വാഷിംഗ്ടൺ: ഫേസ്ബുക്കിൽ നേരത്തെ പ്രഖ്യാപിച്ച കൂട്ടപ്പിരിച്ചുവിടൽ നടപ്പാക്കി തുടങ്ങി. പതിനായിരം പേർക്കാണ് ജോലി നഷ്ടമാവുക. രണ്ടാം ഘട്ട പിരിച്ചുവിടലാണിത്. മാർച്ചിലാണ് മാർക്ക് സക്കർബർഗ് ഇത് പ്രഖ്യാപിച്ചത്. ബിസിനസ് അന്തരീക്ഷം മോശമായെന്നായിരുന്നു സക്കർബർഗ് പറഞ്ഞത്. ഫേസ്ബുക്ക്, വാട്സ് ആപ്പ്, ഇൻസ്റ്റാളേഷൻ എന്നിവയിലെ ടെക്നിക്കൽ റോളിൽ ഉള്ളവർക്കാണ് കൂടുതൽ ജോലി നഷ്ടമായിരിക്കുന്നത്. തുടക്കത്തിൽ നാലായിരം പേരെയാണ് പുറത്താക്കുന്നത്. സോഫ്റ്റ്വെയർ എഞ്ചിനീയറിംഗ്, ഗ്രാഫിക്സ് പ്രോഗ്രാമിംഗ്, ഗെയിം പ്ലേ എന്നീ റോളുകളിൽ ഉള്ളവർക്കും ജോലി നഷ്ടമാകും.അതേസമയം പുറത്താക്കപ്പെട്ട ജീവനക്കാരുടെ ഇന്റേണൽ മെമ്മോ വഴിയാണ് അക്കാര്യം മെറ്റത്. എച്ച് ആർ ഹെഡ്…
Read MoreTag: Meta
ട്വിറ്റർ പാതയിലേക്ക് ഫേസ്ബുക്ക് എന്ന് സൂചന
സന്ഫ്രാന്സിസ്ക്കോ: ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ ജീവനക്കാരെ വലിയതോതിൽ പിരിച്ചുവിടാൻ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. വാള്‍സ്ട്രീറ്റ് ജേര്‍ണലാണ് ഞായറാഴ്ച ഇത് റിപ്പോര്‍ട്ട് ചെയ്തത്. പിരിച്ചുവിടല്‍ പ്രഖ്യാപനം വരുന്ന ബുധനാഴ്ച ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മെറ്റ വാള് സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ടിനോട് പ്രതികരിക്കാന്‍ വിസമ്മതിച്ചു. കഴിഞ്ഞ പാദ റിപ്പോര്‍ട്ടില്‍ തിരച്ചടി നേരിട്ടതോടെ മെറ്റയ്ക്ക് ഓഹരി വിപണിയില്‍ നിന്നും ഏതാണ്ട് 67 ബില്ല്യണ്‍ ഡോളറാണ് നഷ്ടമായത്. ഈ വര്‍ഷം മാത്രം അര ട്രില്ല്യണ്‍ ഡോളറിന്റെ മൂല്യ നഷ്ടമാണ് മെറ്റ നേരിടുന്നത്. ആഗോള സാമ്പത്തിക രംഗത്തെ തിരിച്ചടികളാണ് തങ്ങളെ ബാധിച്ചത് എന്നാണ്…
Read Moreമെറ്റ പ്രതിസന്ധിയിൽ; ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും അനിശ്ചിതത്വത്തിൽ.
വ്യക്തി വിവരങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട നിലവിലെ നിയമത്തിൽ യൂറോപ്യൻ യൂണിയൻ വരുത്തുന്ന മാറ്റത്തിൽ ആശങ്കയറിയിച്ച് മെറ്റ. വിവരങ്ങൾ യൂറോപ്യൻ യൂണിയനിലെ സർവറുകളിൽ സൂക്ഷിക്കണമെന്നതാണ് പുതിയ ചട്ടം. എന്നാൽ മെറ്റ നിലവിലിത് അമേരിക്കയിലും യൂറോപ്പിലുമാണ് സൂക്ഷിക്കുന്നത്. പരസ്യ ലക്ഷ്യങ്ങളിലും മറ്റും പുതിയ ചട്ടം പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് മെറ്റയുടെ ഭയം. പുതിയ ചട്ടത്തിലെ നിർദ്ദേശങ്ങൾ പാലിക്കാൻ കഴിയാതെ വന്നാൽ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും അടച്ചുപൂട്ടുന്ന സ്ഥിതിയിലേക്ക് പോകുമെന്നാണ് മെറ്റ വ്യക്തമാക്കിയിരിക്കുന്നത. യൂറോപ്യൻ യൂണിയനിലെ സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് കമ്മീഷനെ ബന്ധപ്പെട്ടിരിക്കുകയാണ് മെറ്റയിപ്പോൾ. കഴിഞ്ഞ ആഴ്ച പുറത്തുവന്ന പാദവാർഷിക ഫലം…
Read More“ഫേസ്ബുക്” ഇനി മുതൽ “മെറ്റ” ; കമ്പനിയുടെ പുതിയ പേര് പ്രഖ്യാപിച്ച് “മാർക്ക് സക്കർബർഗ്”
സമൂഹ മാധ്യമ രംഗത്തെ വമ്പന്മാരായ ഫേസ്ബുക് തങ്ങളുടെ കമ്പനിയുടെ പേരിൽ മാറ്റം വരുത്തിയതായി അറിയിച്ചു. “ഫേസ്ബുക് ഇൻകോർപറേഷൻ” എന്ന കമ്പനിയുടെ ഔദ്യോഗിക നാമം “മെറ്റ” എന്ന് മാറ്റം വരുത്തിയതായി കമ്പനി സിഇഒ മാർക്ക് സക്കർബർഗ് തന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെ അറിയിച്ചു. അതേസമയം നിലവിൽ ഉപയോഗിക്കുന്ന ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സാപ്പ് എന്നീ ആപ്പുകളുടെയും സേവനങ്ങളുടെയും പേരിൽ മാറ്റമുണ്ടാകില്ലെന്നും ഇതിന്റെ ഉടമസ്ഥാവകാശമുള്ള മാതൃ കമ്പനിയുടെ പേരിൽ മാത്രമാണ് തങ്ങൾ മാറ്റം വരുത്തിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിചേർത്തു. കമ്പനിയുടെ വെർച്വൽ, ഓഗ്മെന്റഡ് റിയാലിറ്റി കോൺഫറൻസ് തത്സമയ സ്ട്രീമിങ്ങിൽ, പുതിയ…
Read More