ബെംഗളൂരു: ഹിജാബിന്റെ പേരില്‍ വീണ്ടും പ്രശ്നങ്ങളുമായി മുസ്ലീം വിദ്യാർത്ഥിനികള്‍. ക്ലാസുകളില്‍ ഹിജാബ് ധരിക്കാൻ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം മുസ്ലീം വിദ്യാർത്ഥിനികള്‍ പ്രതിഷേധം ആരംഭിച്ചു. ഹസ്സനിലെ വിദ്യാസൗധ കോളേജിലാണ് യൂണിഫോം ധരിക്കാതെ ഹിജാബും ധരിച്ച് മുസ്ലീം വിദ്യാർത്ഥിനികള്‍ എത്തിയത് . ഇതുവരെ യൂണിഫോം ധരിച്ചെത്തിയവരാണ് ബോധപൂർവ്വം ഹിജാബ് ധരിക്കണമെന്ന് ആവശ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം ഹിജാബ് ധരിച്ച് വിദ്യാർത്ഥിനികളില്‍ ഒരാള്‍ ക്ലാസിലേക്ക് എത്തുകയായിരുന്നു. ഇത് കണ്ട അദ്ധ്യാപകർ കാര്യം തിരക്കിയപ്പോള്‍ ചെവിയ്ക്ക് പ്രശ്നം ഉണ്ടെന്നും ഇത് മറയ്ക്കുന്നതിന് വേണ്ടിയാണ് തലയില്‍ ഹിജാബ് ധരിച്ചത് എന്നും…
Read MoreTag: hijab
ഹിജാബ് നിരോധന ഉത്തരവ് സർക്കാർ പിൻവലിക്കും; സിദ്ധരാമയ്യ
ബെംഗളൂരു: സംസ്ഥാനത്ത് ഹിജാബ് നിരോധന ഉത്തരവ് സർക്കാർ പിൻവലിക്കുമെന്ന് മുഖ്യമന്ത്രി. ഏത് വസ്ത്രമാണ് നിങ്ങൾ ധരിക്കുന്നത് ? അത് അവരുടെ ഇഷ്ടമാണ്. എന്ത് ഭക്ഷണം നിങ്ങൾ കഴിച്ചാലും നമുക്കെന്ത്? മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. സംസ്ഥാന പോലീസും മൈസൂരു ജില്ലാ പോലീസ് യൂണിറ്റും ചേർന്ന് നഞ്ചൻഗുഡു താലൂക്കിലെ കവലാൻഡെ ഗ്രാമത്തിൽ നിർമ്മിച്ച പോലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയിൽ പൊതുജനങ്ങൾ ഹിജാബിനെക്കുറിച്ചുള്ള ചോദ്യത്തിന്, എല്ലാവർക്കും ഹിജാബ് ധരിക്കാം എന്നായിരുന്നു മറുപടി. ഉത്തരവ് പിൻവലിക്കാൻ ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഞാൻ ധോത്തിയും ജബ്ബയും ധരിക്കും, നിങ്ങൾ…
Read Moreകെഇഎ പരീക്ഷകളിൽ ഹിജാബ് വിലക്ക് ഇല്ലെന്ന് മന്ത്രി
ബംഗളൂരു: സർക്കാരിന് കീഴിലെ ബോർഡ്, കോർപ്പറേഷൻ നിയമനങ്ങൾക്കായി 18 നും 19 നുമായി കർണാടക എക്സാമിനേഷൻ അതോറിറ്റി നടത്തുന്ന പരീക്ഷകളിൽ ഹിജാബ് ധരിക്കുന്നത് വിലക്കില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി എംസി സുധാകർ പറഞ്ഞു. സർക്കാർ നിയമന പരീക്ഷകളിൽ ബ്ലൂ ടൂത്ത് ഉപകരണങ്ങൾ ഉപയോഗിച്ചുള്ള കോപ്പിയടി വ്യാപകമായതോടെയാണ് പരീക്ഷാർത്ഥികൾക്ക് വസ്ത്രധാരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തി കെഇഎ എക്സിക്യൂട്ടീവ് ഡയറക്ടർ എസ് രമ്യ ഉത്തരവിറക്കിയത്.
Read Moreറിക്രൂട്ട്മെന്റ് പരീക്ഷകളിൽ ഉദ്യോഗാർത്ഥികൾക്ക് ഹിജാബിന് അനുമതി
ബെംഗളൂരു: സർക്കാർ സർവീസുകളിലേക്കുള്ള റിക്രൂട്ട്മെന്റ് പരീക്ഷകളിൽ ഉദ്യോഗാർത്ഥികൾക്ക് ഹിജാബിന് അനുമതി നൽകുമെന്ന് സംസ്ഥാന സർക്കാർ. ശിരോവസ്ത്രം ധരിക്കാൻ അനുവദിക്കാത്തത് വ്യക്തികളുടെ അവകാശങ്ങൾ ഹനിക്കുന്നതിന് തുല്യമാണെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി എം.സി സുധാകർ പറഞ്ഞു. ഒക്ടോബർ 28, 29 തീയതികളിൽ നടക്കാനിരിക്കുന്ന സർക്കാർ സർവീസ് റിക്രൂട്ട്മെന്റ് പരീക്ഷകൾക്ക് മുന്നോടിയായാണ് തീരുമാനമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് കർണാടകയിലെ മുൻ ബി.ജെ.പി സർക്കാർ സംസ്ഥാനത്ത് വിദ്യഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിക്കൊണ്ടുള്ള ഉത്തരവിറക്കിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നത് “സമത്വത്തിനും സമഗ്രതയ്ക്കും പൊതു ക്രമത്തിനും ഭംഗം വരുത്തുന്നുണ്ടെന്ന്…
Read Moreഹിജാബ് ധരിച്ച കുട്ടികളുടെ വീഡിയോ പ്രചരിച്ചു; യൂണിഫോം നിർബന്ധമാക്കി കോളേജ്
ബെംഗളൂരു : കാമ്പസിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനികളുടെ വീഡിയോ പ്രചരിച്ചതിനെത്തുടർന്ന് കോളേജിൽ യൂണിഫോം നിർബന്ധമാക്കി പ്രിൻസിപ്പൽ ഉത്തരവിറക്കി. ചിക്കമഗളൂരു ഐ.ഡി.എസ്.ജി. ഗവ. കോളേജിലാണ് ഉത്തരവിറക്കിയത്. ബിരുദ-ബിരുദാനന്തര കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾ നിർബന്ധമായും യൂണിഫോമും കോളേജിലെ തിരിച്ചറിയൽകാർഡും ധരിച്ചുവരണമെന്നാണ് പ്രിൻസിപ്പലിന്റെ ഉത്തരവ്. കോളേജ് വരാന്തയിലൂടെ ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനികൾ നടക്കുന്നതിന്റെയും ക്ലാസിലിരിക്കുന്നതിന്റെയും വീഡിയോ ഏതാനും ദിവസം മുമ്പാണ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചത്. ഇതിൽ ചില സംഘടനകൾ പ്രതിഷേധമുയർത്തിയിരുന്നു. സ്കൂളുകളിലും പ്രീ-യൂണിവേഴ്സിറ്റി കോളേജുകളിലും യൂണിഫോം നിർബന്ധമാക്കി കഴിഞ്ഞ ബി.ജെ.പി. സർക്കാരിന്റെ കാലത്ത് വിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കിയിരുന്നു. എന്നാൽ, ബിരുദ-ബിരുദാനന്തര കോളേജുകളിൽ…
Read Moreഹിജാബ് നിരോധനം നീക്കാൻ ഒരുങ്ങി കോൺഗ്രസ് സർക്കാർ
ബെംഗളൂരു : ബി.ജെ.പി സർക്കാർ കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏർപ്പെടുത്തിയ ഹിജാബ് നിരോധനം നീക്കം ചെയ്യാൻ ഒരുങ്ങി കോൺഗ്രസ് സർക്കാർ. മന്ത്രിസഭ വികസനം പൂർത്തിയായശേഷം ഇതുമായി ബന്ധപ്പെട്ട നടപടികളിലേക്ക് സർക്കാർ നീങ്ങും. ഒരാഴ്ചക്കകം മന്ത്രിസഭ വികസനവും വകുപ്പു വിഭജനവും പൂർത്തിയാവുമെന്നാണ് വിവരം. കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഉൾപ്പെട്ടതാണ് ഹിജാബ് നിരോധനം നീക്കൽ. ഇതടക്കം വർഗീയ വിഭജന ലക്ഷ്യത്തോടെ ബി.ജെ.പി സർക്കാറിന്റെ കാലത്ത് കൊണ്ടുവന്ന എല്ലാ നിയമങ്ങളും ഉത്തരവുകളും പിൻവലിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട് മുസ്ലിം വിദ്യാർഥിനികൾ സമർപ്പിച്ച ഹരജിയിൽ സുപ്രീംകോടതി ഭിന്നവിധി…
Read Moreഹിജാബ്, ഹലാൽ വിവാദം അനാവശ്യം ; യെദ്യൂരപ്പ
ബെംഗളൂരു: ഹിജാബ്, ഹലാല്‍ ഉല്പന്ന വിവാദങ്ങള്‍ അനാവശ്യമായിരുന്നെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ബി.എസ്.യെദ്യൂരപ്പ. ഹിന്ദുക്കളും മുസ്ളീങ്ങളും സഹോദരന്മാരെ പോലെ ജീവിക്കണം. വിഷയത്തിന്റെ തുടക്കം മുതല്‍ തനിക്ക് ഇതേ നിലപാടായിരുന്നെന്നും ഇത്തരം കാര്യങ്ങളെ പിന്തുണക്കില്ലെന്നും യെദ്യൂരപ്പ വ്യക്തമാക്കി. മുസ്ലിം സംഘടനകളുടെ പരിപാടികളില്‍ ക്ഷണിച്ചിട്ടും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പങ്കെടുക്കാതിരുന്നതിനെയും യെദ്യൂരപ്പ വിമര്‍ശിച്ചു. ക്രിസ്ത്യന്‍, മുസ്ലിം സംഘടനകളുടെ പരിപാടിയില്‍ ഞാന്‍ പോകാറുണ്ട്. ബസവരാജ് ബൊമ്മെയും പോകാറുണ്ടായിരുന്നു. അവര്‍ ക്ഷണിച്ചതാണെങ്കില്‍ അദ്ദേഹം പങ്കെടുക്കണമായിരുന്നു. ഇത്തരം പരിപാടികള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും യെദ്യൂരപ്പ ചൂണ്ടിക്കാട്ടി. സീറ്റിനെ ചൊല്ലിയുള്ള ബി.ജെ.പിയിലെ…
Read Moreഹിജാബിട്ട പെൺകുട്ടികൾ തീവ്രവാദികളെന്ന് വിളിച്ച യശ്പാൽ സുവർണയ്ക്ക് സീറ്റ് നൽകിയത് വിവാദത്തിലേക്ക്
ബെംഗളൂരു:ഹിജാബ് ധരിച്ച വിദ്യാര്‍ഥികളെ തീവ്രവാദികളെന്നും രാജ്യദ്രോഹികളെന്നും വിളിച്ച യശ്പാല്‍ സുവര്‍ണക്ക് ബി.ജെ.പിയുടെ പ്രത്യുപകാരമെന്ന് പരിഹാസം. നിയമസഭ തെരഞ്ഞെടുപ്പില്‍ ഉഡുപ്പി സീറ്റ് നല്‍കിയാണ് യശ്പാലിനോടുള്ള ‘കടപ്പാട്’ ബി.ജെ.പി പ്രകടിപ്പിച്ചതെന്ന് ആക്ഷേപം. ഹിജാബ് വിലക്കിനെതിരെ ഉഡുപ്പിയിലാണ് വലിയ പ്രതിഷേധങ്ങള്‍ നടന്നത്. ഹിജാബ് വിലക്കുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് തുടക്കമിട്ട സിറ്റിങ് എം.എല്‍.എ രഘുപതി ഭട്ടിനെ ഒഴിവാക്കിയാണ് സുവര്‍ണക്ക് ബി.ജെ.പി അവസരം നല്‍കിയത്. പാര്‍ട്ടി നടപടിക്കെതിരെ വലിയ വിമര്‍ശനമാണ് രഘുപതി ഭട്ട് ഉന്നയിച്ചത്. ഹിജാബ് വിവാദത്തിന്റെ പ്രഭവകേന്ദ്രമായ ഉഡുപ്പി ഗവ. പി.യു ഗേള്‍സ് കോളജിലെ ഡെവലപ്മെന്റ് കമ്മിറ്റി വൈസ് പ്രസിഡന്റാണ്…
Read Moreയൂണിഫോം ധരിച്ച് എത്തിയാൽ പരീക്ഷ എഴുതാം, ഹിജാബ് അനുവദിക്കില്ല ; ബി. സി നാഗേഷ്
ബെംഗളൂരു: ഹിജാബ് ധരിച്ചെത്തുന്നവരെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ്. ഒമ്പതിന് പ്രീ യൂണിവേഴ്സിറ്റി പരീക്ഷകള്‍ തുടങ്ങാനിരിക്കെയാണ് മന്ത്രിയുടെ പ്രസ്താവന. കഴിഞ്ഞ വര്‍ഷത്തെപ്പോലെ തന്നെ കാര്യങ്ങള്‍ തുടരും. യൂണിഫോം ധരിച്ചെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാം. ഹിജാബ് ധരിച്ചെത്തുന്നവരെ ഒരു കാരണവശാലും പരീക്ഷാ ഹാളില്‍ പ്രവേശിപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു. നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാറും നിയമങ്ങള്‍ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഹിജാബ് നിരോധനത്തിന് ശേഷം പരീക്ഷയെഴുതാനെത്തുന്ന മുസ്ലിം പെണ്‍കുട്ടികളുടെ എണ്ണം വര്‍ധിച്ചെന്നും മന്ത്രി അവകാശപ്പെട്ടു. ഹിജാബ് ധരിച്ച് പഠനം നടത്താന്‍ അനുവദിക്കണമെന്ന്…
Read Moreപരീക്ഷയ്ക്ക് ഹിജാബ് അനുവാദം തേടി വിദ്യാർത്ഥികൾ : ഹർജി പ്രത്യേക ബെഞ്ചിന്
ബെംഗളൂരു: മാര്‍ച്ച് 9ന് പരീക്ഷകള്‍ തുടങ്ങാനിരിക്കേ, സര്‍ക്കാര്‍ കോളേജുകളില്‍ ഹിജാബ് അനുവദിക്കണമെന്ന ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ മുസ്ലീം വിദ്യാര്‍ത്ഥിനികള്‍ മൂന്നാമതും സുപ്രീംകോടതിയില്‍. ഹോളി അവധിക്ക് ശേഷം ലിസ്റ്റ് ചെയ്യാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദചൂഡ് ആദ്യം അറിയിച്ചു. ഹോളിക്ക് ശേഷം സുപ്രീംകോടതി മാര്‍ച്ച് 13നാണ് തുറക്കുന്നത്. പ്രത്യേക ബെഞ്ച് രൂപീകരിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. മാര്‍ച്ച് ഒന്‍പതിന് മുന്‍പ് വാദം കേള്‍ക്കുമോയെന്ന് വ്യക്തമാക്കിയില്ല.
Read More