ബെളഗാവിയിലെ കൊലപാതകം;ശ്രീരാമസേന പ്രവർത്തകർ അറസ്റ്റിൽ

ബെംഗളൂരു: ബെളഗാവിയിൽ ഹിന്ദു യുവതിയുമായി പ്രണയത്തിലായിരുന്നു മുസ്‍ലിം യുവാവ് അർബാസ് അഫ്താബിന്റെ (24) മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തിയ കേസിൽ യുവതിയുടെ രക്ഷിതാക്കളും ശ്രീരാമസേനാ പ്രവർത്തകരും ഉൾപ്പെടെ 10 പേർ അറസ്റ്റിലായി. യുവാവിന്റെ മൃതദേഹം കഴിഞ്ഞ ദിവസമാണ് റെയിൽവേ പൊലീസ് കണ്ടെത്തിയത്.അർബാസിന്റെ ഉമ്മ നജീമ ഷെയ്ഖിന്റെ പരാതിയിയെ തുടർന്നാണ് കേസ് പൊലീസ് പ്രത്യേക സംഘം രൂപികരിച്ചു അന്വേഷിക്കുന്നത്.

  ഒരു ദിവസം കൂടി മാത്രം! ഒഴിഞ്ഞില്ലെങ്കിൽ വൻ പിഴ; ലൈസൻസ് റദ്ദാക്കും, വണ്ടി കെട്ടിവലിക്കും; ബുധനാഴ്ച മുതൽ ബെംഗളൂരുവിൽ വൻ ഒഴിപ്പിക്കൽ

ബെളഗാവിയിലെ ശ്രീരാമസേനാ നേതാവായ പുണ്ഡലിക് നാഗപ്പ മുത്തഗേക്കറും ഇയാളുടെ അനുയായികളുമാണ് അറസ്റ്റിലായവരിൽ ഏറെയും.യുവതിയുടെ മാതാപിതാക്കളായ ഈരപ്പ കുംഭാർ, സുശീല എന്നിവർ പണം നൽകിയാണ് അർബാസിനെ കൊലപ്പെടുത്തിയതെന്നു പൊലീസ് സംശയിക്കുന്നു. ഒട്ടേറെ തവണ ഭീഷണിയുണ്ടായിട്ടും യുവതിയുടെ കുടുംബാംഗങ്ങളെ അനുനയിപ്പിച്ച് വിവാഹം കഴിക്കണമെന്ന ആവശ്യം അറിയിക്കാൻ അർബാസ് പോയതിനെ തുടർന്നാണു കൊലപ്പെടുത്തിയതെന്നു പരാതിയിൽ പറയുന്നുണ്ട്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാഹിതയായ സ്ത്രീയോടൊപ്പം യുവാവ് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് വൻ കൊള്ള, ഗ്രാമത്തിൽ സംഘർഷാവസ്ഥ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒറ്റദിവസം കൊണ്ട് ലക്ഷങ്ങൾ; ടിക്കറ്റ് കളക്ഷനിൽ റെക്കോർഡിട്ട് ലാൽബാഗ്; പക്ഷേ കാഴ്ചക്കാർക്ക് കിട്ടിയത് പണി
[masterslider id="10"]

Related posts