ഹൃദയത്തിന്റെ ആരോഗ്യം അത്ര തൃപ്തികരമല്ലെന്നതിനെ സംബന്ധിച്ച് പല സൂചനകളും നമ്മുടെ ശരീരം മുൻപേ തന്നെ നൽകാറുണ്ട്. നമ്മളിൽ പലരും അവയൊന്നും പൊതുവെ ശ്രദ്ധിക്കാറില്ല. അത്തരത്തിലുള്ള 10 മുന്നറിയിപ്പ് സൂചനകൾ ഏതെല്ലാമെന്നു നോക്കാം. നിത്യ ജീവിതത്തിൽ ഈ ബുദ്ധിമുട്ടുകൾ നിങ്ങൾക്കുണ്ടെങ്കിൽ സൂക്ഷിക്കുക. ഹൃദയം പണി മുടക്കി തുടങ്ങി എന്നതിന്റെ സൂചനകൾ ആവാം അവ. 1. നെഞ്ച് വേദന, അസ്വസ്ഥത നെഞ്ചിന് പിടിത്തം, സമ്മർദം, പുകച്ചിൽ, വേദന, അസ്വസ്ഥത എന്നിവയെല്ലാം ഹൃദ്രോഗ ലക്ഷണങ്ങളാണ്. നെഞ്ചിന് പുറമേ കൈകൾ, കഴുത്ത്, താടി, പുറം തുടങ്ങിയ ഭാഗങ്ങളിലും വേദന അനുഭവപ്പെടാം. …
Read MoreTag: heart
ദേശീയഗാനം ആലപിക്കുന്നതിനിടെ പത്താം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞു വീണ് മരിച്ചു
ബെംഗളൂരു: ചാമരാജനഗര ജില്ലയിലെ ഗുണ്ട്ലുപേട്ട് താലൂക്കിലെ സ്കൂളിൽ രാവിലെ അസംബ്ലിക്കിടെ ദേശീയഗാനം ആലപിക്കുന്നതിനിടെ പത്താം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞു വീണ് മരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം എന്നാണ് റിപ്പോർട്ട്. 16 കാരിയായ പെലീഷയാണ് മരിച്ചത്. രാവിലെ വിദ്യാർഥികൾ സ്കൂളിന് മുന്നിൽ പ്രാർത്ഥനയ്ക്കായി തടിച്ചുകൂടി. ദേശീയഗാനം ആലപിക്കുന്നതിനിടെ പെലീഷ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. അനാഥയായ അവൾ താലൂക്കിലെ നിർമല സ്കൂളിലെ ഹോസ്റ്റലിലായിരുന്നു താമസം. പെലീഷയുടെ മൃതദേഹം ഇപ്പോൾ മോർച്ചറിയിലാണ്. ഗുണ്ട്ലുപേട്ട് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
Read Moreസംവിധായകൻ സിദ്ദിഖ് ആശുപത്രിയിൽ;നിലഗുരുതരമെന്ന് റിപ്പോർട്ട്
കൊച്ചി: ചലച്ചിത്ര സംവിധായകൻ സിദ്ധിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ന്യൂമോണിയ ബാധയും കരൾ രോഗബാധയും മൂലം ഏറെ കാലമായി സിദ്ധിഖ് ചികിത്സയിൽ കഴിയുകയായിരുന്നു. അസുഖങ്ങൾ കുറഞ്ഞുവരുന്നതിനിടെയാണ് ഇന്ന് അപ്രതീക്ഷിതമായി ഹൃദയാഘാതം ഉണ്ടായത്. സിദ്ധിഖിൻറെ നില ഗുരുതരമാണെന്ന് വിവരം. നിലവിൽ എഗ്മോ സപ്പോർട്ടിലാണ് അദ്ദേഹം ഉള്ളതെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. നാളെ രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് സിദ്ധിഖിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തും.
Read Moreയുവതിയെ കൊലപ്പെടുത്തി ഹൃദയം പുറത്തെടുത്ത് കറി വച്ചു നൽകിയ യുവാവ് പിടിയിൽ
വാഷിംഗ്ടണ്‍: യുവതിയെ കൊലപ്പെടുത്തി ഹൃദയം വേവിച്ച് കുടുംബത്തിലെ മറ്റുള്ളവര്‍ക്ക് നല്കിയ ശേഷം രണ്ട് പേരെ കൂടി കൊലപ്പെടുത്തി. യുഎസിലാണ് സംഭവം. 44-കാരന് ലോറന്‍സ് പോള്‍ ആന്‍ഡേഴ്സണാണ് ക്രൂരത കാണിച്ചത്. 2021-ല്‍ കൊലക്കുറ്റത്തിന് ശിക്ഷപ്പെട്ടയാളാണ് പ്രതി. ജയിലില്‍ നിന്നും മോചിതനായി ആഴ്ചകള്‍ക്കുള്ളിലാണ് പ്രതി വീണ്ടും കൊല നടന്നത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഹൃദയം മുറിച്ചെടുത്ത് ലോറന്‍സിന്റെ ആന്റിയുടെ വീട്ടില്‍ എത്തിച്ചു. ഇതിന് പിന്നാലെ ഉരുളക്കിഴങ്ങ് ചേര്‍ത്ത് വേവിച്ച് ഭക്ഷണത്തിനൊപ്പം നല്‍കുകയായിരുന്നു. പിന്നാലെ ഇയാളുടെ 67-കാരന് അമ്മാവനെയും നാല് വയസുകാരി പേരക്കുട്ടിയെയും കൊലപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.
Read Moreട്രാഫിക് സിഗ്നലുകളിൽ ഇനി ഹൃദയം
ബെംഗളൂരു: ഹൃദയാരോഗ്യത്തെക്കുറിച്ച് അവബോധം വളർത്താൻ വേറിട്ട മാർഗവുമായി ബെംഗളൂരു. ട്രാഫിക് ലൈറ്റുകളിൽ ഹൃദയ ചിഹ്നം പ്രദർശിപ്പിച്ച് ഹൃദയസംബന്ധമായ പ്രശ്നങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുകയാണ് ലക്ഷ്യം. റോഡുകളിലെ ട്രാഫിക്ക് ലൈറ്റുകൾ ഹൃദയത്തിന്റെ ആകൃതിയിലേക്ക് മാറ്റും. ടെക് സിറ്റിയെ ‘ഹാർട്ട് സ്മാർട്ട് സിറ്റി’ ആക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതാണ് ലക്ഷ്യം. ട്രാഫിക് സിഗ്നലുകൾ ഉപയോഗിച്ച് ഹൃദയാരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ മണിപ്പാൽ ആശുപത്രി പദ്ധതിയുമായി കൈകോർത്തു. പ്രധാനപ്പെട്ട 20 ജംഗ്ഷനുകളിലാണ് ട്രാഫിക് ലൈറ്റുകൾ കാണിക്കുന്നത്. ബെംഗളൂരുവിലെ റോഡുകളിൽ ഈ ഹൃദയാകൃതിയിലുള്ള ചുവന്ന ലൈറ്റുകൾ മണിപ്പാൽ ആശുപത്രികളും ബിബിഎംപിയും ബെംഗളൂരു ട്രാഫിക്…
Read More