ജില്ലാ ആശുപത്രികളിൽ രോഗികളുടെ രജിസ്ട്രേഷൻ ഓൺലൈൻ വഴിയാക്കുന്നു

ബെംഗളൂരു: കർണാടകയിലെ എല്ലാ ജില്ലാ ആശുപത്രികളിലെയും രോഗികളുടെ രജിസ്‌ട്രേഷൻ ഒരു മാസത്തിനകം ഓൺലൈൻ വഴിയാക്കുമെന്ന് ആരോഗ്യമന്ത്രി ഡോ.കെ.സുധാകർ അറിയിച്ചു. രോഗികൾക്ക് ഓൺലൈൻ ആയോ എസ്എംഎസ് വഴിയോ അപ്പോയിന്റ്മെന്റുകൾ നേടാനും ഓൺലൈനായി പണമടയ്ക്കാനും കഴിയും, ഇത് ആശുപത്രികളിലെ തിരക്ക് കുറയ്ക്കുകയും ചെയ്യും. താലൂക്ക് ആശുപത്രികളിലും ഈ സംവിധാനം നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. ജയനഗർ ജനറൽ ആശുപത്രിയിൽ പരിശോധന നടത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഡോ.സുധാകർ. ആശുപത്രിയുടെ അറ്റകുറ്റപ്പണികൾക്കായി അഞ്ച് കോടി രൂപ അനുവദിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികളുടെ ആവശ്യകത, അഗ്നി സുരക്ഷാ ഇൻസ്റ്റാളേഷനുകളുടെയും അറ്റകുറ്റപ്പണികളുടെയും…

Read More

അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേള ഡെലിഗേറ്റ് രജിസ്ട്രേഷൻ ഇന്ന് മുതൽ

കോഴിക്കോട് : സാംസ്കാരിക വകുപ്പിന്റെ സമം പദ്ധതിയുടെ ഭാഗമായി ജൂലൈ 16,17,18 തീയതികളിൽ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി കോഴിക്കോട് കൈരളി, ശ്രീ തിയേറ്ററുകളിൽ സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയുടെ ഓൺലൈൻ ഡെലിഗേറ്റ് രജിസ്ട്രേഷൻ ഇന്ന് മുതൽ. മുതിർന്നവർക്ക് 300 രൂപയും വിദ്യാർത്ഥികൾക്ക് 200 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. https://registration.iffk.in/ എന്ന വെബ്‌സൈറ്റ് മുഖേന ഇന്ന് രാവിലെ 10 മണി മുതൽ രജിസ്‌ട്രേഷൻ നടത്താം. മൂന്നു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ വനിതാ സംവിധായകരുടെ 24 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ലോക സിനിമ, ഇന്ത്യൻ സിനിമ,…

Read More
Click Here to Follow Us