ചെന്നൈ : കമ്പനിയുടെ വിജയത്തിനും വളര്‍ച്ചക്കും വേണ്ടി പ്രവര്‍ത്തിച്ച ജീവനക്കാര്‍ക്ക് കാറുകള്‍ സമ്മാനിച്ച് ചെന്നൈയിലെ ഐ.ടി സ്ഥാപനം. ഐഡിയസ് ടു ഐ.ടി എന്ന സ്ഥാപനമാണ് 100 ജീവനക്കാര്‍ക്ക് മാരുതി സുസുക്കി കാറുകള്‍ സമ്മാനമായി നല്‍കിയത്. ഈ നൂറ് ജീവനക്കാരാണ് കമ്പനിയുടെ ശക്തിയെന്നും അവര്‍ കാരണം കമ്പനിക്ക് ലഭിച്ച നേട്ടങ്ങളില്‍ ഒരു പങ്കാണ് കാറിലൂടെ തിരികെ നല്‍കുന്നതെന്നും ഐഡിയസിന്‍റെ മാര്‍ക്കറ്റിംഗ് ഹെഡായ ഹരി സുബ്രഹ്മണ്യന്‍ പറഞ്ഞു. കമ്പനിയുടെ പുരോഗതിക്കായി ജീവനക്കാര്‍ വളരെയധികം പരിശ്രമിച്ചിട്ടുണ്ടെന്നും അവരുടെ കഠിനാധ്വാനം കൊണ്ടാണ് ഈ കാറുകള്‍ അവര്‍ക്ക് നേടാനായതെന്നും ഐഡിയസിന്‍റെ സ്ഥാപകനും…
Read More