ബെംഗളുരു; പാർപ്പിട മേഖലയിൽ മെഗാഫോൺ ഉപയോഗത്തിന് നിരോധനം ഏർപ്പെടുത്തി പോലീസ്. ശബ്ദശല്യം പരിധി കടന്നതോടെയാണിത്. ഉന്തുവണ്ടി കച്ചവടക്കാർ അമിതമായി മെഗാഫോൺ ഉപയോഗിച്ചു വന്നിരുന്നു. നിരന്തരമായി ഉന്തുവണ്ടി കച്ചവടക്കാർ അമിതമായി മെഗാഫോൺ ഉപയോഗിച്ചു വരുന്നതിനെതിരെ വ്യാപക പരാതിയാണ് റെസിഡന്റ്സ് അസോസിയേഷനുകളിൽ നിന്ന് ലഭിച്ചുകൊണ്ടിരുന്നത്. കഴിഞ്ഞ ദിവസം പുലികേശി നഗറിൽ നടത്തിയ പരിശോധനയിൽ 15 ഓളം വരുന്ന മെഗാഫോണുകളാണ് പോലീസ് പിടിച്ചെടുത്തത്. നിരോധനം കൂടാതെ ഉന്തുവണ്ടി കച്ചവടക്കാർക്കിടയിൽ മെഗാഫോൺ ഉപയോഗം സംബന്ധിച്ച് ബോധവത്ക്കരണവും നടത്തും
Read MoreTag: mega
ബെംഗളുരുവിൽ മെഗാ വാക്സിനേഷൻ ക്യാംപ് മല്ലേശ്വരത്ത്; സമയക്രമം ഇങ്ങനെ
ബെംഗളുരു; ബിബിഎംപിയുടെ മെഗാ വാക്സിനേഷൻ ക്യാംപ് മല്ലേശ്വരത്ത് പ്രവർത്തനം തുടങ്ങി. ബിബിഎംപിയുടെ രണ്ടാമത്തെ ക്യാംപാണിത്. എല്ലാ ദിവസവും രാവിലെ ആറ് മണി മുതൽ രാത്രി പത്തുമണി വരെയാണ് ക്യാംപ് പ്രവർത്തിക്കുക എന്ന് അധികാരികൾ വ്യക്തമാക്കി. കോദണ്ഡപുരയിലെ രാമപുരയിലെ കബഡി ഗ്രൗണ്ടിൽ ആണ് ക്യാംപ് സജ്ജമാക്കിയത്. ക്യാംപിൽ എത്തുന്നവർക്ക് വാഹനത്തിൽ നിന്ന് പുറത്തിറങ്ങാതെ തന്നെ വാക്സിനേഷൻ സ്വീകരിക്കാനുള്ള സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. കൂടാതെ വാക്സിന് ശേഷം അരമണിക്കൂർ വിശ്രമിക്കാനും സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്. സ്ത്രീകൾക്കും മുതിർന്നവർക്കും വേണ്ടി പിങ്ക് കൗണ്ടറും പ്രവർത്തന സജ്ജമാക്കി കഴിഞ്ഞു, ഡോക്ടറുടെ സേവനവും…
Read Moreപ്രധാനമന്ത്രിയുടെ പിറന്നാൾ ദിനം; കർണ്ണാടകയിൽ നടന്നത് റെക്കോഡ് വാക്സിനേഷൻ ക്യാംപ്
ബെംഗളുരു; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാൾ ദിനത്തിൽ വാക്സിനേഷൻ ക്യാംപ് നടത്തി കർണ്ണാടക. രാത്രി 08,30 വരെയുള്ള കണക്കുകൾ പ്രകാരമാണിത്. ഇത്തരത്തിൽ കർണ്ണാടകയിൽ മാത്രം മെഗാ വാക്സിനേഷൻ ക്യാംപിലൂടെ നൽകിയത് 27 ലക്ഷം ഡോസുകളെന്ന് കണക്കുകൾ പുറത്ത്. 25 ലക്ഷത്തിനും 30 ലക്ഷത്തിനും ഇടയിലാണ് വാക്സിൻ ഡോസുകൾ നൽകാൻ ലക്ഷ്യം വച്ചിരുന്നത്, ഇതിൽ ബെംഗളുരുവിൽ മാത്രമായി നൽകിയത് 3,98,548 ലക്ഷം ഡോസുകളാണ്. 12063 ക്യാംപുകളാണ് കർണ്ണാടകയിൽ സംഘടിപ്പിച്ചത്. ഇതിൽ 415 എണ്ണം സ്വകാര്യ മേഖലയിലാണ്. അതിർത്തി പങ്കിടുന്ന ജില്ലകളിൽ ഏറെ ക്യാംപുകൾ നടത്തി. കൂടാതെ ആരോഗ്യ…
Read More