ബെംഗളൂരു: പുതിയ ഒട്ടേറെ ഫീച്ചറുകളുമായി അടിമുടി മാറ്റാവുമായി എത്തുകയാണ് ബിഎംടിസി യുടെ മൈ ബിഎംടിസി ആപ്പ്. ബസുകൾ കണ്ടെത്താനും ടിക്കറ്റുകൾ ഓൺലൈൻ ആയി എടുക്കാനും സാധിക്കുന്ന ഈ ആപ്പ് 3 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും പരിഷ്കരിച്ച് ഇറക്കുന്നത്. മുൻ വർഷങ്ങളിൽ ഒട്ടേറെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു ആപ്പിന്. 2019 ജൂൺ മുതൽ ആപ്പിന്റെ പ്രവർത്തനം ഏറെക്കുറെ തകരാറിൽ ആയിരുന്നു. പ്രശ്നങ്ങൾ എല്ലാം പരിഹരിച്ച് കൂടുതൽ ഫീച്ചറുകളുമായി ഓഗസ്റ്റ് മാസത്തിൽ ആപ്പ് പുറത്തിറക്കുമെന്ന് ബിഎംടിസി ഐടി വിഭാഗം ഡയറക്ടർ സൂര്യ സെൻ പറഞ്ഞു. നിലവിൽ 963…
Read More