ബെംഗളൂരു: ബെംഗളൂരു – കൊച്ചുവേളി എക്സ്പ്രസ്സ് തുടർച്ചയായി വൈകി ഓടിയതോടെ യാത്രക്കാർ ദുരിതത്തിൽ. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് ട്രെയിൻ മണിക്കൂറോളം വൈൽകി ഓടി തുടങ്ങിയത്. വൈകിട്ട് 5 ന് മുൻപ് ബംഗളുരുവിൽ എത്തേണ്ട ട്രെയിൻ വെള്ളിയാഴ്ച രാത്രി 10 നാണ് കന്റോണ്മെന്റ് സ്റ്റേഷനിൽ എത്തിയത്. കേരളത്തിൽ നിന്ന് തിരിച്ചുള്ള സർവീസും വൈകി. എന്നാല വൈകിട്ട് 4 : 45 ന് കൊച്ചുവേളിയിൽ നിന്നും പുറപ്പെടേണ്ട ട്രെയിൻ രാത്രി 10 നാണ് പുറപ്പെട്ടത്. ഈ ട്രെയിൻ മൈസൂരുവിൽ എത്താൻ വൈകുന്നതോടെ ഇന്നത്തെ സർവീസും താളം തെറ്റും.…
Read MoreTag: KOCHUVELI MYSORE EXPRESS
മൈസൂരു-കൊച്ചുവേളി എക്സ്പ്രസിന് വർക്കലയിൽ സ്റ്റോപ്പ്.
ബെംഗളൂരു : മൈസൂരു-കൊച്ചുവേളി എക്സ്പ്രസിന് (16315) ശിവഗിരി തീർഥാടനത്തോടനുബന്ധിച്ച് വർക്കലയിൽ ഒരു മിനിറ്റ് സ്റ്റോപ്പ് അനുവദിച്ചു. കേരളത്തിലേക്കുള്ള സർവീസിന് ഡിസംബർ 31 വരെയും മൈസൂരുവിലേക്കുള്ള സർവീസിന് ജനുവരി ഒന്നുവരെയുമാണ് വർക്കലയിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. സമയക്രമം രാവിലെ 7.40-ന് വർക്കലയിലെത്തുന്ന തീവണ്ടി 7.41-ന് പുറപ്പെടും. തിരിച്ച് കൊച്ചുവേളി-മൈസൂരു എക്സ്പ്രസ് (16316) വൈകിട്ട് 5.17-ന് വർക്കലയിലെത്തി 5.18-ന് പുറപ്പെടും.
Read More