ബെളഗാവിയിലെ കൊലപാതകം;ശ്രീരാമസേന പ്രവർത്തകർ അറസ്റ്റിൽ

ബെംഗളൂരു: ബെളഗാവിയിൽ ഹിന്ദു യുവതിയുമായി പ്രണയത്തിലായിരുന്നു മുസ്‍ലിം യുവാവ് അർബാസ് അഫ്താബിന്റെ (24) മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തിയ കേസിൽ യുവതിയുടെ രക്ഷിതാക്കളും ശ്രീരാമസേനാ പ്രവർത്തകരും ഉൾപ്പെടെ 10 പേർ അറസ്റ്റിലായി. യുവാവിന്റെ മൃതദേഹം കഴിഞ്ഞ ദിവസമാണ് റെയിൽവേ പൊലീസ് കണ്ടെത്തിയത്.അർബാസിന്റെ ഉമ്മ നജീമ ഷെയ്ഖിന്റെ പരാതിയിയെ തുടർന്നാണ് കേസ് പൊലീസ് പ്രത്യേക സംഘം രൂപികരിച്ചു അന്വേഷിക്കുന്നത്. ബെളഗാവിയിലെ ശ്രീരാമസേനാ നേതാവായ പുണ്ഡലിക് നാഗപ്പ മുത്തഗേക്കറും ഇയാളുടെ അനുയായികളുമാണ് അറസ്റ്റിലായവരിൽ ഏറെയും.യുവതിയുടെ മാതാപിതാക്കളായ ഈരപ്പ കുംഭാർ, സുശീല എന്നിവർ പണം നൽകിയാണ് അർബാസിനെ കൊലപ്പെടുത്തിയതെന്നു…

Read More
Click Here to Follow Us