ബെംഗളൂരു : വീട്ടമ്മമാർക്ക് മാസം രണ്ടായിരം രൂപവീതം അവരുടെ ബാങ്കിലേക്ക് നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ രജിസ്റ്റർ ചെയ്തവർ ഒരു കോടി കവിഞ്ഞു. പദ്ധതിയുടെ ഉദ്ഘാടനം ഓഗസ്റ്റ് 27-ന് ബെളഗാവിയിൽ നടക്കും. ചടങ്ങിലേക്ക് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയാഗാന്ധി, രാഹുൽ ഗാന്ധി എന്നിവരെ ക്ഷണിച്ചിട്ടുണ്ടെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു. ഇതേസമയത്ത് തന്നെ സംസ്ഥാനത്ത് 11,000 കേന്ദ്രങ്ങളിലും ഉദ്ഘാടന പരിപാടി നടക്കും. കോൺഗ്രസിന്റെ അഞ്ചിന ജനപ്രിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നാണ് ഗൃഹലക്ഷ്മി പദ്ധതി. ഇതിൽ രജിസ്റ്റർ ചെയ്യുന്നതിന് അവസാന തീയതി നിശ്ചയിച്ചിട്ടില്ല. അർഹരായവർക്ക് ഇനിയും അപേക്ഷിക്കാം. റേഷൻകാർഡിൽ…
Read MoreTag: grihalakshmi
ഗൃഹനാഥകൾക്ക് പ്രതിമാസം 2000; തിയ്യതി പ്രഖ്യാപിച്ചു
ബെംഗളൂരു: ഗൃഹനാഥകൾക്ക് പ്രതിമാസം 2000 രൂപ നൽകുമെന്ന കോൺഗ്രസ് വാഗ്ദാനം അടുത്ത മാസം മുതൽ നിലവിൽ വരും. ഗൃഹലക്ഷ്മി പദ്ധതി ഓഗസ്റ്റ് 16 ന് തുടക്കം കുറിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധാരമയ്യ അറിയിച്ചു. നിലവിൽ ലഭിച്ച അപേക്ഷകൾ പരിശോധിച്ച് അർഹത പെട്ടവരെ കണ്ടെത്താനുള്ള കാലതാമസം ആണ് പദ്ധതി അടുത്ത മാസത്തേക്ക് നീളാൻ കാരണമാണെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിക്കായി ബജറ്റിൽ 17500 കോടി രൂപയാണ് നീക്കി വച്ചത്. ആദായ നികുതിയും ജിഎസ്ടി യും ഫയൽ ചെയ്യുന്ന കുടുബത്തിലെ ഗൃഹനാഥകൾക്ക് ഈ ആനുകൂല്യം ലഭിക്കില്ല.
Read More