വിപണിയില്‍ നാരങ്ങയുടെ വില കുതിച്ചുയര്‍ന്നതോടെ പലരും വിവാഹസമ്മാനമായി നൽകുന്നത് ഇപ്പോൾ ചെറുനാരങ്ങയാണ്. ഗുജറാത്തിലെ രാജ്‌കോട്ടിലെ ഒരു വരന് തന്റെ വിവാഹ ചടങ്ങിനിടെ സുഹൃത്തുക്കളും ബന്ധുക്കളും വിവാഹ സമ്മാനമായി നല്‍കിയത് നാരങ്ങയാണ്. ഗുജറാത്തിലെ രാജ്‌കോട്ടിലെ ധരോജിയിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. ചടങ്ങില്‍, ഒരു കൂട്ടം സുഹൃത്തുക്കള്‍ നാരങ്ങ നിറച്ച കവറുകള്‍ സമ്മാനമായി നല്‍കുകയായിരുന്നു. ചെറുനാരങ്ങയുടെ വില കുതിച്ചുയരുകയാണ് വിപണിയിൽ. ഈ സീസണിലാണെങ്കില്‍ നാരങ്ങയ്ക്ക് നല്ല ചിലവുമാണ്. ഹല്‍ദി ചടങ്ങിനിടെയാണ് വരന് സമ്മാനമായി നാരങ്ങ ലഭിച്ചത്. ഈ ചൂട് കാലത്ത് നാരങ്ങയ്ക്ക് നല്ല ഡിമാന്‍ഡാണ്. രാജ്‌കോട്ടില്‍ നാരങ്ങയുടെ…
Read MoreTag: LEMON
ചെറുനാരങ്ങ വില 200 ലേക്ക്
വേനലില്‍ ഉപഭോഗം കൂടിയതും ലഭ്യത കുറഞ്ഞതുംമൂലം ചെറുനാരങ്ങയുടെ വില കുതിച്ചുയർന്നു. കിലോയ്ക്ക് 200 രൂപയിലേക്കാണ് വില ഉയര്‍ന്നത്. വേനലില്‍ പൊതുവെ ചെറുനാരങ്ങയുടെ വിലവര്‍ധിക്കാറുണ്ടെങ്കിലും സമീപവര്‍ഷങ്ങളിലൊന്നും ഇത്രയും വില ഉയര്‍ന്നിട്ടില്ലായിരുന്നു. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ ഉണ്ടായിരുന്നതിന്റെ ഇരട്ടിവിലയാണ് ഇപ്പോഴുള്ളത്. വില കൂടിയതോടെ ലമണ്‍ ജ്യൂസ് വില്‍പന പലയിടത്തും നിര്‍ത്തിവെച്ചു. വൈറ്റമിന്‍ സി ധാരാളമുള്ളതിനാല്‍ ജനപ്രിയ പാനീയമായാണ് നാരങ്ങാവെള്ളം. താപനില കൂടുമ്പോള്‍ ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും ചെറുനാരങ്ങ സഹായിക്കും. ഉപഭോഗംകൂടിയതും ലഭ്യതകുറഞ്ഞതുമാണ് പലയിടങ്ങളിലും വിലക്കയറ്റത്തിന് ഇടയാക്കിയതെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഒരു ചെറുനാരങ്ങക്ക് 10 രൂപ വരെ വിലയ്ക്കാണ് കടകളില്‍…
Read Moreനമുക്ക് ഒാരോ നാരങ്ങാ വെള്ളം അങ്ങട്… ചോദിക്കാൻ വരട്ടെ; 100 കടക്കാനൊരുങ്ങി ചെറുനാരങ്ങാ വില
ബെംഗളുരു; നഗരത്തിൽ ചെരു നാരങ്ങാവില മൊത്ത വിപണന കേന്ദ്രങ്ങളിൽ 90-100 എന്ന നിരക്കിലേക്ക് കുതിച്ചുയർന്നു. ഏതാനും ആഴ്ച്ചകൾക്ക് മുൻപുവരെ 70 രൂപയിൽ താഴെ മാത്രമായിരുന്നു വില . ആന്ധ്രയിൽ നിന്നും വിജയപുരയിൽ നിന്നുമാണ് ചെറുനാരങ്ങ ഏറെയും ബാംഗ്ലൂരിലേക്ക് എത്തുന്നത്. വിളവ് കുറഞ്ഞതാണ് വില ഉയരാൻ കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. കേരളത്തിലായാലും , ബാംഗ്ലൂരിലായാലും നാരങ്ങാ വെള്ളത്തെ കൂടെകൂട്ടുന്നവർ ഏറെയും മലയാളികൾ തന്നെയാണ്, എന്നതിനാൽ വില കയറ്റം പ്രതികൂലമായി ബാധിക്കുക മലയാളികളെ തന്നെയാകാനാണ് സാധ്യത.
Read More