അപ്പീലിനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്

ന്യൂഡൽഹി: നാല് കോടി രൂപ പിഴ ചുമത്താനുള്ള എ.ഐ.എഫ്.എഫ് അച്ചടക്ക സമിതിയുടെ തീരുമാനത്തിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് അപ്പീല്‍ നല്‍കിയേക്കും. ക്ലബ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും അപ്പീല്‍ നല്‍കുമെന്നാണ് ടീമിലെ ബന്ധപ്പെട്ടവരെ ഉദ്ധരിച്ച്‌ പുറത്തു വരുന്ന റിപ്പോര്‍ട്ടുകൾ പറയുന്നു. അപ്പീലില്‍ എന്ത് തീരുമാനം വരുമെന്നാണ് ആദ്യം നോക്കുന്നത്. അതിനനുസരിച്ചായിരിക്കും കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത നീക്കം. മത്സരം ഉപേക്ഷിച്ചതിന് ബ്ലാസ്റ്റേഴ്സിന് ആരാധകരില്‍ നിന്ന് വലിയ പിന്തുണയുണ്ട്. ഐ‌എസ്‌എല്ലിലെ ഏറ്റവും വലിയ ആരാധകരുള്ള ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. പരസ്യമായി ക്ഷമാപണം നടത്താനും എ.ഐ.എഫ്.എഎഫ് ആവശ്യപ്പെട്ടിരുന്നു. അല്ലാത്ത പക്ഷം പിഴത്തുക നാല്…

Read More

യുപിഐ ഇടപാടുകൾക്ക് ചാർജ് നിശ്ചയിക്കാൻ ആർ ബി ഐ പേപ്പർ പുറത്തിറക്കി

ന്യൂഡൽഹി : യുപിഐ (ഗൂഗിൾ പേ, ഫോൺപേ തുടങ്ങിയവ) ഇടപാടുകൾക്ക് ചാർജ് നിശ്ചയിക്കുന്നതു സംബന്ധിച്ച് റിസർവ് ബാങ്ക് ഡിസ്കഷൻ പേപ്പർ പുറത്തിറക്കി. നിലവിൽ യുപിഐ ഇടപാടുകൾ സൗജന്യ സേവനമാണ് ഉപയോക്താവിന് നൽകുന്നത് . എന്നാൽ, മൊബൈൽ ഫോണിൽ അതിവേഗ ഇടപാട് സാധ്യമാകുന്ന ഐഎംപിഎസിനു (ഇമ്മിഡിയറ്റ് പേയ്‌മെന്റ് സർവീസ്) സമാനമായതിനാൽ യുപിഐ ഇടപാടിനും ചാർജ് ബാധകമാണെന്ന് ആർബിഐ ചൂണ്ടിക്കാട്ടുന്നു. പല തട്ടിലുള്ള ചാർജ് തുക നിശ്ചയിക്കുന്നത് നന്നായിരിക്കുമെന്നും ആർബിഐ ചൂണ്ടിക്കാട്ടുന്നു. 800 രൂപ യുപിഐ വഴി അയയ്ക്കുമ്പോൾ 2 രൂപ ചെലവുണ്ടെന്നാണ് ആർബിഐയുടെ കണക്ക്. പണമിടപാട്…

Read More

രാകേഷ് ജുൻജുൻവാല അന്തരിച്ചു

ന്യൂഡൽഹി: ഇൻഡ്യൻ ഓഹരി നിക്ഷേപകരിലെ അതികായകനും ഓഹരി വിപണിയിൽ നിന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയ ശതകോടീശ്വരനും നിക്ഷേപകനുമായ രാകേഷ് ജുൻജുൻവാല അന്തരിച്ചു. 62 വയസായിരുന്നു. പുലർച്ചെ മുംബൈയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. ഈ മാസം ആരംഭിച്ച ആകാശ എയർ വിമാനക്കമ്പനിയുടെ ഉടമ കൂടിയായിരുന്നു ഇദ്ദേഹം. ഇൻഗിഡോ എയർലൈൻസിന്റെ മുൻ സിഐഒ ആയ ആദിത്യ ഘോഷും ജെറ്റ് എയർവേയ്‌സിന്റെ സിഐഒ വിനയ് ദുബെയുമാണ് ജുൻജുൻവാലയോടൊപ്പം ആകാശ എയർലൈൻസിന്റെ അമരത്തുണ്ടായിരുന്നത്. ‘ഇന്ത്യയുടെ വാറൻ ബഫറ്റ്’ എന്നറിയപ്പെടുന്ന ജുൻജുൻവാലയുടെ ആസ്തി ഏറ്റവും ഒടുവിൽ പുറത്തുവന്ന ഫോബ്‌സ് പട്ടിക പ്രകാരം 4,000…

Read More

ജുഡീഷ്യറി തലവനായി യു. യു ലളിത് ഓഗസ്റ്റ് 27 നിയമിതനാകും

ന്യൂഡൽഹി : ജസ്റ്റിസ് യു യു ലളിതിനെ ഇന്ത്യയുടെ 49-ാമത് ചീഫ് ജസ്റ്റിസായി നിയമിച്ചു. ഈ മാസം 26ന് ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്നും എൻ വി രമണ വിരമിക്കുന്ന പശ്ചാത്തലത്തിലാണ് രാജ്യത്തിന്റെ 49-ാമത് ചീഫ് ജസ്റ്റിസായി ലളിതിനെ ശുപാർശ ചെയ്തത്. കേന്ദ്ര സർക്കാർ നടപടി ക്രമങ്ങൾ പൂർത്തിയായാൽ ഓഗസ്റ്റ് 27ന് ജുഡീഷ്യറി തലവനായി ലളിത് നിയമിതനാകും. എന്നാൽ ജസ്റ്റിസ് ലളിതിന് ഇന്ത്യയുടെ ചീഫ് ജസ്റ്റിസായി മൂന്ന് മാസത്തിൽ താഴെ മാത്രമേ കാലാവധിയുള്ളൂ. ഈ വർഷം നവംബർ എട്ടിന് അദ്ദേഹം വിരമിക്കും. 2021 ഏപ്രിൽ…

Read More

സോണിയയേയും രാഹുൽ ഗാന്ധിയേയും ഇ. ഡി വീണ്ടും ചോദ്യം ചെയ്തേക്കും

ന്യൂഡൽഹി : നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യാൻ സാധ്യത. ഡൽഹിയിലെ നാഷണൽ ഹെറാൾഡ് ഓഫീസിൽ ഉൾപ്പടെ നടത്തിയ റെയ്ഡുകളിൽ ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിൽ ആണ് വീണ്ടും ചോദ്യം ചെയ്യാൻ ഇ.ഡി ആലോചിക്കുന്നത്. യങ് ഇന്ത്യ എന്ന കമ്പനിയിലേക്ക് 2019 വരെ ഷെൽ കമ്പനികളിൽ നിന്ന് പണം കൈമാറ്റം ചെയ്യപ്പെട്ടുവെന്ന രേഖകൾ റെയ്ഡുകളിൽ കണ്ടെത്തിയതായി ഇ.ഡി വൃത്തങ്ങൾ അറിയിച്ചു. യാങ് ഇന്ത്യ കമ്പനിയിലെ 76 ശതമാനം ഓഹരി ഉടമകൾ സോണിയ ഗാന്ധിയും…

Read More

സോണിയ ഗാന്ധിയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

ന്യൂഡൽഹി : നാഷണല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മൂന്നാം വട്ട ചോദ്യം ചെയ്യലിനായി കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ഇന്ന് വീണ്ടും എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ഓഫീസില്‍ ഹാജരാകും. രണ്ടാം വട്ട ചോദ്യം ചെയ്യലിനായി സോണിയ ഗാന്ധി ഇന്നലെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ഓഫീസില്‍ ഹാജരായിരുന്നു. 6 മണിക്കൂറിലധികം നേരം ചോദ്യം ചെയ്യല്‍ നീണ്ടു. മൊഴി രേഖപ്പെടുത്തിയ ശേഷം ഇന്നലെ വൈകുന്നേരം ഏഴ് മണിയോടെയാണ് സെന്‍ട്രല്‍ ഡല്‍ഹിയിലെ ഏജന്‍സിയുടെ ഓഫീസില്‍ നിന്ന് അവര്‍ പുറപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ്‌ അദ്ധ്യക്ഷയെ ചോദ്യം ചെയ്യുന്നത് തുടരുന്നതിനിടെ,…

Read More

പി.ടി. ഉഷ രാജ്യസഭാംഗമായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡൽഹി : മലയാളി അത്ലറ്റ് പി.ടി. ഉഷ രാജ്യസഭാംഗമായി ഇന്ന് രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ ചെയ്യും. നടൻ സുരേഷ് ഗോപിയുടെ കാലാവധി കഴിയുന്ന അവസരത്തിലാണ് കേരളത്തിൽ നിന്ന് പി.ടി. ഉഷയെ രാജ്യസഭാംഗമാക്കുന്നത്. തിങ്കളാഴ്ച ഡൽഹി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ പി.ടി ഉഷയെ ബി.ജെ.പി എം.പി മനോജ് തിവാരി സ്വീകരിച്ചു. ഒളിമ്പിക്സിൽ നേരിയ വ്യത്യാസത്തിന് വെങ്കല മെഡൽ നഷ്ടമായെങ്കിലും പിന്നീട് ട്രാക്കിനകത്തും പുറത്തും നേട്ടങ്ങളുണ്ടാക്കിയ അത്ലറ്റ് ആണ് പി.ടി. ഉഷ.  14 വർഷം നീണ്ട കരിയറിൽ നൂറിലേറെ അന്താരാഷ്ട്ര മെഡലുകളും ആയിരത്തിലേറെ ദേശീയ മെഡലുകളും സ്വന്തമാക്കിയ…

Read More

സ്വിഗ്ഗി ഡെലിവറി ബോയ് ഭക്ഷണവുമായി എത്തിയത് കുതിരപുറത്ത്, ആളെ കണ്ടെത്തുന്നയാൾക്ക് 5000 രൂപ സ്വിഗി നൽകും

ന്യൂഡെല്‍ഹി: കനത്തമഴയില്‍ കുതിരപ്പുറത്ത് ഭക്ഷണവുമായി ഡെലിവറി നടത്താൻ പോകുന്ന യുവാവിനെ തേടിയിറങ്ങിയിരിക്കുകയാണ് സ്വിഗ്ഗി. അവിചാരിതമായി വന്ന ബ്രാന്‍ഡ് അംബാസിഡറെക്കുറിച്ച്‌ ആദ്യ സൂചന നല്‍കുന്നയാള്‍ക്ക് 5000 രൂപ പാരിതോഷികം നല്‍കുമെന്നാണ് കമ്പനിയുടെ  വാഗ്ദാനം. കഴിഞ്ഞ ദിവസമാണ് കനത്തമഴയില്‍ കുതിരപ്പുറത്ത് ഫുഡ് ഡെലിവറി ചെയ്യുന്ന യുവാവിന്റ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. ഷെയര്‍ ചെയ്യപ്പെട്ട വീഡിയോയിലെ ധീരനായ യുവാവിനെ മറ്റുളളവരെപ്പോലെ തങ്ങള്‍ക്കും അറിയില്ലെന്ന് സ്വിഗ്ഗി ട്വിറ്ററില്‍ കുറിച്ചു. ഇയാളെ കണ്ടെത്തുന്നതിന് ശ്രമങ്ങള്‍ ആരംഭിച്ചതായും സ്വിഗ്ഗി അറിയിച്ചു. ഈ വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളോടും പൊതുജനങ്ങളോടും…

Read More

മൈക്രോവേവ് ഓവനിൽ കുഞ്ഞിന്റെ മൃതദേഹം

ന്യൂഡൽഹി : രണ്ട് മാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം മൈക്രോവേവ് ഓവനിൽ നിന്നും കണ്ടെത്തി. മുഖ്യപ്രതി കുട്ടിയുടെ അമ്മയെന്ന് പോലീസ്. സൗത്ത് ഡല്‍ഹിയിലെ ചിരാഗ് ഡില്ലിയിലാണ് സംഭവം. 2 മാസം പ്രായമുള്ള കുഞ്ഞിന്‍റെ മരണം സംബന്ധിച്ച സൂചന പ്രദേശത്തെ ഒരു ആശുപത്രിയില്‍ നിന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് പോലീസിന് ലഭിച്ചതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ബെനിറ്റ മേരി ജെയ്‌ക്കര്‍ പറഞ്ഞു. അയല്‍വാസിയാണ് കുഞ്ഞിനെ മൈക്രോവേവ് ഓവനില്‍ കണ്ടെത്തിയത് എന്നും പോലീസ് അറിയിച്ചു. സംഭവത്തില്‍ കുഞ്ഞിന്‍റെ അമ്മയാണ് മുഖ്യപ്രതി എന്ന് പോലീസ്…

Read More
Click Here to Follow Us