എംഡിഎംഎ യുമായി രണ്ടു പേർ പോലീസ് പിടിയിൽ 

തൃശൂർ : ബെംഗളൂരുവില്‍ നിന്നും വില്‍പനക്കായി കൊണ്ടുവന്ന എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍. തൃശൂര്‍ പുല്ലഴി ഇല്ലിക്കല്‍ വീട്ടില്‍ വിനോദ് , ഒളരി കടവാരം ആദംപുള്ളി വീട്ടില്‍ അഭിരാഗ്, എന്നിവരാണ് വെസ്റ്റ് പോലീസിന്റെ പിടിയിലായത്. ഒളരിയില്‍ പട്രോളിങ്ങ് നടത്തിയിരുന്ന വെസ്റ്റ് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ബൈജു കെ.സി റോഡില്‍ വച്ച്‌ സംശയാസ്പദമായ രീതിയില്‍ കണ്ട ഇവരെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് എം.ഡി.എം.എ പിടികൂടാനായത്. സിവില്‍ പൊലീസ് ഓഫീസര്‍മാരായ അഭീഷ് ആന്റണി, അനില്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

Read More

ബെംഗളൂരുവിൽ നിന്നും വാങ്ങുന്നത് 3000 രൂപയ്ക്ക് നാട്ടിൽ വിൽക്കുന്നത് 5000 രൂപയ്ക്ക്

കന്യാകുമാരി : മയക്കുമരുന്നുമായി മൂന്നു പേര്‍ പിടിയില്‍. എസ്.ടി. മങ്കാട്, മംഗലത്തുവിള സ്വദേശി ശിവരാജന്റെ മകന്‍ ബിബിന്‍, കൊല്ലം,തിരുമുല്ലവരം സ്വദേശി തുളസിയുടെ മകന്‍ അരുണ്‍ തുളസി, തിരുവനന്തപുരം, മച്ചീല്‍ സ്വദേശി അപ്പുനാടാറിന്റെ മകന്‍ ഷാജി എന്നിവരെയാണ് കന്യാകുമാരി പൊലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവി ഹരി കിരണ്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള എസ്.ഐ മഹേശ്വരരാജിന്റെ പ്രത്യേക സംഘമാണ് ഇന്നലെ രാത്രിയില്‍ പ്രതികളെ പിടികൂടിയത്. 2,70,000 രൂപ വില വരുന്ന മയക്കുമരുന്നുകളാണ് സംഘത്തില്‍ നിന്നും പിടിച്ചെടുത്തത്. വടശ്ശേരി ബസ്റ്റാന്‍ഡില്‍ മയക്കുമരുന്ന് കൈമാറ്റം നടക്കുന്നതായി പൊലീസിന് ലഭിച്ച…

Read More

പർദ്ദയിൽ ഒളിപ്പിച്ച് സ്വർണ കടത്തിയവർ പോലീസ് പിടിയിൽ

ബെംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പര്‍ദയില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച അഞ്ചുലക്ഷത്തിലേറെ രൂപയുടെ സ്വര്‍ണവുമായി യുവതി കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായി. കഴിഞ്ഞ ദിവസം ദുബായില്‍ നിന്നുള്ള വിമാനത്തില്‍ മംഗളൂരു വിമാനതാവളത്തിലെത്തിയ യുവതിയെ കസ്റ്റംസ് പരിശോധിച്ചപ്പോഴാണ് പര്‍ദയുടെ ബട്ടണില്‍ ഒളിപ്പിച്ച്‌ കടത്തുകയായിരുന്ന 5.34 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം കണ്ടെത്തിയത്. ചെറിയ വളയത്തിന്റെ ആകൃതിയിലുള്ള സ്പ്ലിറ്റ് വാഷറിന്റെ രൂപത്തിലാണ് സ്വര്‍ണം കാണപ്പെട്ടത്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്. ഇതേ സമയത്തു തന്നെ കരിപ്പൂർ വിമാനത്തവളത്തിൽ നിന്നും രഹസ്യ ഭാഗത്തു ഒളിപ്പിച്ചു കടത്തിയ സ്വർണവും…

Read More

ക്ഷേത്രത്തിൽ നിന്നും സ്വർണവും പണവും തട്ടിയെടുത്തു, ഉദ്യോഗസ്ഥൻ പിടിയിൽ

ബെംഗളൂരു: സര്‍ക്കാര്‍ അധീനതയിലുള്ള ക്ഷേത്രങ്ങളിൽ നിന്നും 25.50 ലക്ഷം രൂപയും സ്വര്‍ണ നാണയങ്ങളും തട്ടിയെടുത്ത സംഭവത്തില്‍ ഉദ്യോഗസ്ഥന്‍ പോലീസ് പിടിയിൽ. ധനവിനിയോഗ വകുപ്പിലെ അസിസ്റ്റന്റ് കമ്മീഷണര്‍ വി വെങ്കാരടമണ ഗുരുപ്രസാദാണ്, ബെംഗളൂരു വിധാന സൗധ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ വര്‍ഷം നടന്ന കരഗ മഹോത്സവുമായി ബന്ധപ്പെട്ട ഓഡിറ്റിങ് നടത്തിയപ്പോണ് ക്രമക്കേട് പുറത്തായത്. സംഭവവുമായി ബന്ധപ്പെട്ട് ബെംഗളൂരു അര്‍ബന്‍ ജില്ലാ തഹസില്‍ദാര്‍ എസ്‌ആര്‍ അരവിന്ദ് ബാബു നല്‍കിയ പരാതിയെത്തുടര്‍ന്നാണ് കേസ് എടുത്തത്. വെങ്കാരടമണ അസിസ്റ്റന്റ് കമ്മീഷണറായിരിക്കെ, വകുപ്പിന്റെ സേവിംഗ്സ് അക്കൗണ്ടില്‍ നിന്നും 25.50 ലക്ഷം രൂപ…

Read More

കേരള -കർണാടക അതിർത്തിയിൽ സ്പിരിറ്റ്‌ പിടികൂടി 

ബെംഗളൂരു: കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് മീന്‍ വാഹനത്തില്‍ സ്‌പിരിറ്റ് കടത്തുന്നതിനിടെയാണ് യുവാക്കള്‍ പിടിയിലായത്. കര്‍ണാടകയില്‍ നിന്ന്‌ കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 1,050 ലിറ്റര്‍ സ്‌പിരിറ്റുമായാണ് രണ്ടംഗ സംഘം എക്‌സൈസ്‌ പിടിയിലായത്. കേരള-കര്‍ണാടക അതിര്‍ത്തി പ്രദേശമായ അഞ്ചാം മൈലിലാണ് സംഭവം. മീന്‍ വാഹനത്തില്‍ 35 ലിറ്റര്‍ വീതം 30 കന്നാസുകളിലായാണ് സ്‌പിരിറ്റ് കടത്താന്‍ ശ്രമിച്ചത്. നെടുമ്പാശേരി സ്വദേശി കെ.വിഷ്‌ണു, കൊടുങ്ങല്ലൂര്‍ സ്വദേശി പിഎം ഷബീര്‍ എന്നിവരാണ് പോലീസ് പിടിയിലായത്.

Read More

ചിക്കൻ സ്റ്റാളിന് മുന്നിൽ ഗുണ്ടവിളയാട്ടം, പ്രതികൾ അറസ്റ്റിൽ

ബെംഗളൂരു: മംഗളൂരു നഗരത്തിലെ ചിക്കന്‍ സ്റ്റാളിന് മുമ്പിൽ ഗുണ്ടകളുടെ വിളയാട്ടം. ഇന്നലെ വൈകിട്ട് മംഗളൂവിലെ ഐഡിയല്‍ ചിക്കന്‍ സ്റ്റാളിന് മുന്നിലാണ് ഗുണ്ടാസംഘം അക്രമം നടത്തിയത്. ചിക്കന്‍ സ്റ്റാള്‍ ജീവനക്കാരെ ക്രൂരമായി മര്‍ദിച്ച സംഘം അക്രമം തടയാന്‍ ശ്രമിച്ചവര്‍ക്ക് നേരെ കത്തിവീശുകയും ചെയ്തു. സംഭവത്തില്‍ കേസെടുത്ത മംഗളൂരു സിറ്റി സൗത്ത് പൊലീസ് നിരവധി ക്രിമിനല്‍കേസുകളിലെ പ്രതികളായ ജയനഗര ജല്ലിഗുഡ്ഡെ ബജല്‍ സ്വദേശി പ്രീതം പൂജാരി (27), പാഡില്‍ പോസ്റ്റ് നാഗബാന കട്ടെയ്ക്ക് സമീപം ആലപെ ഗണദബെട്ടു വീട്ടില്‍ ധീരജ് കുമാര്‍ എന്ന ധീരു (25) എന്നിവരെ…

Read More

സാമ്പത്തിക തട്ടിപ്പ്, പ്രതിയുടെ സുഹൃത്തായ മലയാളിയും പോലീസ് പിടിയിൽ 

ബെംഗളൂരു: കര്‍ണാടകയില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ പ്രതിയുടെ മുട്ടം സ്വദേശിയായ സുഹൃത്തിനെ കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് മുട്ടം പൊലീസിന്റെ സഹായത്തോടെ യുവാവിനെ മുട്ടം തുടങ്ങനാടുളള വീട്ടില്‍ നിന്ന് പൊലീസ് പിടി കൂടിയത്. ഒന്നര കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ പ്രതിയുടെ ഫോണ്‍കോളുകള്‍ മുട്ടം സ്വദേശിയായ യുവാവിന്റെ ഫോണിലേക്ക് വന്നിരുന്നതായി കര്‍ണാടക പൊലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇടുക്കി ജില്ലാ പൊലീസ് മേധാവിയെ അറിയിച്ചശേഷം കര്‍ണ്ണാടക പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തത്.

Read More

സുള്ള്യയിലെ കൊള്ളയടി കേസിലെ 4 പ്രതികൾ കൂടി അറസ്റ്റിൽ 

ബെംഗളൂരു: സുള്ള്യ താലൂക്കിലെ സംപാജെ ചട്ടേകല്ലില്‍ യുവതിയെ ബന്ദിയാക്കി 1,52, 000 രൂപയും 83 ഗ്രാം സ്വര്‍ണവും കൊള്ളയടിച്ച കേസില്‍ നാല് പ്രതികളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കാര്‍ത്തിക്, യധുകുമാര്‍, ദീക്ഷിത് കെ.എന്‍, ബി. നരസിംഹന്‍ എന്നിവരെയാണ് സുള്ള്യ പൊലീസ് അറസ്റ്റ് ചെയ്തത്. 20,000 രൂപയും കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനങ്ങളും അഞ്ച് മൊബൈല്‍ ഫോണുകളും ഇവരിൽ നിന്ന് പൊലീസ് കണ്ടെടുത്തു. കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്. ചട്ടേക്കല്ലിലെ അംബരീഷിന്റെ വീട്ടില്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 20നാണ് കവര്‍ച്ച നടന്നത്.…

Read More

ഹലാൽ ഇറച്ചി, കർണാടകയിൽ അഞ്ചു പേർ അറസ്റ്റിൽ

ബെംഗളൂരു: ഹിജാബ് വിവാദത്തിനും ക്ഷേത്ര പരിസരത്ത് കച്ചവടം നടത്തുന്നതിന് മുസ്ലിങ്ങള്‍ക്കുള്ള വിലക്കിനും പിന്നാലെ ഹലാൽ ഇറച്ചിയുടെ പേരിൽ കർണാടകത്തിൽ വിദ്വേഷപ്രചരണം തീവ്രമാകുന്നു. ശിവമോ​ഗയിലെ ഭദ്രാവതിയിൽ ഹലാൽ മാംസ വില്പന ചോദ്യംചെയ്ത് കോഴിക്കടയിലും ഹോട്ടലിലും സംഘപരിവാറുകാർ ആക്രമണം നടത്തി.സംഭവത്തിൽ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹലാൽ മാംസം വാങ്ങരുതെന്ന ലഘുലേഖകളും വ്യാപകമായി പ്രചരിപ്പിക്കുന്നു. ഹിന്ദുക്കൾക്ക്ഹലാൽ വിഭവങ്ങൾ വേണ്ടെന്നും സാമ്പത്തിക ജിഹാദിനെതിരെ ഒത്തൊരുമിച്ച്‌ പോരാടണമെന്നും ബിജെപി ദേശീയ ജനറൽ സെക്രട്ടറിയും ചിക്മ​ഗളൂരു എംഎൽ എയുമായ സി ടി രവി ട്വീറ്റ് ചെയ്തു. എന്നാൽ മുഖ്യമന്ത്രി ബസവരാജ് എസ്…

Read More

20 കെയ്സ് കർണാടക മദ്യവുമായി ഒരാൾ അറസ്റ്റിൽ

കണ്ണൂർ : കണ്ണൂര്‍ ജില്ലയിലെ പള്ളിക്കുന്നില്‍ നിന്ന് വന്‍ ലഹരി വേട്ട. ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലാണ് ലഹരി വേട്ട നടന്നത്. 1100 ഗ്രാം കഞ്ചാവ്, 20 കേയ്‌സ് കര്‍ണാടക മദ്യം, 9 ചാക്കുകളിലായി പാന്‍പരാഗ് ഉള്‍പ്പെടെ വരുന്ന ലഹരിവസ്തുക്കളാണ് ഇയാളിൽ നിന്നും കണ്ടെടുത്തത്. ഇതോടൊപ്പം തന്നെ ലഹരിവസ്തുക്കള്‍ വിറ്റു കിട്ടിയത് എന്ന് കണക്കാക്കുന്ന മൂന്ന് ലക്ഷം രൂപയും പോലീസ് പിടിച്ചെടുത്തു. പള്ളിക്കുന്നിലെ വാടക വീട്ടില്‍ നിന്നാണ് സാധനങ്ങള്‍ കണ്ടെടുത്തിട്ടുള്ളത്. വളപട്ടണം സ്വദേശിയായ എ നാസര്‍ എന്ന വ്യക്തിയാണ് അറസ്റ്റിലായത്. മംഗലാപുരം പോലുള്ള…

Read More
Click Here to Follow Us