ബെംഗളൂരു: വ്യാഴാഴ്ച ബെംഗളൂരു റൂറലിലും കനകപുരയിലും വ്യത്യസ്ത സംഭവങ്ങളിലായി കടന്നലിന്റെയും തേനീച്ചയുടെയും ആക്രമണത്തിൽ രണ്ട് പേർ മരിച്ചു. രാമനഗര ജില്ലയിലെ കനകപുരയിലെ ഹരോഹള്ളിക്ക് സമീപം ബെലഗുലി ഗ്രാമത്തിൽ നടന്ന സംഭവത്തിൽ കടന്നലിന്റെ കുത്തേറ്റ് രമേഷ് ഡി (21) മരിക്കുകയും മറ്റ് അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തുമകുരു ജില്ലയിലെ കുനിഗൽ താലൂക്കിലെ ഹിത്തലഹള്ളി ഗ്രാമവാസിയാണ് രമേശ്. കടന്നലിന്റെ കുത്തേറ്റ് ദർശൻ, കിരൺ, മല്ലികാർജുൻ, മോഹൻ, ഗിരീഷ് എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റവരിൽ ഒരാളായ ദർശന്റെ ജന്മദിനം ഒരു കൂട്ടം സുഹൃത്തുക്കൾ ചേർന്ന് ആഘോഷിക്കുന്നതിനിടെയാണ് സംഭവം.…
Read MoreTag: honeybee
തേനീച്ചപ്പേടി ; ലാൽബാഗിൽ ഡിജിറ്റൽ ക്യാമറകൾ നിരോധിച്ചു
ബെംഗളൂരു: ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡനിൽ ഡിജിറ്റൽ ക്യാമറകൾക്കെതിരെ കർശന നടപടിയെടുക്കാൻ തീരുമാനിച്ചു. നിലവിലിപ്പോൾ പാർക്കിനുള്ളിൽ ഡിജിറ്റൽ ക്യാമറകൾ ഉപയുഗിക്കുന്നതിന് പൂർണ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ് അധികൃതർ. ആരെങ്കിലും നിയമലംഘനം നടത്തുന്നതായി കണ്ടെത്തിയാൽ 500 രൂപ പിഴ ചുമത്തുമെന്നും അധികൃതർ വ്യക്തമാക്കി. ഡിജിറ്റൽ ക്യാമറകൾ നിരോധിക്കുന്ന വിഷയം അധികൃതർ ഉപദേശക സമിതിക്ക് മുമ്പാകെ കൊണ്ടുവരുകയും അതിനു അംഗീകാരം ലഭിക്കുകയും ചെയ്യുകയായിരുന്നു. ഫ്ലാഷിന്റെ ഉപയോഗം പക്ഷികളുടെയും പ്രത്യേകിച്ച് തേനീച്ചകളുടെയും ശ്രദ്ധ തിരിക്കുമെന്നതാണ് ഡിജിറ്റൽ ക്യാമറകൾ അനുവദിക്കാത്തതിന്റെ പ്രധാന കാരണങ്ങളിലൊന്നെന്ന് അധികൃതർ പറയുന്നത്. പ്രശസ്തമായ പാർക്കിൽ നിരവധി തേനീച്ച ആക്രമണങ്ങൾ…
Read More