ജയിലിലെ ഭക്ഷണം ദഹിക്കുന്നില്ല; വീട്ടിലെ ഭക്ഷണത്തിന് അനുമതി നൽകണമെന്ന് ദർശന്റെ റിട്ട് 

ബെംഗളൂരു: വീട്ടില്‍ നിന്ന് ഭക്ഷണം, കിടക്ക, പുസ്തകം എന്നിവ ലഭിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് നടൻ ദർശൻ ഹൈക്കോടതിയില്‍ റിട്ട് ഹർജി നല്‍കി. പരപ്പന അഗ്രഹാര ജയിലില്‍ കഴിയുകയാണ് നടൻ ദർശൻ. വീട്ടില്‍ നിന്നുള്ള ഭക്ഷണവും കിടക്കയും പുസ്തകങ്ങളും ജയില്‍ അധികൃതർ വഴി തനിക്ക് ലഭിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ റിട്ട് ഹർജി നല്‍കിയത്. ജയിലില്‍ വിളമ്പുന്ന ഭക്ഷണം ദഹിക്കുന്നില്ല. ഇത് വയറിളക്കത്തിന് കാരണമാകുന്നു. ജയിലില്‍ നല്ല ഭക്ഷണമില്ലാത്തതിനാല്‍ ഭക്ഷ്യവിഷബാധ ഉണ്ടാകുന്നു. ഇത് ജയില്‍ ഡോക്ടർ ശരിവെച്ചതായി ദർശന്റെ അഭിഭാഷകൻ ഹർജിയില്‍ പരാമർശിച്ചിട്ടുണ്ട്. വയറിളക്കവും ദഹനക്കേടും കാരണം…

Read More

വിമാനത്താവളത്തിൽ ബോംബ് വെച്ച കേസിലെ പ്രതി ജയിലിൽ ടിവി തകർത്തു

ബെംഗളൂരു: മംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ ബോംബ് വെച്ചെന്ന കേസില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന പ്രതി ഉഡുപ്പി സ്വദേശി ആദിത്യ റാവു ഷിവമൊഗ്ഗ ജയിലില്‍ നടത്തിയ ആക്രമണത്തില്‍ ടെലിവിഷനും അനുബന്ധ സാമഗ്രികളും തകര്‍ന്നു. വിഡിയോ കോണ്‍ഫറൻസിങ് വിഭാഗത്തില്‍ ചെന്ന് തനിക്കെതിരെ എന്തെങ്കിലും ഉണ്ടോയെന്ന് അന്വേഷിക്കുകയാണ് പ്രതി ആദ്യം ചെയ്തത്. ജീവനക്കാര്‍ രേഖകള്‍ പരിശോധിച്ച്‌ ഒന്നും ഇല്ലെന്ന് അറിയിച്ചപ്പോള്‍ തിരിച്ചുപോയി. എന്നാല്‍ പൊടുന്നനെ മടങ്ങിയെത്തി കൈയില്‍ കരുതിയ കല്ലുകൊണ്ട് ടി.വി ഇടിച്ച്‌ കേടുവരുത്തുകയായിരുന്നെന്ന് ഷിവമൊഗ്ഗ സെൻട്രല്‍ ജയില്‍ ചീഫ് സൂപ്രണ്ട് തുംഗ നഗര്‍ പോലീസ് സ്റ്റേഷനില്‍ നല്‍കിയ…

Read More

4 പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജയിൽ മോചിതനാകുന്നു, പ്രതിഷേധവുമായി മരിച്ചവരുടെ ബന്ധുക്കൾ

ബെംഗളൂരു: കുടുംബത്തിലെ നാലംഗങ്ങളെ ഒരേ ദിവസം കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ജയിൽമോചിതനാക്കാൻ ഒരുങ്ങി കർണാടക സർക്കാർ . ദക്ഷിണ കന്നഡ ജില്ലയിലെ പ്രവീൺ കുമാർ (60) ആണ് ബെലഗാവി ഹിൻഡലഗ ജയിലിൽ നിന്ന് നല്ല നടപ്പ് ആനുകൂല്യത്തിൽ മോചിതനാകുന്നത്. 1994 ഫെബ്രുവരി 23ന് അർദ്ധരാത്രി വാമഞ്ചൂരിലെ തന്റെ പിതാവിന്റെ ഇളയ സഹോദരി അപ്പി ഷെറിഗാർത്തി, അവരുടെ മക്കളായ ഗോവിന്ദ, ശകുന്തള, പേരക്കുട്ടി ദീപിക എന്നിവരെയാണ് ഇയാൾ കൊലപ്പെടുത്തിയ കേസ്. പണത്തിനുവേണ്ടിയുള്ള കൂട്ടക്കൊലയായിരുന്നുവെന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. മംഗളൂരു ജില്ലാ സെഷൻസ് കോടതി 2002ൽ…

Read More

തടവറയിൽ ആയിട്ട് നാളേക്ക് 12 വർഷം

ബെംഗളൂരു: ബെംഗളൂരു സ്‌ഫോനക്കേസില്‍ പിഡിപി ചെയര്‍മാന്‍ അബ്ദുൾ നാസിര്‍ മഅ്ദനി തടവിലായിട്ട് നാളേക്ക് 12 വര്‍ഷം. 2010 ലെ റമദാന്‍ 17 നാണ് കേരള പോലിസിന്റെ സഹായത്തോടെ കര്‍ണാടക സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അന്‍വാറുശ്ശേരിയില്‍ വച്ച്‌ മഅ്ദിനിയെ അറസ്റ്റു ചെയ്തത്. 2008 ജൂലൈ 25 നു നടന്ന ബെംഗളൂരു സ്‌ഫോടനത്തിന്റെ പേരിലായിരുന്നു അറസ്റ്റ്. സ്‌ഫോടന ഗൂഢാലോചനയില്‍ പങ്കെടുത്തു എന്നാണ് കേസ്. കേസില്‍ മുപ്പത്തിയൊന്നാം പ്രതിയാണ് മഅ്ദനി. മഅ്ദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി വിധി പറയേണ്ടതിന്റെ 50 മിനിറ്റ് മുന്‍പാണ് കേരള പോലിസിന്റെ ഒത്താശയോടെ അത്യന്തം…

Read More

ലങ്കൻ യുവതിയെ ജയിലിൽ നിന്ന് മോചിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.

മധുര: രാമനാഥപുരത്തെ കീഴ്‌ക്കോടതി ജാമ്യം അനുവദിച്ചിട്ടും കസ്‌റ്റഡിയിൽ കഴിയുന്ന 19കാരിയായ ശ്രീലങ്കൻ യുവതിയെ ഉടൻ മോചിപ്പിക്കാൻ പുഴൽ സെൻട്രൽ ജയിൽ സൂപ്രണ്ടിനോട് മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ച് നിർദേശിച്ചു. ശ്രീലങ്കയിലെ മുള്ളിവളൈ സ്വദേശിയായ എസ് കസ്തൂരി എന്ന യുവതി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ജിആർ സ്വാമിനാഥൻ ഉത്തരവിട്ടത്. 2018 ഏപ്രിലിൽ ഒരു ടൂറിസ്റ്റ് വിസ വഴിയാണ് കസ്തൂരി ഇന്ത്യയിലെത്തിയത്, എന്നാൽ 2018 ജൂലൈയിൽ കാലാവധി കഴിഞ്ഞിട്ടും ഇവിടെ തന്നെ തുടരുകയായിരുന്നുവെന്ന് ഹർജിയിൽ പറയുന്നു. ഈ വർഷം സെപ്റ്റംബറിൽ രാമനാഥപുരം തീരത്ത് നിന്ന് ശ്രീലങ്കയിലേക്ക് അനധികൃതമായി…

Read More
Click Here to Follow Us