ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രിയായി ജൂഡ് ആന്തണി ജോസഫ് ചിത്രം ‘2018’ തെരഞ്ഞെടുത്തു. മികച്ച അന്താരാഷ്ട്ര ചിത്രം എന്ന വിഭാഗത്തിലാണ് ചിത്രം മത്സരിക്കുക. 2018 ൽ കേരളം നേരിട്ട മഹാ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രമാണ് ‘2018’. ചിത്രം 100 കോടി ക്ലബിൽ ഇടംനേടിയിരുന്നു. ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, നരെയ്ൻ, ലാൽ, വിനീത് ശ്രീനിവാസൻ, അജു വര്‍ഗീസ്, ജോയ് മാത്യൂ, ജിബിന്‍, ജയകൃഷ്ണന്‍, ഷെബിന്‍ ബക്കര്‍, ഇന്ദ്രന്‍സ്, സുധീഷ്, സിദ്ദിഖ്, തന്‍വി റാം, വിനീത കോശി, ഗൗതമി നായര്‍, ശിവദ,…
Read MoreTag: movie
ആർഡിഎക്സ് ഒടിടി യിലേക്ക്?
മുൻവിധികളെ എല്ലാം മാറ്റിമറിച്ച് സൂപ്പര്‍ ഹിറ്റായി മാറിയ ഓണം റിലീസ് ചിത്രമാണ് ആര്‍ഡിഎക്സ്. ആന്റണി വര്‍ഗീസ്, ഷെയ്ൻ നിഗം, നീരജ് മാധവ് എന്നിവര്‍ തകര്‍ത്തഭിനയിച്ച ചിത്രം 50 കോടിയും പിന്നിട്ട് പല ബോക്സ് ഓഫീസ് റെക്കോര്‍ഡുകളും ഭേദിച്ച് മുന്നേറുകയാണ്. നഹാസ് ഹിദായത്ത് എന്ന സംവിധായകൻ മലയാളത്തിന് സമ്മാനിച്ച ഈ ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആര്‍ഡിഎക്സിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്ലിക്സ് ആണ്. ചിത്രത്തിന്റെ റിലീസിന് മുൻപ് തന്നെ ഒടിടി അവകാശം ഇവര്‍ സ്വന്തമാക്കിയിരുന്നു. സെപ്റ്റംബര്‍ അവസാനമോ ഒക്ടോബര്‍ ആദ്യമോ…
Read Moreജയിലർ നാളെ റിലീസിങ്ങിനൊരുങ്ങവേ ആഘോഷങ്ങളിൽ നിന്ന് മാറി നിന്ന് രജനികാന്ത്
നെൽസന്റെ സംവിധാനത്തിൽ രജനികാന്ത് നായകനായെത്തുന്ന ‘ജയിലർ’ വ്യാഴാഴ്ച്ച റിലീസിനൊരുങ്ങുകയാണ്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ജയിലർ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. എന്നാൽ ജയിലർ റിലീസ് ചെയ്യുമ്പോൾ നായകൻ രജനി ആഘോഷങ്ങളിൽ ഉണ്ടാകില്ല. അദ്ദേഹം പതിവുള്ള ഒരു യാത്രയിലായിരിക്കുമെന്നാണ് വിവരം. ബുധനാഴ്ച്ച അതിരാവിലെതന്നെ രജനി തന്‍റെ ഹിമാലയ യാത്രക്ക് പുറപ്പെട്ടിരിക്കുകയാണ്. തന്‍റെ സിനമാ റിലീസുകൾക്കുമുമ്പ് ഹിമാലയ യാത്ര നടത്തുക താരത്തിന് പതിവുള്ളതാണ്. കോവിഡ് കാരണം അത്തരം യാത്രകൾ മുടങ്ങിയിരുന്നതാണ്. നാല് വർഷത്തിനുശേഷമാണ് ഹിമാലയത്തിലേക്ക് താൻ പോകുന്നതെന്നും രജനി മാധ്യമപ്രവർത്തകരോട് പറഞ്ഞു. രണ്ട്…
Read Moreമധുരം മനോഹര മോഹം ഒടിടി യിലേക്ക്
പ്രശസ്ത കോസ്റ്റ്യും ഡിസൈനറായ സ്റ്റെഫി സേവ്യര്‍ സംവിധാനം ചെയ്ത മധുരം മനോഹര മോഹം എന്ന ചിത്രം അടുത്തിടെയാണ് പ്രദർശനത്തിനെത്തിയത്. മധ്യതിരുവിതാംകൂറിലെ യാഥാസ്ഥിതിക നായര്‍ കുടുംബത്തിന്റെ പശ്ചാത്തലത്തിലൂടെ ഒരു കുടുംബ കഥ തികച്ചും രസകരമായ മുഹൂര്‍ത്തങ്ങളിലൂടെ അതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. ഒരു സമൂഹത്തിന്റെ ആചാരനുഷ്ടാങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രധാനമായും ഒരു വിവാഹത്തിന്റെ പശ്ചാത്തലത്തിലൂടെയാണ് ചിത്രത്തിന്റെ കഥാപുരോഗതി. മികച്ച വിജയം നേടിയ ചിത്രം മുന്നേറുകയാണ്. ഇപ്പോഴിതാ സിനിമ ഒടിടി റിലീസിനൊരുങ്ങുകയാണ്. ചിത്രം ഉടൻ എച്ച് ആര്‍ ഒടിടിയില്‍ റിലീസ് ചെയ്യും. റിലീസ് തീയതി…
Read More‘ലൈംഗിക ബന്ധത്തിനിടെ ഭഗവദ്ഗീത വായിക്കുന്നു’ ; ചിത്രത്തിനെതിരെ പ്രതിഷേധം
ന്യൂഡൽഹി: ഓപ്പൺഹൈമറിന്റെ ജീവിതകഥയുമായി സംവിധായകൻ ക്രിസ്റ്റഫർ നോളൻ തിയറ്ററുകളിൽ ദൃശ്യവിസ്‌ഫോടനം നടത്തിയിരിക്കുകയാണ്. എന്നാൽ സിനിമയിലെ ഒരു രംഗം വിവാദത്തിനു തിരികൊളുത്തിയിരിക്കുകയാണ്. ലൈംഗിക ബന്ധത്തിനിടെ ഭഗവദ്ഗീത ഉറക്കെ വായിക്കുന്ന രംഗമുണ്ടെന്ന് ആരോപിച്ചാണ് സിനിമയ്‌ക്കെതിരെ ഒരുവിഭാഗം ആളുകൾ രംഗത്തെത്തിയത്. ഈ ചിത്രത്തിന് ഇങ്ങനെയൊരു രംഗം നിലനിർത്തി സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ എങ്ങനെ അനുമതി നൽകിയെന്നു സേവ് കൾച്ചർ സേവ് ഇന്ത്യ ഫൗണ്ടേഷന്റെ പത്രക്കുറിപ്പ് പങ്കിട്ട് കേന്ദ്രസർക്കാരിന്റെ ഇർഫർമേഷൻ ഓഫിസർ ഉദയ് മഹുക്കർ ചോദിച്ചു. ഈ സംഭവം കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രാലയം അന്വേഷിച്ച് ബന്ധപ്പെട്ടവർക്കെതിരെ…
Read Moreഅവാർഡ് ലഭിച്ചതിനു പിന്നാലെ ആദ്യ പ്രതികരണവുമായി വിൻസി
മലപ്പുറം: രേഖയിലെ കഥാപാത്രത്തിന് ഏതെങ്കിലും അവാർഡ് ലഭിക്കുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നതായി മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ വിൻസി അലോഷ്യസ്. ഇത് പറയുമ്പോൾ അഹങ്കാരമാണെന്നൊന്നും വിചാരിക്കരുതെന്നും ഒരു നടിയുടെ ആഗ്രഹമാണെന്ന് കരുതിയാൽ മതിയെന്നും വിൻസി പറഞ്ഞു. ‘രേഖ’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് വിൻസിക്ക് പുരസ്കാരം ലഭിച്ചത്. രേഖ എന്നിലേക്ക് വരുന്നത് സംവിധായകൻ ജിതിൻ കനകം കാമിനി കലഹം, ഭീമന്റെ വഴി തുടങ്ങിയ സിനിമകൾ കണ്ടാണ്. സത്യം പറഞ്ഞാൽ, ഇത് വേറൊരു നടിക്കുവെച്ച റോളായിരുന്നു. ആ നടി ഒ.കെ പറയാതിരിക്കുന്നതോടെ എന്നിലേക്ക് വരികയായിരുന്നു. ഒടുവിൽ…
Read Moreനടൻ വിജയിയുടെ മകൻ സിനിമയിലേക്ക് , നായികയായി എത്തുന്നത് പ്രമുഖ നടിയുടെ മകൾ
നടൻ വിജയ് യുടെ മകൻ ജെയ്‌സൺ സഞ്ജയ് സിനിമയിലേക്ക് അരങ്ങേറ്റത്തിനൊരുങ്ങുന്നു. നടി ദേവയാനിയുടെ മകൾ ഇനിയാണ് ചിത്രത്തിലെ നായികയായി എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ. പിങ്ക് വില്ലയാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്. ദേവയാനിയുടെ ഭർത്താവ് രാജകുമാരനാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്. ചിത്രത്തിന്റെ ആദ്യഭാഗത്തിൽ ദേവയാനിയും പാർത്ഥിപനുമായിരുന്നു പ്രധാനവേഷത്തിൽ എത്തിയത്. അജിത് അതിഥി വേഷത്തിൽ ചിത്രത്തിൽ എത്തിയിരുന്നു. നേരത്തെ തന്നെ താരപുത്രന്റെ സിനിമാ പ്രവേശനത്തെ കുറിച്ച് വാർത്തകൾ പ്രചരിച്ചിരുന്നു. നടൻ വിജയ് തന്റെ മകന്റെ സിനിമ മോഹത്തെകുറിച്ച് മുൻപേ വെളിപ്പെടുത്തിയിരുന്നു. തെന്നിന്ത്യയിലെ നിരവധി സംവിധായകർ സമീപിച്ചെന്നും…
Read Moreഅഖിൽ മാരാർ അഭിനയരംഗത്തേക്ക്; പുതിയ ചിത്രം പ്രഖ്യാപിച്ചു
അഖില്‍ മാരാരുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ഓമന എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. ഷിജുനൊപ്പം ചേര്‍ന്നാണ് മാരാര്‍ തിരക്കഥ എഴുതിയത്.ചിലപ്പോള്‍ പ്രമുഖ സംവിധായകരുടെ പുതിയ ചിത്രത്തില്‍ നായകനായി കാണാന്‍ കഴിഞ്ഞേക്കുമെന്നും മാരാര്‍ നാട്ടില്‍ നല്‍കിയ സ്വീകരണത്തിനിടയില്‍ പറഞ്ഞു. പെട്ടെന്ന് ഒരു പടം തനിക്ക് സംവിധാനം ചെയ്യണം. പുതിയ പ്രൊജക്റ്റിനെ പേര് ‘ഓമന’യെന്നാണ്. കോട്ടാത്തലയുമായി ബന്ധപെട്ട് നടന്ന രസകരമായ സംഭവങ്ങളാണ് പ്രമേയം. രസകരമായ ഒരു കഥയാണ് അത്. ഷിജുവും ഞാനും ചേര്‍ന്നായിരിക്കും അതിന്റെ തിരക്കഥ എഴുതുന്നത് എന്നാണ് അഖില്‍ പറഞ്ഞത്. ജോജുവിന്റെ സിനിമ ഒരുങ്ങുകയാണെന്നും അതില്‍ ഭാഗമാകാന്‍…
Read Moreശസ്ത്രക്രിയ വിജയകരം ; നടന് വിശ്രമം നിർദ്ദേശിച്ച് ഡോക്ടർ
മറയൂരിൽ സിനിമ ഷൂട്ടിങ്ങിനിടെ കാലിനു പരിക്കേറ്റ നടൻ പൃഥ്വിരാജിന്റെ ആരോഗ്യനില തൃപ്തികരം. കാലിലെ പരുക്കിന് ശസ്ത്രക്രിയ പൂർത്തിയായ പൃഥ്വിരാജിന് വിശ്രമം നിർദ്ദേശിച്ചു. കാലിന്റെ ലിഗമെന്റിനു പരിക്കേറ്റ താരത്തിന് രാവിലെയാണ് കീഹോൾ ശസ്ത്രക്രിയ നടത്തിയത്. കുറഞ്ഞത് രണ്ട് മാസത്തെ വിശ്രമമാണ് നിർദ്ദേശിച്ചിരിക്കുന്നത്. ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ‘വിലയത്ത് ബുദ്ധ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പരിക്കേറ്റത്. ബസിലെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടയിൽ ചാടിയിറങ്ങുന്നതിനിടെയാണു കാലിന്റെ ലിഗമെന്റിനു പരുക്കേൽക്കുകയായിരുന്നു.
Read More‘ഡെയർ ഡെവിൽ മുസ്തഫ’ക്ക് നികുതി ഇളവ് പ്രഖ്യാപിച്ച് സർക്കാർ
ബെംഗളൂരു: പൊതുജനങ്ങളിൽ നിന്ന് പണം പിരിച്ച് നിർമ്മിച്ച കന്നഡ ചിത്രം ‘ഡെയർ ഡെവിൽ മുസ്തഫ’ക്ക് നികുതിയിളവ് അനുവദിച്ച് കർണാടക സർക്കാർ. മതസൗഹാർദം പ്രമേയമാക്കിയ ചിത്രം പ്രമുഖ കഥാകൃത്ത് പൂർണചന്ദ്ര തേജസ്വിയുടെ കഥയെ അടിസ്ഥാനമാക്കി ശശാങ്ക് സൊഹ്ഗലാണ് സംവിധാനം ചെയ്തത്. നിർമാതാക്കളെ കിട്ടാത്തതിനാൽ സമൂഹ മാധ്യമങ്ങളിലൂടെ ജനകീയ ഫണ്ട് ശേഖരണത്തിലൂടെയാണ് ചിത്രം പൂർത്തിയായത്. ധാലി ധനഞ്ജയയുടെ ‘ധാലി പിക്ചേഴ്സ് നിർമാണ പങ്കാളിയായി എത്തുകയും കെ.ആർ.ജി സ്റ്റുഡിയോസ് വിതരണത്തിനെത്തിക്കുകയും ചെയ്തു. ചിത്രത്തിന് നികുതിയിളവ് ആവശ്യപ്പെട്ട് അണിയറപ്രവർത്തകർ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടിരുന്നു. ഐക്യത്തിന്റെയും സ്നേഹത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും അടിത്തറയിൽ…
Read More