ബെംഗളൂരു: ബഹിരാകാശകൗതുകങ്ങൾ കൂടുതൽ തെളിമയോടെ ആസ്വദിക്കാൻ അത്യാധുനിക പ്ലാനറ്റേറിയം മൈസൂരുവിൽ ഉടൻ യാഥാർഥ്യമാകുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ്ട്രോഫിസിക്സിന്റെ നേതൃത്വത്തിൽ മൈസൂരു സർവകലാശാലാ കാംപസിലാണ് പ്ലാനറ്റേറിയം സ്ഥാപിക്കുന്നത്. എൽ.ഇ.ഡി. സാങ്കേതികവിദ്യയാണ് ഇവിടെ ഉപയോഗിക്കുന്നത്. സാധാരണ പ്ലാനറ്റേറിയങ്ങളിലേതുപോലെ പ്രൊജക്ടറില്ലെന്നതാണ് ഈ പ്ലാനറ്റേറിയത്തിന്റെ പ്രത്യേകത. പകരം ഡോമിന്റെ (സ്ക്രീൻ) ഷീറ്റ് മുഴുവൻ എൽ.ഇ.ഡി.യായിരിക്കും. ഇതുവഴി ഉയർന്ന റെസല്യൂഷനുള്ള (8000 വരെ) ദൃശ്യങ്ങൾ ലഭിക്കും. 15 മീറ്റർ നീളത്തിൽ ചെരിവുള്ള എൽ.ഇ.ഡി. ഡോം ആയിരിക്കും പ്ലാനറ്റേറിയത്തിൽ ഉണ്ടാവുക. ചെരിഞ്ഞ എൽ.ഇ.ഡി. ഡോമുള്ള ലോകത്തെ ആദ്യത്തെ പ്ലാനറ്റേറിയമാകും മൈസൂരുവിൽ യാഥാർഥ്യമാകാൻ…
Read More