കൊച്ചി: ഇടപ്പള്ളി മാമംഗലത്തെ ഹോട്ടല്‍ കേന്ദ്രീകരിച്ച് ലഹരി വില്‍പന. പരിശോധനയില്‍ യുവതിയുള്‍പ്പെടെയുള്ള എട്ടംഗ സംഘമാണ് മരുന്നുമായി പിടിയിലായത്. വില്‍പനയ്‌ക്കെത്തിയ നാലുപേരും വാങ്ങാനെത്തിയ നാലുപേരുമാണ് പിടിയിലായത് ഇവരിൽ നിന്നും മാരക മയക്കുമരുന്നായ 55 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. കൂടാതെ പ്രതികളുടെ മൂന്ന് വാഹനങ്ങളും എക്‌സൈസ് കസ്റ്റഡിയിലെടുത്തട്ടുണ്ട്. കൊച്ചി മാമംഗലത്തെ ഹോട്ടലില്‍ റൂമെടുത്ത് വില്‍പന നടത്തുന്നതിനിടെയാണ് അറസ്റ്റിലായത്. ആലുവ സ്വദേശികളായ റിച്ചു റഹ്മാന്‍, മലപ്പുറം സ്വദേശി മുഹമ്മദലി, തൃശൂര്‍ സ്വദേശി ബിപേഷ്,കണ്ണൂര്‍ സ്വദേശി സല്‍മാന്‍ എന്നിവര്‍ ഇടപ്പള്ളിയിലെ ഹോട്ടലില്‍ ഇന്നലെ മുതല്‍ താമസിച്ചുവരികയായിരുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെ…
Read MoreTag: PEDDLERS
മയക്ക്മരുന്ന് വില്പനക്കാർ അറസ്റ്റിൽ.
ബെംഗളൂരു: രാമമൂർത്തിനഗർ പൊലീസ് നടത്തിയ അന്വേഷണത്തിൽ മയക്കുമരുന്ന് കടത്ത് കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. കൂടാതെ പിടിക്കപെട്ടവരിൽ നിന്ന് 29 ഗ്രാം ഹാഷിഷും 35 എംഡിഎംഎ ഗുളികകളും കണ്ടെടുത്തു. യെലഹങ്ക സ്വദേശി മുഹമ്മദ് സൽമാൻ ഖാൻ (28), വിനായക നഗറിലെ ഭരത് (24) എന്നിവരാണ് പ്രതികൾ. നവംബർ 18ന് ഇരുവരും ബി ചന്നസാന്ദ്രയിൽ മയക്കുമരുന്ന് വിൽപന നടത്തുന്നതായുള്ള രഹസ്യവിവരം ലഭിച്ച ഉടൻ ഇൻസ്പെക്ടർ മെൽവിൻ ഫ്രാൻസിസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവസ്ഥലത്തെത്തുകയായിരുന്നു. പോലീസിനെ കണ്ട ഉടൻ പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇരുവരെയും പിടികൂടി.…
Read More