സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിൽ വെള്ളം കയറി; മരിച്ചവരിൽ മലയാളി വിദ്യാർത്ഥിയും 

ന്യൂഡൽഹി: സിവില്‍ സർവീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്മെന്റില്‍ വെള്ളം കയറി മരിച്ചവരില്‍ മലയാളി വിദ്യാർഥിയും. എറണാകുളം സ്വദേശിയായ നവീൻ ഡാല്‍വിനാണ് (28) മരിച്ചത്. മൂന്ന് വിദ്യാര്‍ഥികളായിരുന്നു അപകടത്തില്‍ മരിച്ചത്. താനിയ സോണി(25),ശ്രയ യാദവ്(25) എന്നിവരാണ് മരിച്ച മറ്റ് രണ്ട് വിദ്യാർഥികള്‍. സംഭവത്തില്‍ വിദ്യാര്‍ഥികളുടെ വലിയ പ്രതിഷേധം നടക്കുകയാണ്.അപകടത്തിന് പിന്നാലെ ഡല്‍ഹി സർക്കാർ ശുചീകരണ പ്രവർത്തനം ഊർജിതമാക്കി. സംഭവത്തില്‍ രണ്ട് പേരെ കസ്റ്റഡിയിലെടുത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് സെൻട്രല്‍ ഡിസിപി എം ഹർഷവർധൻ പറഞ്ഞു.

Read More

വിവാഹ സമയത്ത് വധുവിന് നൽകുന്ന സ്വർണത്തിൽ വരനോ ബന്ധുക്കൾക്കോ അവകാശം ഇല്ല; സുപ്രീം കോടതി

ന്യൂഡല്‍ഹി: വധുവിന് വീട്ടുകാര്‍ നല്‍കുന്ന സ്വര്‍ണാഭരണങ്ങള്‍ അടക്കമുള്ള സമ്പത്തില്‍ ഭര്‍ത്താവിന് അവകാശമില്ലെന്ന് സുപ്രീംകോടതി. പ്രതിസന്ധിഘട്ടത്തില്‍ ഭാര്യയുടെ സമ്പത്ത് ഉപയോഗിക്കാമെങ്കിലും അതുതിരിച്ചുകൊടുക്കാനുള്ള ധാര്‍മികമായ ബാധ്യത ഭര്‍ത്താവിന് ഉണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മലയാളി ദമ്പതിമാരുടെ കേസില്‍ സ്വര്‍ണം നഷ്ടപ്പെടുത്തിയതിന് 25 ലക്ഷം രൂപ നല്‍കാന്‍ നിര്‍ദേശിച്ചുകൊണ്ട് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചാണ് വിഷയത്തില്‍ ഇത്തരമൊരു നിരീക്ഷണം നടത്തിയത്. വിവാഹത്തിന് മുമ്പോ വിവാഹസമയത്തോ ശേഷമോ വധുവിന്‍റെ വീട്ടുകാര്‍ വധുവിന് നല്‍കുന്ന വസ്തുക്കള്‍ ഇതിലുള്‍പ്പെടുമെന്നും കോടതി വ്യക്തമാക്കി. ഇവയുടെ പരിപൂര്‍ണമായ അവകാശം സ്ത്രീക്ക് തന്നെയാണ്. ഈ…

Read More

സുധാ മൂർത്തി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി: സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമായ സുധാ മൂർത്തി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാഷ്‌ട്രപതി ദ്രൗപദി മുർമു നാമനിർദ്ദേശം ചെയ്തതിന് പിന്നാലെ ഇന്നാണ് പാർലമെന്റില്‍ നടന്ന ചടങ്ങില്‍ സുധാ മൂർത്തി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തത്. കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍, വൈസ് പ്രസിഡന്റ് ജഗ്ദീപ് എന്നിവർ സത്യപ്രതിജ്ഞാ വേളയില്‍ സന്നിഹിതരായി. സാമൂഹിക പ്രവർത്തനം, വിദ്യാഭ്യാസം എന്നിങ്ങനെ വിവിധ മേഖലകളില്‍ വലിയ സംഭാവനകള്‍ നല്‍കിയ വ്യക്തിത്വമാണ് സുധാ മൂർത്തിയുടേതെന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. രാഷ്‌ട്രപതി സുധാ മൂർത്തിയെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും രാജ്യസഭയിലെ സുധാ…

Read More

ഉബർ യാത്രയ്ക്ക് 100 രൂപ അധികം ഈടാക്കി; പരാതി നൽകാൻ വിളിച്ചപ്പോൾ നഷ്ടമായത് ലക്ഷങ്ങൾ  

CYBER ONLINE CRIME

ന്യൂഡൽഹി: ഉബർ യാത്രയ്ക്ക് 100 രൂപ അധികമായി ഈടാക്കിയതിനെ തുടർന്ന് പരാതി നൽകാനായി കസ്റ്റമർ കെയർ നമ്പറിൽ വിളിച്ചയാൾക്ക് ഓൺലൈൻ തട്ടിപ്പിൽ നഷ്ടമായത് ലക്ഷങ്ങൾ. പ്രദീപ് ചൗധരി എന്നയാൾക്കാണ് പണം നഷ്‌ടമായത്. ഡൽഹിയിലെ സഫ്ദർജംഗ് എൻക്ലേവിൽ താമസിക്കുന്ന പ്രദീപ് ചൗധരി ഗുഡ്ഗാവിലേക്ക് ഉബർ ക്യാബ് ബുക്ക് ചെയ്തു. യാത്രയുടെ ചെലവായി ഉബർ ആപ്പിൽ കാണിച്ച നിരക്ക് 205 രൂപയായിരുന്നു. എന്നാൽ യാത്രയ്ക്ക് ശേഷം 318 രൂപ തിരികെ ഈടാക്കിയതിനെ തുടർന്ന് അധികമായി ഈടാക്കിയ പണം ലഭിക്കുന്നതിന് കസ്റ്റമർ കെയറിൽ പരാതി നൽകാൻ ഗൂഗിളിൽ തിരഞ്ഞപ്പോൾ…

Read More

രാഹുൽ ഗാന്ധി വനിതാ അംഗങ്ങൾക്കു നേരെ ഫ്ലയിങ് കിസ് നൽകിയെന്ന് പരാതി

ന്യൂഡൽഹി: പാർലമെന്റിൽ നടക്കുന്ന ചർച്ചയിൽ, തന്റെ പ്രസംഗം കഴിഞ്ഞ് ലോക്സഭ വിട്ടുപോകുന്നതിനിടെ, കോണ്‍ഗ്രസ് എംപി രാഹുൽ ഗാന്ധി വനിതാ അംഗങ്ങൾക്കു നേരെ ഫ്ലയിങ് കിസ് നൽകിയതായി പരാതി. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് പരാതിയുമായി രംഗത്തെത്തിയത്. വിഷയത്തിൽ ബിജെപി വനിതാ എംപിമാർ രാഹുലിനെതിരെ സ്പീക്കർ ഓം ബിർലയ്ക്ക് പരാതി നൽകിയേക്കും. രാഹുൽ തന്റെ പ്രസംഗം പൂർത്തിയാക്കിയതിനു പിന്നാലെ, സ്മൃതി ഇറാനി അവിശ്വാസ പ്രമേയത്തിനെതിരെ പ്രസംഗം ആരംഭിച്ചു. പിന്നാലെ, രാഹുൽ സഭ വിട്ടു. ഇതിനിടെ വനിതാ അംഗങ്ങൾക്കു നേരെ ഫ്ലയിങ് കിസ് നൽകിയെന്നാണ് ആരോപണം. രാഹുൽ ഗാന്ധിയുടെ…

Read More

കർണാടക ഉൾപ്പെടെ ഒമ്പത് സംസ്ഥാനങ്ങളിൽ നിപ വൈറസ് സാന്നിധ്യം 

ന്യൂഡൽഹി: രാജ്യത്തെ ഒമ്പത് സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐ.സി.എം.ആർ.) പഠനം. കേരളം, തമിഴ്നാട്, കർണാടക, ഗോവ, മഹാരാഷ്ട്ര, ബിഹാർ, പശ്ചിമ ബംഗാൾ, അസം, മേഘാലയ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ പോണ്ടിച്ചേരിയിലുമാണ് വൈറസ് സാന്നിധ്യമുള്ളത്. ഐ.സി.എം.ആറിനു കീഴിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻ.ഐ.വി.) ആണ് പഠനംനടത്തിയത്. 14 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും സർവേ പൂർത്തിയായതായി ലാബോററി ഗ്രൂപ്പ് നേതാവ് പ്രജ്ഞാ യാദവ് പറഞ്ഞു. തെലങ്കാന, ഗുജറാത്ത്, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഒഡിഷ,…

Read More

‘ലൈംഗിക ബന്ധത്തിനിടെ ഭഗവദ്ഗീത വായിക്കുന്നു’ ; ചിത്രത്തിനെതിരെ പ്രതിഷേധം 

ന്യൂഡൽഹി: ഓപ്പൺഹൈമറിന്റെ ജീവിതകഥയുമായി  സംവിധായകൻ ക്രിസ്റ്റഫർ നോളൻ തിയറ്ററുകളിൽ ദൃശ്യവിസ്‌ഫോടനം നടത്തിയിരിക്കുകയാണ്. എന്നാൽ സിനിമയിലെ ഒരു രംഗം  വിവാദത്തിനു തിരികൊളുത്തിയിരിക്കുകയാണ്. ലൈംഗിക ബന്ധത്തിനിടെ ഭഗവദ്ഗീത ഉറക്കെ വായിക്കുന്ന രംഗമുണ്ടെന്ന് ആരോപിച്ചാണ് സിനിമയ്‌ക്കെതിരെ ഒരുവിഭാഗം ആളുകൾ രംഗത്തെത്തിയത്. ഈ ചിത്രത്തിന് ഇങ്ങനെയൊരു രംഗം നിലനിർത്തി സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ എങ്ങനെ അനുമതി നൽകിയെന്നു സേവ് കൾച്ചർ സേവ് ഇന്ത്യ ഫൗണ്ടേഷന്റെ പത്രക്കുറിപ്പ് പങ്കിട്ട് കേന്ദ്രസർക്കാരിന്റെ ഇർഫർമേഷൻ ഓഫിസർ ഉദയ് മഹുക്കർ ചോദിച്ചു. ഈ സംഭവം കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രാലയം അന്വേഷിച്ച് ബന്ധപ്പെട്ടവർക്കെതിരെ…

Read More

എടിഎമ്മിൽ നിന്നും പണം പിൻവലിക്കാൻ ഇനി കാർഡ് വേണ്ട !!! യുപിഐ വഴി പിൻവലിക്കാം, അറിയാം വിശദമായി..

ന്യൂഡൽഹി: ഡെബിറ്റ് കാർഡിനു പകരം ഫോൺപേ, പേയ്ടിഎം പോലെയുള്ള യുപിഐ ആപ്പുകൾ വഴി എടിഎം മെഷീനിൽ നിന്ന് പണം ലഭിക്കാനുള്ള സംവിധാനവുമായി ബാങ്കുകൾ. ബാങ്ക് ഓഫ് ബറോഡ സേവനം ലഭ്യമാക്കിയിട്ടുണ്ട് .മറ്റു പല ബാങ്കുകളും വൈകാതെ ഏർപ്പെടുത്തും.ഉദാഹരണത്തിന് 1,000 രൂപ കറൻസിയായി പിൻവലിക്കണമെങ്കിൽ എടിഎം സ്ക്രീനിൽ ദൃശ്യമാകുന്ന ക്യുആർ കോഡ് യുപിഐ വഴി സ്കാൻ ചെയ്ത് 1,000 രൂപ അയച്ചാൽ മതിയാകും. ബാങ്ക് ഓഫ് ബറോഡയുടെ എടിഎം മെഷീനുകളിൽ ‘കാർഡ്‍ലെസ് കാഷ് വിത്ഡ്രോവൽ’ ഓപ്ഷൻ തുറന്ന് ‘ക്യുആർ കോഡ് ഓപ്ഷൻ’ തിരഞ്ഞെടുക്കുക. പിൻവലിക്കേണ്ട തുക…

Read More

മെഡലുകൾ ഗംഗയിൽ എറിയും; സമരം ശക്തമാക്കി ഗുസ്തി താരങ്ങൾ 

ന്യൂഡൽഹി: പോലീസ് ഇടപെടലിനു പിന്നാലെ സമരം ശക്തമാക്കി ഗുസ്തി താരങ്ങൾ. രാജ്യത്തിനായി പൊരുതി നേടിയ മെഡലുകള്‍ ഗംഗയില്‍ എറിയുമെന്നു ഗുസ്തി താരങ്ങള്‍ പ്രഖ്യാപിച്ചു. ലൈംഗികാതിക്രമ പരാതിയില്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണു താരങ്ങളുടെ കടുത്ത തീരുമാനം. ‘‘ഈ മെഡലുകൾ ‍ഞങ്ങളുടെ ജീവിതമാണ്, ആത്മാവാണ്. വിയര്‍പ്പൊഴുക്കി നേടിയ മെഡലുകള്‍ക്കു വിലയില്ലാതായി. വൈകിട്ട് ആറിന് ഹരിദ്വാറില്‍വച്ച് ഞങ്ങളുടെ മെഡലുകള്‍ ഗംഗയിലേക്ക് എറിഞ്ഞുകളയും. അതിനുശേഷം ഇന്ത്യാ ഗേറ്റിൽ ഞങ്ങൾ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങും’’ ഗുസ്തി താരം ബജ്‌രംഗ് പുനിയ…

Read More

സിബിഐ ഡയറക്ടർ സ്ഥാനത്തേക്ക് പ്രവീൺ സൂദിന് സാധ്യത 

ന്യൂഡൽഹി :സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ തലപ്പത്തേക്ക് മൂന്ന് മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥർ പരിഗണനയിൽ. പ്രവീൺ സൂദ് (ഡി.ജി.പി കർണാടക), സുധീർ സക്‌സേന (ഡി.ജി.പി മധ്യപ്രദേശ്), താജ് ഹാസൻ എന്നിവരെ സി.ബി.ഐ ഡയറക്ടർ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി അധികൃതരിൽ നിന്ന് ലഭിക്കുന്ന വിവരം. കർണാടകയിൽ കോൺഗ്രസ്‌ നേതാക്കൾക്കെതിരേ കേസ് എടുത്തത് ശ്രദ്ധേയനായ 1986 ബാച്ച്‌ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് പ്രവീൺ സൂദ് . പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ്, ലോക്‌സഭാ പ്രതിപക്ഷ നേതാവ് എന്നിവർ ചേർന്ന് ഉന്നത തല സമിതിയാണ് സി.ബി.ഐ ഡയറക്ടറെ നിർദ്ദേശിക്കുന്നത്. സി.ബി.ഐ ഡയറക്ടർ സുബോധ്…

Read More
Click Here to Follow Us