കേരളത്തിൽ ഇന്ന് മുതല്‍ പുതിയ നിയന്ത്രണങ്ങള്‍.

തിരുവനന്തപുരം: കൊവിഡ് വ്യാപനം അതിരൂക്ഷമായതിന് പിന്നാലെ കാറ്റഗറി അടിസ്ഥാനത്തില്‍ ജില്ലകളില്‍ ഏര്‍പ്പെടുത്തിയ പുതിയ നിയന്ത്രണങ്ങള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍. സംസ്ഥാനത്തെ 8 ജില്ലകളിലാണ് ഇന്നുമുതല്‍ നിയന്ത്രണം കടുപ്പിക്കുന്നത്. ഏറ്റവും കൂടുതല്‍ നിയന്ത്രണങ്ങളുള്ള സി കാറ്റഗറിയിലാണ് തിരുവനന്തപുരം ജില്ല ഉള്ളത്. പരിശോധിച്ച രണ്ടിലൊരാള്‍ പോസീറ്റിവാകുന്നതാണ് തിരുവനന്തപുരം ജില്ലയിലെ നിലവിലെ സാഹചര്യം. ഇവിടെ തീയറ്ററുകള്‍, ജിംനേഷ്യം,നീന്തല്‍ കുളങ്ങള്‍ എന്നിവ അടച്ചിടണം. കോളജുകളില്‍ അവസാന സെമസ്റ്റര്‍ ക്ളാസുകള്‍ മാത്രമേ ഓഫ്ലൈനില്‍ നടക്കാവൂ. ഇന്നുമുതല്‍ രോഗലക്ഷണമുള്ളവരെയെല്ലാം പരിശോധിക്കാതെ തന്നെ പോസിറ്റീവായി കണക്കാക്കും. ഇവിടെ ഇനി സിന്‍ഡ്രോമിക് മാനേജ്മന്റ് രീതിയാണ് ഉണ്ടാവുക. പരിശോധനകളുടെയും…

Read More

കർണാടകയിൽ അർദ്ധ ലോക്ക്ഡൗൺ; കൂടുതൽ നടപടികൾ നിർദ്ദേശിച്ച് സംസ്ഥാന സാങ്കേതിക ഉപദേശക സമിതി.

ബെംഗളൂരു: വൈറസ് പടരുന്നത് തടയാൻ കൂടുതൽ നടപടികൾ നിർദ്ദേശിച്ച സംസ്ഥാന സാങ്കേതിക ഉപദേശക സമിതിയുമായി മൂന്ന് മണിക്കൂർ നീണ്ട യോഗത്തിന് ശേഷമാണ് പ്രഖ്യാപനം വന്നത്. ടെസ്റ്റ്, ട്രാക്ക്, ട്രീറ്റ്മെന്റ്, വാക്സിനേഷൻ, കോവിഡിന് അനുയോജ്യമായ പെരുമാറ്റം പാലിക്കൽ എന്നീ അഞ്ച് തന്ത്രങ്ങൾ കേന്ദ്രീകരിച്ച് നടപ്പിലാക്കാൻ സമിതി ഉപദേശിച്ചു. വാരാന്ത്യ കർഫ്യൂ വെള്ളിയാഴ്ച രാത്രി 10 മണിക്ക് പ്രാബല്യത്തിൽ വരുമെന്നും തിങ്കളാഴ്ച പുലർച്ചെ 5 മണിക്ക് അവസാനിക്കുമെന്നും അശോക പറഞ്ഞു. തീയറ്ററുകൾ, മാളുകൾ, പബ്ബുകൾ, ബാറുകൾ എന്നിവ 50% കപ്പാസിറ്റിയിൽ പ്രവർത്തിക്കാൻ അനുവദിക്കുമെങ്കിലും, പൂർണ്ണമായി വാക്സിനേഷൻ എടുത്ത…

Read More

പുതുവത്സര തലേന്ന് സംസ്ഥാനത്തും ബെംഗളൂരുവിലും നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു.

ബെംഗളൂരു: പുതുവത്സര തലേന്ന് സംസ്ഥാനത്തും ബെംഗളൂരുവിലും കൊവിഡ്-19 അനുബന്ധ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രഖ്യാപിച്ചു. കർണാടക അസംബ്ലിക്ക് പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിച്ച ബസവരാജ് ബൊമ്മൈ, കർണാടകയിൽ പുതുവർഷ രാവിൽ ബഹുജന സമ്മേളനങ്ങൾ അനുവദിക്കില്ലെന്നും ഡിജെ പാർട്ടികൾ പോലുള്ള പ്രത്യേക പരിപാടികൾ നിരോധിക്കുമെന്നും പറഞ്ഞു.  എന്നാൽ നിയന്ത്രണങ്ങൾ ബെംഗളൂരുവിൽ മാത്രമല്ല, സംസ്ഥാനത്തുടനീളമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു, കർണാടകയുടെ വിവിധ ഭാഗങ്ങളിൽ ഒമിക്‌റോണിന്റെ (ബി.1.1.529) വേരിയന്റുകളുടെ കേസുകൾ റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ദക്ഷിണ കന്നഡ…

Read More

കുടക്-കേരള അതിർത്തി നിയന്ത്രണം; അഭ്യൂഹങ്ങൾ വ്യക്തമാക്കി താസിൽദാർ.

BOARDER

ബെംഗളൂരു: കൊവിഡ് 19 നെഗറ്റീവായ സർട്ടിഫിക്കറ്റ് ഇല്ലാതെ കേരളത്തിൽ നിന്ന് മാക്കുട്ട ചെക്ക്‌പോസ്റ്റ് വഴി ജില്ലയിലേക്ക് സൗജന്യ പ്രവേശനം നൽകുന്നതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ സത്യമല്ലെന്നു തഹസിൽദാർ ആർ യോഗാനന്ദ് വ്യക്തമാക്കി. തന്റെ പേര് ഉപയോഗിച്ച് ചിലർ സോഷ്യൽ മീഡിയയിൽ കുപ്രചരണങ്ങൾ നടത്തുന്നത് ശ്രദ്ധയിയിൽപെട്ടിട്ടുണ്ട് എന്നാൽ “നിയന്ത്രണങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട് എന്നും. ഒരു തഹസിൽദാർക്ക് ഇത്തരമൊരു ഉത്തരവ് നൽകാൻ അധികാരമില്ലന്നും സംസ്ഥാന സർക്കാരാണ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്, അത്കൊണ്ട് തന്നെ ഒരു തഹസിൽദാർക്ക് ആളുകളെയും വാഹനങ്ങളെയും ജില്ലയിലേക്ക് പ്രവേശിപ്പിക്കാൻ കഴിയില്ലെന്നും, ”അദ്ദേഹം വ്യക്തമാക്കി, കൂടാതെ…

Read More
Click Here to Follow Us