ചിക്കൻ ബർഗറില്‍ പുഴു; കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യവും ഛർദിയും

കോഴിക്കോട്: ചിക്കൻ ബർഗറില്‍ നിന്ന് ജീവനുള്ള പുഴുവിനെ കിട്ടിയതായി പരാതി. കോഴിക്കോട് മൂഴിക്കലിലെ ഹൈപ്പർ മാർക്കറ്റില്‍ നിന്നും വാങ്ങിയ ബർഗറിലാണ് പുഴുവിനെ കിട്ടിയത്. ബർഗർ കഴിച്ച രണ്ട് പേർക്ക് ദേഹാസ്വാസ്ഥ്യവും ഛർദിയും അനുഭവപ്പെട്ടതോടെ ഇവർ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ കോഴിക്കോട് കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിന് പരാതി നല്‍കി.

Read More

നവകേരള ബസ് ബെംഗളൂരുവിലേക്ക് ഓടി തുടങ്ങി 

ബെംഗളൂരു: ഗരുഡ പ്രീമിയം എന്ന പേരില്‍ കോഴിക്കോട്- ബെംഗളൂരു റൂട്ടില്‍ സർവീസ് തുടങ്ങിയ ബസ് യാത്രക്കാരില്ലാത്തതിനാല്‍ ഓട്ടം നിർത്തിയിരുന്നു. തുടർന്നാണ് വെറും 8 റിസർവേഷൻ ടിക്കറ്റുമായി ഇന്ന് നവകേരള ബസ് ബെംഗളൂരുവിലേക്ക് സർവീസ് പുനരാരംഭിച്ചത്. ലാഭം ഇല്ലാതെയാകും ബസ് ഇന്നും സർവീസ് നടത്തുക. 1171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്. എസി ബസുകള്‍ക്കുള്ള അഞ്ച് ശതമാനം ആഡംബരനികുതിയും നല്‍കണം. ഗരുഡ പ്രീമിയം എന്ന പേരിലാണ് അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്നത്. എല്ലാദിവസവും പുലര്‍ച്ചെ നാലിന് കോഴിക്കോട് നിന്ന് തിരിച്ച്‌ 11.35ന് ബെംഗളൂരുവില്‍ എത്തും. പകല്‍…

Read More

കോഴിക്കോട്ട് നിന്ന് ബെംഗളൂരുവിലേക്കുള്ള നവകേരള ബസിന്റെ സർവീസ് മുടങ്ങി 

ബെംഗളൂരു: നവകേരള ബസിന്റെ സർവീസ് മുടങ്ങി. കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് പോകുന്ന ബസിന്റെ സർവീസാണ് ആളില്ലാത്തതിനാല്‍ മുടങ്ങിയത്. ബുധനും വ്യാഴവും ബസ് സർവീസ് നടത്തിയില്ല. ഒരാള്‍ പോലും ടിക്കറ്റ് ബുക്ക് ചെയ്തിട്ടില്ലെന്നാണ് കെഎസ്‌ആർടിസിയുടെ വിശദീകരണം. മേയ് അഞ്ചു മുതലാണ് കോഴിക്കോട് – ബെംഗളൂരു റൂട്ടില്‍ ബസ് സർവീസ് നടത്തിയിരുന്നത്. നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച ബസായിരുന്നു ഇത്. ആധുനിക രീതിയില്‍ എസി ഫിറ്റ് ചെയ്ത ബസില്‍ 26 പുഷ് ബാക്ക് സീറ്റുകളാണുള്ളത്. ഫുട് ബോർഡ് ഉപയോഗിക്കുവാൻ കഴിയാത്തവരായ ഭിന്നശേഷിക്കാർ, മുതിർന്ന…

Read More

കോഴിക്കോട് ഉണ്ടായ തീപിടിത്തത്തിൽ പരിക്കേറ്റ ജീവനക്കാരൻ മരിച്ചു 

കോഴിക്കോട്: മുതലക്കുളത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച്‌ കട കത്തി പൊള്ളലേറ്റയാള്‍ മരിച്ചു. കടയിലെ ജീവനക്കാരൻ മലപ്പുറം പോരൂർ താളിയംകുണ്ട് ആറ്റുപുറത്ത് വീട്ടില്‍ ഖുതുബുദ്ദീൻ (40) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 6.15ഓടെയാണ് മുതലക്കുളത്തെ ഡിവൈന്‍ ചായക്കടക്ക് തീപിടിച്ചത്. 80 ശതമാനം പൊള്ളലേറ്റ ഖുതുബുദ്ദീനെ സ്വകാര്യ ആശുപത്രിലും തുടർന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. തീപിടിത്തത്തിന്റെ തലേന്നാണ് ഖുതുബുദ്ദീൻ കടയില്‍ ജോലിക്കെത്തിയതെന്ന് പറയുന്നു. പിതാവ്: പരേതനായ അബ്ദുട്ടി. മാതാവ്: സൈനബ. സഹോദരങ്ങള്‍: ഷിർജാസ്, ഫാത്തിമ, നസീറ.

Read More

വിരലിലെ ശസ്ത്രക്രിയയ്ക്ക് പകരം ചെയ്തത് നാവിൽ; കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ പരാതി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അവയവം മാറി ശസ്ത്രക്രിയയെന്ന് പരാതി. കൈയ്യിലെ ആറാംവിരല്‍ മുറിച്ചുമാറ്റാനെത്തിയ കുട്ടിയുടെ നാവിൽ ശസ്ത്രക്രിയ നടത്തിയതായാണ് പരാതി. വ്യാഴാഴ്ച രാവിലെയായിരുന്നു കുട്ടിയുടെ കുടുംബം ശസ്ത്രക്രിയയ്ക്കെത്തിയത് ചെറുവണ്ണൂര്‍ മധുര ബസാര്‍ സ്വദേശിനിയായ നാലു വയസ്സുകാരിക്കാണ് ദുരനുഭവം നേരിട്ടത്. കുട്ടിയുടെ നാവിനും ആരോ​ഗ്യപരമായ പ്രശ്നമുണ്ടായിരുന്നുവെന്നാണ് വിഷയത്തിൽ മെഡിക്കൽ കോളേജ് അധികൃതർ നൽകുന്ന വിശദീകരണം. പിന്നീട്, മറ്റൊരു ശസ്ത്രക്രിയയിലൂടെ കുട്ടിയുടെ ആറാം വിരല്‍ നീക്കംചെയ്തു. കുട്ടി കരഞ്ഞപ്പോഴാണ് നാവിലെ പ്രശ്നം ശ്രദ്ധയിൽപ്പെട്ടതെന്നും അതിനാൽ അത് ശസ്ത്രക്രിയ ചെയ്ത് നീക്കം ചെയ്തുവെന്നും കോഴിക്കോട് മെഡിക്കൽ കോളേജ്…

Read More

കർണാടക സ്വദേശി വാടക വീട്ടിൽ മരിച്ച നിലയിൽ; സംഭവത്തിൽ ദുരൂഹത ഇല്ലെന്ന് പോലീസ് 

കോഴിക്കോട്:ചിക്കമഗളൂരു സ്വദേശിയായ യുവതിയെ കോഴിക്കോട്ടെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മച്ചഗൊണ്ടനാഹള്ളി സ്വദേശി സുനിതയെയാണ് (30) മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മൂന്ന് മാസമായി ലോറി ഡ്രൈവറായിരുന്ന ആണ്‍സുഹൃത്തിനൊപ്പം മുക്കം മാമ്പറ്റയിലെ വാടകവീട്ടില്‍ താമസിക്കുകയായിരുന്നു സുനിത. ഇയാള്‍ രാവിലെ വീട്ടിലെത്തിയപ്പോഴാണ് കിടപ്പുമുറിയില്‍ സുനിതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി സുനിതയ്ക്ക് വയറുവേദനയുണ്ടായതായി സുഹൃത്ത് പറഞ്ഞു. പ്രാഥമിക അന്വേഷണത്തില്‍ അസ്വഭാവികതയൊന്നുമില്ലെന്ന് മുക്കം പോലീസ് അറിയിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ. ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക്…

Read More

അടച്ചിട്ട കടമുറിയിൽ മനുഷ്യന്റെ തലയോട്ടി; കോഴിക്കോട് ഉണ്ടായത് ‘ദൃശ്യം’ മോഡൽ സംഭവം 

കോഴിക്കോട്: അടച്ചിട്ട കടമുറിയില്‍ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. കോഴിക്കോട് വടകര കുഞ്ഞിപ്പള്ളിയിലാണ് സംഭവം. ദേശീയ പാത നിര്‍മ്മാണത്തിനായി കെട്ടിടം പൊളിക്കുന്നതിനിടയിലാണ് തലയോട്ടി കണ്ടെത്തിയത്. ദേശീയ പാതാ നിര്‍മ്മാണത്തിനായി ഏറ്റെടുത്ത കെട്ടിടം ഒരു വര്‍ഷത്തിലേറെയായി അടഞ്ഞ് കിടക്കുകയാണ്. പോലീസെത്തി പരിശോധന നടത്തി. തലയോട്ടിക്ക് ആറ് മാസത്തെ പഴക്കം മാത്രമെയൊള്ളുവെന്നാണ് പോലീസ് നല്‍കുന്ന വിവരം. എന്നാല്‍ മനുഷ്യന്റെ തലയോട്ടി എങ്ങനെ ഇവിടെ വന്നുവെന്നതില്‍ വ്യക്തതയില്ല.

Read More

ബെംഗളൂരു-കോഴിക്കോട് റൂട്ടിൽ പ്രതിദിന വിമാന സർവീസ് ഉടൻ 

ബെംഗളൂരു: എയർ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട്- ബെംഗളൂരു റൂട്ടിൽ പ്രതിദിന വിമാന സർവീസ് ആരംഭിക്കുന്നു. ജനുവരി 16 മുതലാണ് സർവീസ് ആരംഭിക്കുക. ബം​ഗളൂരുവിൽ നിന്നു വൈകീട്ട് 6.45നു പുറപ്പെടുന്ന വിമാനം 7.45നു കോഴിക്കോട്ടെത്തും. മടക്ക വിമാനം കോഴിക്കോട്ടു നിന്ന് 8.15നു പുറപ്പെട്ട് 9.15നു ബം​ഗളൂരുവിലെത്തും. പുതിയ സർവീസ് ആരംഭിക്കുന്നതോടെ കോഴിക്കോടു നിന്ന് മുംബൈ, കൊൽക്കത്ത, ചെന്നൈ, ബം​ഗളൂരു, ഹൈദരാബാദ്, ​ഗോവ, ജയ്പുർ, പുനെ, വാരാണസി, തുടങ്ങി 22 സ്ഥലങ്ങളിലേക്ക് വൺ സ്റ്റോപ്പ് സർവീസുകൾ ലഭ്യമാകും. കോഴിക്കോടിനു പുറമെ കൊച്ചിയിൽ നിന്നു ആഴ്ചയിൽ 90, തിരുവനന്തപുരത്തു…

Read More

താമരശ്ശേരി ചുരത്തിൽ കാർ തടഞ്ഞ് 68 ലക്ഷം കവർന്ന സംഘത്തിലെ രണ്ട് പേർ പിടിയിൽ 

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കാർ തടഞ്ഞു നിർത്തി 68 ലക്ഷം കവർന്ന സംഘത്തിലെ രണ്ടു പേർ അറസ്റ്റിൽ. എറണാകുളം കുഞ്ഞിക്കൈകളത്തിൽ തൊമ്മൻ എന്ന തോമസ് (40), തൃശൂർ കൊടുങ്ങല്ലൂർ പുല്ലൂറ്റ് അലങ്കാരത്തു പറമ്പിൽ ഷാമോൻ (23) എന്നിവരാണ് പിടിയിലായത്. കോഴിക്കോട് റൂറൽ എസ്പി ഡോ. അർവിന്ദ് സുകുമാർ ഐപിഎസിന്റെ കീഴിലുള്ള സംഘം ഇടപ്പള്ളിയിൽ നിന്നും കൊടുങ്ങല്ലൂരിൽ നിന്നുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഡിസംബർ 13നായിരുന്നു സംഭവം. രാവിലെ എട്ടു മണിയോടെ ചുരം എട്ടാം വളവിനും ഒമ്പതാം വളവിനും ഇടയിൽ വച്ച് സ്വർണം വാങ്ങാനായി മൈസൂരുവിൽ…

Read More

ജീരകസോഡയിൽ ചത്ത എലി; യുവാവിന് ദേഹാസ്വാസ്ഥ്യം

മുക്കം: ജീരകസോഡയിൽ ചത്ത എലിയെ കണ്ടത്തി. മുക്കംകടവ് പാലത്തിന് സമീപമുള്ള തട്ടുകടയിൽ നിന്നു വാങ്ങിയ ജീരകസോഡയിലാണ് ചത്ത എലിയെ കണ്ടെത്തിയത്. ജീരകസോഡ കുടിച്ച മുക്കം മുത്തേരി സ്വദേശി വിനായക്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ചികിത്സതേടി. രാത്രി എട്ടരയോടെ തട്ടുകടയിൽ എത്തിയ വിനായക് ജീരകസോഡ വാങ്ങിക്കുടിക്കുന്ന സമയത്ത് രുചിവ്യത്യാസവും ദുർഗന്ധവും അനുഭവപ്പെടുകയായിരുന്നു. ഇതോടെ സോഡക്കുപ്പി പരിശോധിച്ചപ്പോഴാണ് എലി ചത്തുകിടക്കുന്നത്‌ കണ്ടത്. തുടർന്ന് വിനായക് സുഹൃത്തുക്കളെ വിവരമറിയിച്ചു. അതേസമയം, ജീരകസോഡ പൊട്ടിച്ചുനൽകിയെങ്കിലും എലി ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്ന് കടയുടമ പറഞ്ഞു.വിനായക് പറഞ്ഞപ്പോഴാണ് സംഭവം ശ്രദ്ധിച്ചതെന്നും താൻ ആറുമാസമായി ഇതേ കമ്പനിയുടെ സോഡ…

Read More
Click Here to Follow Us