ബെംഗളുരു; മഴക്കെടുതി മൂലം കനത്ത പ്രതിസന്ധിയിലായ കേരളത്തിനും ജനങ്ങൾക്കും അടിയന്തിര ഘട്ടത്തിൽ സഹായവുമായി ബിജെപി കർണ്ണാടക രംഗത്തെത്തി. ബിജെപി കർണ്ണാടകയുടെ നേതൃത്വത്തിൽ സമാഹരിച്ച അവശ്യവസ്തുക്കൾ റോഡ് മാർഗമാണ് അയച്ചിരിക്കുന്നത്. ഏറെ നാളുകളായി കനത്ത മഴയും വെള്ളപ്പൊക്കവും, മണ്ണിടിച്ചിലും മറ്റ് നാശനഷ്ടങ്ങളും എല്ലാം നേരിടേണ്ടി വന്ന കേരള മക്കൾക്ക് കൈത്താങ്ങാകുവാനാണ് ബിജെപി കർണ്ണാടക രംഗത്തെത്തിയത്. ആവശ്യവസ്തുക്കൾ അടങ്ങിയ ലോറികളുടെ ഫ്ലാഗ് ഓഫ് മന്ത്രി ഡോ. അശ്വന്ഥ് നാരായൺ, എംഎൽഎ സതീഷ് റെഡ്ഡി, പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് നിർമ്മൽ സുരാന എന്നിവർ ചേർന്ന് നിർവഹിച്ചു. എഎൽ…
Read MoreTag: helps
കർണ്ണാടകയിൽ പ്രധാന നഗരങ്ങളിൽ വിമാനത്താവളം; പദ്ധതിയുമായി സർക്കാർ രംഗത്ത്
ബെംഗളുരു; പ്രധാന നഗരങ്ങളിൽ വിമാനത്താവളത്തിന് പദ്ധതിയൊരുങ്ങുന്നു. വ്യാവസായിക, വിനോദ സഞ്ചാരങ്ങളുടെ വികസനം ലക്ഷ്യമിട്ടാണ് പദ്ധതി സർക്കാർ നടപ്പിൽ വരുത്തുക. വിമാനത്താവളം സ്ഥാപിക്കുന്നതിനായി നഗരത്തിൽ സ്ഥലം ഏറ്റെടുക്കൽ ഉടൻ ആരംഭിയ്ക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി മുരുകേഷ് നിറാനി വ്യക്തമാക്കി. വിമാനത്താവളം സ്ഥാപിച്ചാൽ പ്രധാന നഗരങ്ങൾ തമ്മിലുള്ള ദൂരം ഏറെ കുറയുന്നത് വഴി വിനോദ സഞ്ചാര മേഖലയ്ക്ക് കൂടുതൽ ഉപകാരപ്രദമാകുമെന്ന് മന്ത്രി വ്യക്തമാക്കി. ബെംഗളുരുവിന് പുറമെ മറ്റ് നഗരങ്ങൾക്കും വ്യവസായിക ഭൂപടത്തിൽ സ്ഥാനം നേടിയെടുക്കുകയാണ് ലക്ഷ്യമിടുന്നത്. വസ്ത്ര നിർമ്മാണം , കരകൗശല വസ്തുക്കളുടെ നിർമ്മാണം, പട്ടുനൂൽ ഉത്പാദനം…
Read More