കിഴിവ് സാരി വില്പനക്കിടെ തമ്മിലടി, വൈറലായി വീഡിയോ

ബെംഗളൂരു: നഗരത്തിലെ ഒരു റീട്ടെയില്‍ സ്റ്റോറില്‍ സംഘടിപ്പിച്ച വാര്‍ഷിക വില്‍പ്പനയിൽ സാരിയുടെ പേരില്‍ തമ്മിൽ തല്ല്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ഇപ്പോൾ വൈറലാണ്. സ്‌റ്റോക്ക് ഒഴിവാക്കുന്നതിനായി മല്ലേശ്വരത്തെ പ്രശസ്തമായ സില്‍ക്ക് സാരിക്കടയില്‍ കിഴിവ് വില്‍പ്പന നടന്നിരുന്നു. ഇതിനിടെയാണ് ഈ സംഭവം നടന്നത്. വൈറല്‍ വീഡിയോയില്‍, മൈസൂരു പട്ട് സാരി വില്‍പ്പന പരിപാടിയില്‍ ഷോപ്പിംഗിനിടെ രണ്ട് സ്ത്രീകള്‍ തര്‍ക്കിക്കുന്നത് കാണാം. തര്‍ക്കം മൂത്ത് അവര്‍ പരസ്പരം തല്ലുകയും മുടിപിടിച്ചുവലിക്കുകയും ചെയ്യുന്നതും വീഡിയോയില്‍ കാണാം. പിന്നീട്, സുരക്ഷാ ഉദ്യോഗസ്ഥര്‍ വഴക്ക് നിര്‍ത്താനും പരസ്പരം വേര്‍പെടുത്താനും ശ്രമിച്ചെങ്കിലും സ്ത്രീകള്‍…

Read More
Click Here to Follow Us