ബെംഗളൂരു: മൈസൂരുവിലെ കോളേജ് ഹോസ്റ്റലിൽ മലയാളി നഴ്സിങ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി.\ മൈസൂരു ചാർക്കോസ് കോളേജ് ഓഫ് നഴ്സിങിലെ രണ്ടാം വർഷ വിദ്യാർഥിനിയാണ്. മലപ്പുറം തീണ്ടേക്കാട് മേലെവട്ടശ്ശേരി പ്രകാശൻ്റെ മകൾ രുദ്ര(20)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച്ച രുദ്ര ക്ലാസിൽ ഹാജരായിരുന്നില്ല. വിദ്യാർതിഥികൾ ക്ലാസ് വിട്ട് തിരിച്ചെത്തിയപ്പോഴാണ് രുദ്രയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ മൃതദേഹം ബുധനാഴ് വൈകുന്നേരം വീട്ടിലെത്തിച്ചു. അമ്മ: കനകമണി (ബിന്ദു). സഹോദരങ്ങൾ: ആര്യ, കൃഷ്ണ, കൃപ
Read MoreTag: NURSING STUDENT
ലൈംഗികാതിക്രമം; നേത്രരോഗവിഭാഗം തലവനെതിരെ നഴ്‌സിങ് വിദ്യാർഥിനിയുടെ പരാതി.
മൈസൂരു : ചാമരാജനഗർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ നഴ്‌സിങ് വിദ്യാർഥിനിക്കെതിരെ നേത്രരോഗവിഭാഗം തലവൻ ലൈംഗികാതിക്രമം നടത്തിയതായി പരാതി. ഹ്രസ്വകാല കോഴ്‌സിന് ചേർന്ന വിദ്യാർഥിനിയാണ് പരാതി ഉന്നയിച്ചത്. ഇതുസംബന്ധിച്ച് വിദ്യാർഥിനി ഇൻസ്റ്റിറ്റ്യൂട്ട് ഡീനിന് പരാതി നൽകിയട്ടുണ്ട്. നേത്രരോഗവിഭാഗം തലവനും അധ്യാപകനുമായ ഡോ. മഹേശ്വർ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒറ്റയ്ക്കായിരിക്കേ തന്നോട് ലൈംഗികച്ചുവയോടെ പെരുമാറിയെന്നാണ് പരാതിയിൽ പറയുന്നത് സംഭവം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് സഹപാഠികളാണ് തന്നെ രക്ഷപ്പെടുത്തിയതെന്നും വിദ്യാർഥിനി പറഞ്ഞു. വിദ്യാർഥിനിയിൽനിന്ന് പരാതി ലഭിച്ചിട്ടുണ്ടെന്നും സംഭവം അന്വേഷിക്കാൻ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ടെന്നും ഡീൻ ഡോ. സഞ്ജീവ് അറിയിച്ചു.
Read More