ബെംഗളൂരു: ജോലി ചെയ്യുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ഏപ്രിൽ ഒന്നുമുതൽ പൊതുബസുകളിൽ സൗജന്യയാത്ര നൽകുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. നിയമസഭാ തെരഞ്ഞടുപ്പിന് മുന്നോടിയായി കെഎസ്ആർടിസിയുടെ വോൾവോ ആക്സൽ സ്ലീപ്പർ ബസുകൾ ഫ്ലാഗ് ഓഫ് ചെയ്തതിന് ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ ഈ പ്രഖ്യാപനം. സ്ത്രീകളെ സ്വയം പര്യാപ്തരാക്കുകയാണെന്ന് സർക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഈ പദ്ധതി നടപ്പിലാക്കുന്നതിനായി മിനി സ്കൂൾ ബസുകൾ ഏർപ്പെടുത്തുകയും നിലവിലുള്ള ബസുകൾ ഉപയോഗിച്ച് കൂടുതൽ സർവീസ് ആരംഭിക്കുകയും ചെയ്യും. സ്കുളുകൾ സമയത്ത് ഒരോ താലൂക്കിലും കുറഞ്ഞത് അഞ്ച് ബസുകളെങ്കിലും സർവീസുകൾ നടത്തണം. ആവശ്യമെങ്കിൽ…
Read More