ബെംഗളൂരു: വൈകുണ്ഠ മലനിരകളിൽ നിർമ്മിച്ച ഇസ്കോൺ ശ്രീ രാജാധിരാജ ഗോവിന്ദ ക്ഷേത്രം രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമർപ്പിച്ചു. ഈ ക്ഷേത്രവും അതിന്റെ പ്രധാന പ്രതിഷ്ഠയും ആന്ധ്രാപ്രദേശിലെ വെങ്കിടേശ്വര ഭഗവാന്റെ തിരുമല തിരുപ്പതി ക്ഷേത്രത്തിന്റെ പകർപ്പാണ്. രാഷ്ട്രപതി ക്ഷേത്രത്തിന്റെ ദിവ്യമായ അന്തരീക്ഷത്തെയും അതിന്റെ വാസ്തുവിദ്യയെയും അഭിനന്ദിച്ചകൊണ്ട് ലോകാർപൺ ചടങ്ങിന് ശേഷം രാഷ്ട്രപതി സംസാരിച്ചു. ക്ഷേത്രങ്ങൾ ഹിന്ദുമതത്തിന്റെ പ്രധാന പ്രതീകങ്ങളാണെന്ന് പറഞ്ഞ കോവിന്ദ്, പ്രകമ്പനങ്ങളുടെയും ഊർജ്ജത്തിന്റെയും ഭക്തി സാന്നിദ്ധ്യത്തിന്റെയും രൂപത്തിലുള്ള ദൈവിക സാന്നിധ്യമുള്ള പുണ്യസ്ഥലങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ആരാധനാലയങ്ങളേക്കാൾ വളരെ കൂടുതലാണ് ക്ഷേത്രങ്ങളെന്നും കല, വാസ്തുവിദ്യ, പാരമ്പര്യം,…
Read More