ബെംഗളൂരു: ഹുബ്ബള്ളി-ധാർവാഡ് മേയർ ഇരീഷ് അഞ്ജതഗേരിക്കെതിരെയും കോൺഗ്രസിൻറെ വ്യത്യസ്ത പ്രതിഷേധം. മേയർക്കെതിരെ ‘പേ മേയർ’ പ്രചാരണവുമായാണ് കോൺഗ്രസ് രംഗത്ത് എത്തിയിരിക്കുന്നത്. ഹുബ്ബള്ളി ധാർവാഡ് കോർപ്പറേഷൻ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ പങ്കെടുപ്പിച്ച് നടത്തിയ പരിപാടിക്ക് 1.5 കോടി രൂപ ചെലവായത് സംബന്ധിച്ച മേയറുടെ പരാമർശത്തെത്തുടർന്നാണ് ഈ പ്രചാരണം. പരിപാടിയുടെ പേരിൽ പൈസ മുക്കിയെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. എന്നാൽ, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും മാന്യതയുടെ അതിരുകൾ ലംഘിക്കുന്ന രാഷ്ട്രീയ പ്രചാരണമാണ് കോൺഗ്രസ് നടത്തുന്നതെന്നും ഇറീഷ് അഞ്ജതഗേരി പ്രതികരിച്ചു. ആദ്യഘട്ടത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രചാരണം തുടങ്ങി. എന്നാൽ പിന്നീട്…
Read More