ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് നിരോധനം ഉറപ്പാക്കാനൊരുങ്ങി ബിബിഎംപി.

PLASTIC BAGS ONE TIME USE MARKET

ബെംഗളൂരു: ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ നിരോധനം നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ജോയിന്റ് കമ്മീഷണർ (ഖരമാലിന്യ മാനേജ്മെന്റ്) സർഫറാസ് ഖാൻ എല്ലാ സോണൽ ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ, നഗരത്തിലെ പ്ലാസ്റ്റിക് ഉൽപ്പാദന യൂണിറ്റുകളിലും അവ വിൽക്കുന്ന കടകളിലും ബിബിഎംപി അപ്രതീക്ഷിത പരിശോധന നടത്തിയിരുന്നു. എട്ട് സോണുകളിലും സോണൽ മാർഷൽ സൂപ്പർവൈസർ, ഡിവിഷൻ മാർഷൽ സൂപ്പർവൈസർ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എന്നിവരടങ്ങുന്ന സംഘമാണ് റെയ്ഡ് നടത്തുന്നത്. ബിബിഎംപിയുടെ ഈ ഉത്തരവ് ലംഘിക്കുന്ന കടകൾ…

Read More
Click Here to Follow Us