ബെംഗളൂരു: ബെളഗാവിയിൽ ഹിന്ദു യുവതിയുമായി പ്രണയത്തിലായിരുന്നു മുസ്‍ലിം യുവാവ് അർബാസ് അഫ്താബിന്റെ (24) മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തിയ കേസിൽ യുവതിയുടെ രക്ഷിതാക്കളും ശ്രീരാമസേനാ പ്രവർത്തകരും ഉൾപ്പെടെ 10 പേർ അറസ്റ്റിലായി. യുവാവിന്റെ മൃതദേഹം കഴിഞ്ഞ ദിവസമാണ് റെയിൽവേ പൊലീസ് കണ്ടെത്തിയത്.അർബാസിന്റെ ഉമ്മ നജീമ ഷെയ്ഖിന്റെ പരാതിയിയെ തുടർന്നാണ് കേസ് പൊലീസ് പ്രത്യേക സംഘം രൂപികരിച്ചു അന്വേഷിക്കുന്നത്. ബെളഗാവിയിലെ ശ്രീരാമസേനാ നേതാവായ പുണ്ഡലിക് നാഗപ്പ മുത്തഗേക്കറും ഇയാളുടെ അനുയായികളുമാണ് അറസ്റ്റിലായവരിൽ ഏറെയും.യുവതിയുടെ മാതാപിതാക്കളായ ഈരപ്പ കുംഭാർ, സുശീല എന്നിവർ പണം നൽകിയാണ് അർബാസിനെ കൊലപ്പെടുത്തിയതെന്നു…
Read MoreTag: Police Arrest
നഗരത്തിൽ 2.5 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി
ബെംഗളൂരു: ഷാംപെയ്ൻ കുപ്പികളിൽ ലഹരി വസ്തുക്കൾ കടത്താൻ ശ്രമിച്ച വിദേശ പൗരനെ ബെംഗളൂരു സിറ്റി പോലീസ് അറസ്റ്റ് ചെയ്യുകയും 2.5 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുക്കുകയും ചെയ്തു. പിടിച്ചെടുത്തവയിൽ 2,500 ഗ്രാം എം.ഡി.എം.എ ക്രിസ്റ്റൽ പൊടിയും ഉൾപ്പെടുന്നു. പ്രതി നഗരത്തിലെ പ്രശസ്ത ഹോട്ടലുകളിൽ വിദ്യാർത്ഥികൾക്കും വ്യവസായികൾക്കും മയക്കുമരുന്ന് വിൽക്കുന്നതായി പോലീസ് അധികൃതർ അറിയിച്ചു. മയക്ക് മരുന്നുകളുടെ ഉറവിടം കണ്ടെത്താൻ കൂടുതൽ അന്വേഷണം ആരംഭിച്ചു. എച്ച്ബിആർ ലേയൗട്ടിലെ യൂസഫ് മസ്ജിദ് സർവീസ് റോഡിന് സമീപം മയക്കുമരുന്ന് വിൽക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്. പ്രതിയുടെ വിസയും പാസ്‌പോർട്ടും പരിശോധിക്കാതെ…
Read Moreനഗരത്തിൽ സദാചാര പോലീസിംഗ്: രണ്ട് പേർ അറസ്റ്റിൽ
ബെംഗളൂരു: സഹപ്രവർത്തകയോടൊപ്പം ബൈക്കിൽ യാത്ര ചെയ്ത യാത്രക്കാരനെ തടഞ്ഞുനിർത്തി ആക്രമിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ ആയി. വെള്ളിയാഴ്ച രാത്രി തിരക്കേറിയ ഹൊസൂർ റോഡിലാണ് സദാചാര പോലീസിംഗിന് സമാനമായ സംഭവം നടന്നത്. സംഭവം റെക്കോർഡ് ചെയ്യുകയും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്ത പ്രതികളെ 12 മണിക്കൂറിനുള്ളിൽ സുദ്ദഗുണ്ടേപാല്യ പോലീസ് അറസ്റ്റ് ചെയ്തു. ഡയറി സർക്കിളിന് സമീപം രാത്രി 9 മണിയോടെ, ബൈക്ക് യാത്രക്കാരനെ തടഞ്ഞ അക്രമിസംഘം അയാൾ എന്തിനാണ് മറ്റൊരു മതത്തിൽപ്പെട്ട സ്ത്രീയെ ബൈക്കിൽ കൊണ്ടുവന്നത് എന്ന് ചോദിച്ചു. അത് ആവർത്തിച്ചാൽ ഗുരുതരമായ…
Read Moreനഗരത്തിൽ നിശാ പാർട്ടി; മലയാളികൾ ഉൾപ്പടെ 28 പേർ അറസ്റ്റിൽ
ബെംഗളൂരു: നഗരത്തിലെ ഇലക്ട്രോണിക് സിറ്റിയുടെ സമീപത്തുള്ള ഗ്രീൻവാലി റിസോർട്ടിൽ നിശാ പാർട്ടി നടത്തിയ ബെംഗളൂരു മലയാളിയായ അഭിലാഷ് എന്ന സംഘാടകനും മലയാളികളായ നാല് യുവതികളും ഉൾപ്പടെ 28 പേരെ ബെംഗളൂരു സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. ബെംഗലുരുവിലെ ഐ.ടി ജീവനക്കാരും കോളേജ് വിദ്യാർഥികളുമാണ് പിടിയിലായ മലയാളികൾ. മൂന്ന് ആഫ്രിക്കൻ സ്വദേശികളും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നുണ്ട്. നിരോധിത ലഹരിവസ്തുക്കൾ ഉൾപ്പടെ പോലീസ് റിസോർട്ടിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. 14 ബൈക്കുകൾ , ഏഴ് കാറുകൾ എന്നിവയും പിടിച്ചെടുത്തു. ജെഡിഎസ് നേതാവ് ശ്രീനിവാസിന്റെ ഉടമസ്ഥതയിലുള്ളതാണ് റിസോർട്ട്. ഉഗ്രം എന്ന മൊബൈൽ…
Read Moreനഗരത്തിൽ വീണ്ടും മയക്കുമരുന്ന് വേട്ട; വിദേശികൾ അറസ്റ്റിൽ
ബെംഗളൂരു: നഗരത്തിലെ ഇലക്ട്രോണിക് സിറ്റിക്ക് സമീപം വാടകക്കെടുത്ത വീട്ടിൽ അനധികൃതമായി ലഹരി വസ്തുക്കൾ നിർമിക്കുന്നെ രണ്ടു നൈജീരിയൻ പൗരന്മാർ അറസ്റ്റിൽ. ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കളും വിദേശികളും പിടിയിലായത്. എംഡിഎംഎ പോലുള്ള സിന്തറ്റിക് ലഹരി മരുന്നുകലാണ് ഇവർ നിർമ്മിച്ചിരുന്നത്. ഇലക്ട്രോണിക് സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രായമായ ദമ്പതികൾ വാടകയ്ക്ക് എടുത്ത വീട്ടിലാണ് ലാബ് സ്ഥിതി ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റിലായ മയക്ക് മരുന്ന് ഇടനിലക്കാർ വഴിയാണ് ഇവർ നടത്തിയിരുന്ന ലാബിനെ ക്കുറിച്ചുള്ള സൂചനകൾ പോലീസിന്…
Read Moreനഗരത്തിലെ ചന്ദനത്തടി മോഷ്ട്ടാക്കൾ പിടിയിൽ
ബെംഗളൂരു: നഗരത്തിൽ പ്രവർത്തിച്ചു വന്നിരുന്ന ചന്ദനത്തടി കടത്തുന്ന സംഘത്തിലെ അഞ്ചുപേരെ ഗംഗമ്മ ഗുഡി പോലീസ് അറസ്റ്റുചെയ്തു. വെങ്കടേഷ് (28), വെങ്കടേഷ എന്ന ബിസ്കറ്റ് വെങ്കടേഷ (46), രംഗനാഥ് (45), ആഞ്ജനേയലു (42) എന്നിവരും ഇവരുടെ കൂട്ടാളിയുമാണ് അറസ്റ്റിലായത് പ്രതികളിൽ നിന്ന് 125 കിലോഗ്രാം ചന്ദനത്തടി പിടിച്ചെടുത്തു. കഴിഞ്ഞ മാസം ആദ്യം ജാലഹള്ളി വ്യോമ സേനാ കേന്ദ്രത്തിലെ ചന്ദനമരം മോസ്റ്റിച്ചതുമായി ബന്ധപ്പെട്ടാണ് ഇവർ പിടിയിലായത്. വ്യോമ സേനാ കേന്ദ്രത്തിലെ ചന്ദന മരം മോഷണം പോയതിന് പിന്നിൽ അഞ്ചംഗസംഘമാണെന്ന് പോലീസ് കണ്ടെത്തി. ജയിലിൽനിന്ന് പരിചയപ്പെട്ട ശേഷം സംഘമായി…
Read Moreഒളിവിലായിരുന്ന മയക്കുമരുന്ന് കേസിലെ പ്രതിയെ പോലീസ് പിടികൂടി
ബെംഗളൂരു: ബീഹാർ സ്വദേശിയും 54 കാരനുമായ മയക്കുമരുന്ന് കച്ചവടക്കാരനെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു, 2019 മുതൽ ഇയാൾ ഒളിവിലാണ്, 2009-ൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസിൽ പിടിയിലായ പ്രതി ശിക്ഷിക്കപ്പെട്ടിരുന്നു, പ്രതിയുടെ ഭാര്യയുടെ പേരിൽ നിരവധി സ്വത്തുക്കൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഈ സ്വത്തുക്കൾ പിടിച്ചെടുത്തിട്ടുണ്ടെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു. അനേക്കലിന് സമീപമുള്ള സ്ഥലങ്ങൾ, ടാറ്റ സ്കോർപിയോ, മൂന്ന് ബെഡ്റൂം ഫ്ലാറ്റ് എന്നിവ ഉൾപ്പെടുന്നതാണ് വസ്തുവകകൾ. കൂടാതെ, പ്രതിയുടെയും ഭാര്യയുടെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിൽ നിന്ന് 9.7 ലക്ഷം രൂപ പിടിച്ചെടുത്തതായും പോലീസ് പറഞ്ഞു. പ്രതിയുടെ…
Read Moreദളിത് യുവാവിനെ മൂത്രം കുടിപ്പിച്ച സംഭവം; പോലീസ് ഉദ്യോഗസ്ഥനെ സി.ഐ.ഡി അറസ്റ്റ് ചെയ്തു.
ബെംഗളൂരു: ദളിത് യുവാവിനെ മൂത്രം കുടിപ്പിച്ച കേസിൽ സസ്പെൻഡ് ചെയ്ത പോലീസ് സബ് ഇൻസ്പെക്ടർ അർജുനെ കർണാടകയിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സി.ഐ.ഡി) അറസ്റ്റ് ചെയ്തു. ഗോണിബീഡു പോലീസ് സ്റ്റേഷനിലെ സസ്പെൻഡ് ചെയ്ത സബ് ഇൻസ്പെക്ടറായ അർജുനെ ബുധനാഴ്ച രാത്രി ബെംഗളൂരുവിൽ വെച്ചാണ് പോലീസ് സൂപ്രണ്ട് രവി ഡി ചന്നണ്ണാവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. കേസിലെ പ്രതിയായ പോലീസ് ഉദ്യോഗസ്ഥൻ അന്വേഷിച്ച മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഗോനിബീഡുവിലെ പോലീസ് മേയ് 10-ാം തിയതി ദളിത് വംശജനായ പുനിത്തിനെ പിടികൂടിയിരുന്നു. അർജുൻ പിടിയിലായ പുനിത്തിനെ…
Read Moreവ്യാജ ലോക്കോ പൈലറ്റ് ചമഞ്ഞ വ്യെക്തിയെ റെയിൽവേ പോലീസ് പിടികൂടി
ബെംഗളൂരു: കാക്കിനാഡ-ബെംഗളൂരു എക്സ്പ്രസ്സിൽ വ്യാജ ലോക്കോ പൈലറ്റ് എന്ന പേരിൽ സഞ്ചരിക്കുകയായിരുന്ന വ്യെക്തിയെ ബെംഗളൂരു കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിൽ വെച്ച് റെയിൽവേ സുരക്ഷാ സേന (ആർ.പി.എഫ്) പിടികൂടി. അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ആണെന്ന വ്യാജേന നിരവധി തവണ ഇയാൾ വിവിധ ട്രെയിനുകളിൽ നേരത്തെയും യാത്ര ചെയ്തിട്ടുണ്ട്. ലോക്കോ പൈലറ്റ് ആണെന്ന് തെളിയിക്കാനുള്ള വ്യാജ ഐ.ഡി കാർഡ്, ഡ്യൂട്ടി പാസ്, ബാഡ്ജ് എന്നിവയും ഇയാളിൽ നിന്നും കണ്ടെടുത്തു.എന്നാൽ ഇയാൾ ഇതുവരെ ഒരിക്കൽ പോലും ട്രെയിൻ ഓടിച്ചിട്ടില്ലെന്നും, ട്രെയിനുകളിൽ സൗജയമായി യാത്ര ചെയ്യാനാണ് ഈ രേഖകൾ ഉപയോഗിക്കുന്നതെന്നും…
Read Moreവിവാഹ അഭ്യർത്ഥന നിരസിച്ചു; യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി
ബംഗളൂരു: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്‍റെ പേരില്‍ ബംഗളൂരുവില്‍ പട്ടാപ്പകല്‍ യുവതിയെ കഴുത്തറുത്ത് കൊന്നു. റോഡില്‍ ആളുകള്‍ നോക്കിനില്‍ക്കേയായിരുന്നു കൊലപാതകം. പെണ്‍കുട്ടി ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് കൊല ചെയ്തത്. ആന്ധ്ര സ്വദേശിയായ അനിതയെയാണ് (23) സഹപ്രവര്‍ത്തകന്‍ വെങ്കടേഷ് കഴുത്തറുത്ത് കൊന്നത്. 22 കാരനായ വെങ്കടേഷ് അനിതയുടെ നാട്ടുകാരനാണ്. അനിത ജോലി ചെയ്യുന്ന ബംഗ്ലൂരുവിലെ ലോജിസ്റ്റിക്സ് കമ്പനിയില്‍ മൂന്ന് മാസം മുമ്പാണ് പ്രവേശിച്ചത്. വിവാഹാഭ്യര്‍ത്ഥനുമായി വെങ്കടേഷ് നിരന്തരം അനിതയെ ശല്യം ചെയ്തിരുന്നു. മറ്റൊരാളുമായി ദിവസങ്ങള്‍ക്ക് മുമ്പ് അനിതയുടെ വിവാഹം വീട്ടുകാര്‍ ഉറപ്പിച്ചു. ഇതോടെ പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ വെങ്കടേഷ്…
Read More