മലയാളി യുവാവ് നായാട്ടിനിടെ വെടിയേറ്റ് മരിച്ചു

ബെംഗളൂരു: ഹെഗ്ളയിൽ നായാട്ട് നടത്തുന്നതിനിടെ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു. ഹിൽടോപ് സിറ്റി കാപ്പിത്തോട്ടത്തിനും ഹെഗ്ളയിലെ വനാതിർത്തി ഗ്രാമത്തോടും ചേർന്ന വിജനമായ പ്രദേശത്താണ് സംഭവം. ഹെഗ്ളയിലെ എം.യു.ഹമീദ് (33) ആണ് കൊല്ലപ്പെട്ടത്. ഹമീദ് കൂലിപ്പണിക്കാരനാണ്. സംഭവുമായി ബന്ധപെട്ട രണ്ടു പേരെ അറസ്റ്റ് ചെയ്തട്ടുണ്ട്. സുഹൃത്തുക്കളായ റഹീം, അഹമ്മദ് എന്നിവരെയാണ് വീരാജ്പേട്ട പോലീസ് അറസ്റ്റ് ചെയ്തത്. മുള്ളൻപന്നിയെ വെടിവെക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റാണ് ഹമീദ് കൊല്ലപ്പെട്ടതെന്നാണ് പോലീസ് നൽകുന്ന റീപ്പോർട്ട്.

Read More
Click Here to Follow Us