കുപ്പിയിൽ പെട്രോൾ നൽകിയില്ല ; പമ്പ് ജീവനക്കാരനെ വിദ്യാർത്ഥികൾ വളഞ്ഞിട്ട് തല്ലി

കോഴിക്കോട്: മുക്കം മണാശ്ശേരിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ സ്‌കൂൾ വിദ്യാർഥികൾ മർദിച്ചു. കുപ്പിയിൽ പെട്രോൾ നൽകാത്തതിനെ തുടർന്നായിരുന്നു മർദനം. പമ്പുടമ മുക്കം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.  ഇന്നലെ വൈകിട്ട് അഞ്ചിനായിരുന്നു അക്രമം. കുപ്പിയിൽ പെട്രോൾ നൽകരുതെന്ന് കർശന നിർദ്ദേശം ലഭിച്ചിരുന്നതിനാൽ പെട്രോൾ ജീവനക്കാർ തയ്യാറായില്ല. അത്യാവശ്യമാണെങ്കിൽ കാനിൽ പെട്രോൾ നൽകാമെന്ന് പറഞ്ഞപ്പോൾ അംഗീകരിച്ച കുട്ടികൾ കാനിൽ പെട്രോൾ വാങ്ങി മടങ്ങി. തുടർന്ന്, ആറിലധികം കുട്ടികൾ കൂട്ടത്തോടെ എത്തി വാക്കേറ്റവും ഒടുവിൽ കയ്യാങ്കളിയിലും എത്തുകയായിരുന്നു. ജീവനക്കാർ പറയുന്നത് ഏത് സ്‌കൂളിലെ വിദ്യാർത്ഥികളാണെന്ന് കൃത്യമായി മനസിലായിട്ടുണ്ട്. മർദനമേറ്റ…

Read More

നഷ്ടപരിഹാരം ആവശ്യപ്പെട്ട് പമ്പ് ഉടമകൾ സമരത്തിലേക്ക്

ബെംഗളൂരു: ഇന്ധനവിലയും നികുതിയും കുറച്ച സാഹചര്യത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പമ്പ് ഉടമകൾ സമരത്തിന് ഒരുങ്ങുന്നു. വില പെട്ടന്ന് കുറച്ചതോടെ നിലവിൽ സ്റ്റോക്ക് ചെയ്തു വച്ചിട്ടുള്ള ഇന്ധനം കുറഞ്ഞ വിലയ്ക്ക് വിളിക്കേണ്ടി വരുന്നതാണ് പമ്പ് ഉടമകൾക്ക് തിരിച്ചടിയായത്. നികുതി കുറച്ചതോടെ നിലവിൽ നഷ്ടത്തിൽ ആണ് ഇന്ധനം വിളിക്കുന്നതെന്ന് കർണാടക ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രെഡേഴ്‌സ് പ്രസിഡന്റ്‌ കെ എം ബസവ ഗൗഡ അറിയിച്ചു. അടുത്ത ദിവസം നടക്കാനിരിക്കുന്ന മുഖ്യമന്ത്രിയുമായുള്ള ചർച്ച വിജയിച്ചില്ലെങ്കിൽ പമ്പുകൾ അടച്ചിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More
Click Here to Follow Us