ബെംഗളൂരു: ഇന്ത്യയില്‍ ഹിന്ദുക്കള്‍ നിലനിന്നത് മുസ്ലീം ഭരണാധികാരികള്‍ അവരെ വിട്ടയച്ചതുകൊണ്ടാണെന്ന് വിരമിച്ച ജില്ലാ ജഡ്ജി വസന്ത മുലസവലഗി പറഞ്ഞത് കര്‍ണാടകയില്‍ വന്‍ വിവാദമായി. മുഗള്‍ ഭരണകാലത്ത് മുസ്ലിംകള് ഹിന്ദുക്കളെ എതിര്‍ത്തിരുന്നെങ്കില്‍ ഇന്ത്യയില്‍ ഒരു ഹിന്ദു പോലും അവശേഷിക്കില്ലായിരുന്നു. അവര്‍ക്ക് എല്ലാ ഹിന്ദുക്കളെയും കൊല്ലാമായിരുന്നു. അവര്‍ നൂറുകണക്കിനു വര്‍ഷം ഭരിച്ചിട്ടും എന്തുകൊണ്ടാണ് മുസ്ലിംകള് ന്യൂനപക്ഷമായി തുടരുന്നത് -മുലസവലഗി പറഞ്ഞു. സംസ്ഥാനത്തെ വിജയപുര നഗരത്തില്‍ ‘ഭരണഘടനയുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിച്ചോ?’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറിലാണ് ജഡ്ജിയുടെ പ്രസ്താവന. പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ വൈറലായി. രാഷ്ട്രീയ സൗഹാര്‍ദ വേദികെ…
Read MoreTag: judge
ജഡ്ജിമാർക്ക് നേരെയുള്ള വധഭീഷണി ; കേസ് എൻഐഎ ക്ക് കൈമാറും
ബെംഗളൂരു: ഹിജാബ് വിധിയുമായി ബന്ധപ്പെട്ട് കര്‍ണാടക ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ വധഭീഷണി മുഴക്കിയ കേസ് എന്‍ഐഎയ്ക്ക് വിടാന്‍ കര്‍ണാടക സര്‍ക്കാര്‍ ആലോചനയിൽ. സംസ്ഥാന ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേസുമായി ബന്ധപ്പെട്ട മറ്റ് വശങ്ങള് കൂടി പരിഗണിക്കുന്നതിനാലാണ് എന്‍ഐഎയ്ക്ക് കേസ് കൈമാറാന്‍ ആലോചിക്കുന്നതെന്ന് അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. ചീഫ് ജസ്റ്റിസിന് ഉള്‍പ്പെടെ ഭീഷണിയുണ്ടായിരുന്നുവെന്നും സിറ്റിംഗ് ജഡ്ജിമാരെ ഭീഷണിപ്പെടുത്തുന്ന പ്രവണത ശരിയായ നടപടിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Moreഹിജാബ് വിവാദം; ജഡ്ജിമാർക്ക് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി
ബെംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള വിധി പുറപ്പെടുവിച്ച കര്‍ണാടക ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ഉള്‍പ്പടെയുള്ള ജഡ്ജിമാര്‍ക്ക് വൈ കാറ്റഗറി സുരക്ഷ നല്‍കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. മധുരയില്‍ ജഡ്ജിമാരെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രസ്താവന നടത്തിയ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ തീരുമാനം. ഇതിനെ തുടര്‍ന്ന് എഫ്ഐആറും ബെംഗളൂരുവിൽ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ക്ലാസില്‍ ഹിജാബ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉഡുപ്പിയിലെ പി യു കോളേജ് വിദ്യാര്‍ത്ഥിനികള്‍ നല്കിയ ഹര്‍ജികള്‍ തള്ളി ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തി, ജസ്റ്റിസുമാരായ കൃഷ്ണ എസ്. ദീക്ഷിത്, ജെ.എം. ഖാസി എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കഴിഞ്ഞ 16ന് ചരിത്രവിധി…
Read Moreജുഡീഷ്യൽ മജിസ്ട്രേറ്റിനെ കത്തികൊണ്ട് കുത്താൻ ശ്രമിച്ച ജില്ലാ കോടതി ജീവനക്കാരൻ അറസ്റ്റിൽ
ചെന്നൈ : സേലം ജില്ലാ കോടതി സമുച്ചയത്തിൽ വെച്ച് ജഡ്ജിയെ കത്തികൊണ്ട് കുത്താൻ ശ്രമിച്ച കോടതി ജീവനക്കാരൻ അറസ്റ്റിൽ. ഓഫീസ് അസിസ്റ്റന്റ് പ്രകാശ് ആണ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഐവി എം പൊൻപാണ്ടിയെ ജഡ്ജിയുടെ ചേംബറിൽ വച്ച് കത്തി ഉപയോഗിച്ച് ആക്രമിച്ചത്. പ്രകാശിനെ ഹസ്തംപട്ടി പോലീസ് കസ്റ്റഡിയിലെടുക്കയും, ജഡ്ജിയെ സേലത്തെ സർക്കാർ മോഹൻ കുമാരമംഗലം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രകാശിനെ കസ്റ്റഡിയിലെടുത്തെങ്കിലും ആക്രമണത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ലെന്ന് ഹസ്തംപട്ടി പോലീസ് പറഞ്ഞു. അന്വേഷണം നടക്കുകയാണെന്നും എഫ്ഐആർ രജിസ്റ്റർ ചെയ്യാനുണ്ടെന്നും പോലീസ് പറഞ്ഞു.
Read Moreഅംബേദ്കറുടെ ഛായാചിത്രം നീക്കം ചെയ്യാൻ ആവശ്യപ്പെട്ടില്ല: തനിക്കെതിരായ ആരോപണം തള്ളി കർണാടക ജഡ്ജി
ബെംഗളൂരു : റായ്ച്ചൂരിൽ റിപ്പബ്ലിക് ദിനാഘോഷത്തിനിടെ വേദിയിൽ നിന്ന് ഡോ.ബി.ആർ അംബേദ്കറുടെ ചിത്രം നീക്കം ചെയ്തെന്നാരോപിച്ച് കർണാടകയുടെ വിവിധ ഭാഗങ്ങളിൽ ദളിത് സംഘടനകൾ പ്രതിഷേധം നടത്തിയതിന് പിന്നാലെ, അത് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടെന്ന ആരോപണം പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി മല്ലികാർജുന ഗൗഡ തള്ളി. . തനിക്കെതിരായ ആരോപണങ്ങൾ ഒരു തരം പ്രചരണമാണെന്നും ഇത്രയും മഹത്തായ വ്യക്തിത്വത്തോട് താൻ അനാദരവ് കാട്ടിയിട്ടില്ലെന്നും ഗൗഡ വാർത്താക്കുറിപ്പിൽ പറഞ്ഞു. ബുധനാഴ്ച റിപ്പബ്ലിക് ദിനാഘോഷങ്ങൾ ആരംഭിക്കുന്നതിന് ഏതാനും മിനിറ്റ് മുമ്പ് മഹാത്മാഗാന്ധിയുടെ അരികിൽ സ്ഥാപിച്ചിരുന്ന അംബേദ്കറുടെ ഛായാചിത്രം…
Read More