ബെംഗളൂരു: പുള്ളിപ്പുലി ഭീതിയെ തുടർന്ന് ശനിയാഴ്ച മുതൽ മണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണ താലൂക്കിലെ കെആർഎസിലെ ബൃന്ദാവൻ ഗാർഡൻസിൽ വിനോദസഞ്ചാരികൾക്കുള്ള പ്രവേശനം നിരോധിച്ചു. ബൃന്ദാവൻ ഗാർഡൻസിന്റെ വടക്കൻ ഭാഗത്തെ സിസിടിവി ദൃശ്യങ്ങളിൽ ഈ ആഴ്ച രണ്ടാം തവണയാണ് പുലിയെ കണ്ടത്. മുൻകരുതൽ നടപടിയെന്ന നിലയിൽ കാവേരി നീരാവരി നിഗം അധികൃതരാണ് തീരുമാനം എടുത്തത്. പുലിയെ പിടിക്കാൻ കൂട്ട് വച്ചിട്ടുണ്ടെങ്കിലും കെആർഎസിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ നിലയുറപ്പിച്ചിട്ടുണ്ട്. ഞായറാഴ്ച വനംവകുപ്പ് ഉദ്യോഗസ്ഥർ കോമ്പിംഗ് ഓപ്പറേഷൻ നടത്തും. ബൃന്ദാവൻ ഗാർഡനിലേക്ക് വിനോദസഞ്ചാരികളെ അനുവദിക്കുന്നത് സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കുമെന്ന് അധികൃതർ അറിയിച്ചു.
Read More