ശരത് ബാബുവിന്റെ നില അതീവ ഗുരുതരമായി തുടരുന്നു

ഹൈദരാബാദ് : പ്രമുഖ തെലുങ്ക് താരം ശരത് ബാബു ഗുരുതരാവസ്ഥയില്‍ തുടരുന്നു. ഹൈദരാബാദിലെ എ.ഐ.ജി ആശുപത്രിയില്‍ വെന്റിലേറ്ററിലാണ് നടന്‍. കഴിഞ്ഞ മൂന്ന് ദിവസമായി വെന്റിലേറ്ററില്‍ കഴിയുന്ന ശരത് ബാബുവിന്റെ ആരോഗ്യനിലയില്‍ പുരോഗതിയില്ലെന്ന് ആശുപത്രി വൃത്തങ്ങൾ. ഏപ്രില്‍ 20നാണ് അണുബാധയെ തുടര്‍ന്ന് നടനെ ബെംഗളൂരുവില്‍ നിന്ന് ഹൈദരാബാദിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. നിലവില്‍ വൃക്ക, ശ്വാസകോശം, കരള്‍ തുടങ്ങിയ അവയവങ്ങളുടെയെല്ലാം പ്രവര്‍ത്തനം തകരാറിലാണ്. ആഴ്ചകള്‍ക്ക് മുമ്പ് ആരോഗ്യസ്ഥിതിമോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നേരത്തെ ചെന്നൈയിലെ ആശുപത്രിയിലായിരുന്നു ചികിത്സ.

Read More
Click Here to Follow Us