ബെംഗളൂരു: ഫാക്ടറികൾ, കടകൾ, സ്ഥാപനങ്ങൾ എന്നിവയ്ക്കുള്ള ലൈസൻസിംഗ് കാര്യക്ഷമമാക്കാനുള്ള ശ്രമത്തിൽ, അനുമതികൾ നിരീക്ഷിക്കാൻ ഒരൊറ്റ അധികാരമുള്ള ഓൺലൈൻ സംവിധാനം നിർദ്ദേശിച്ച് കർണാടക സർക്കാർ. ഇതുവരെ, കർണാടകയിൽ ഓരോന്നിനും വ്യത്യസ്ത ലൈസൻസിംഗ് അതോറിറ്റികളുള്ള 29 വ്യത്യസ്ത തൊഴിൽ സംബന്ധിയായ നിയമങ്ങളാണ് ഉണ്ടായിരുന്നത്. ഈ നിയമനിർമ്മാണങ്ങളെല്ലാം സമന്വയിപ്പിച്ച് ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന 2021 ലെ ഒക്യുപേഷണൽ സേഫ്റ്റി, ഹെൽത്ത്, വർക്കിംഗ് കണ്ടീഷൻസ് (കർണാടക) ചട്ടങ്ങളുടെ കരട് സർക്കാർ ഇപ്പോൾ വിജ്ഞാപനം ചെയ്തിട്ടുണ്ട്. വിവിധ തൊഴിൽ നിയമങ്ങൾ സർക്കാർ ഇപ്പോൾ ഏകീകരിക്കുകയാണെന്നും സർക്കാരിന് 29 നിയമങ്ങൾ നടപ്പാക്കേണ്ടി വന്നതിനാൽ…
Read MoreTag: factory
‘മൈ ഷുഗർ ഫാക്ടറി’ വിവാദം: ഉടൻ പാട്ടത്തിന് നൽകില്ലെന്ന് തീരുമാനം
ബെംഗളൂരു: മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിന്റെ തീരുമാനപ്രകാരം ‘മൈ ഷുഗർ ഫാക്ടറി’ പാട്ടത്തിന് കൊടുക്കുന്നത് താൽകാലികമായി പിൻവലിച്ചു. മാൻഡ്യയിൽ സംസ്ഥാന സർക്കാരിന്റെ കീഴിൽ 1934ൽ സ്ഥാപിച്ച ഫാക്ടറിയുടെ ഭാവി കാര്യങ്ങളിൽ തീരുമാനം എടുക്കാൻ വിദഗ്ധ സമിതി നിയമിക്കാനും തീരുമാനമായി. വിദഗ്ധ സമിതി നിലവിലുള്ള കമ്പനി മുതലുകളും, ഭാവിയിലെ ചിലവുകളും കണക്കെടുത്ത് റിപ്പോർട്ട് സമർപ്പിക്കും. ഇവ പരിശോധിച്ച് മന്ത്രിസഭാ യോഗത്തിൽ അവസാന തീരുമാനം ഉണ്ടാകും. കമ്പനിക്ക് പുതിയ മാനേജിംഗ് ഡയറക്ടറും, അക്കൗണ്ടൻ്റും നിയമിക്കപ്പെടും. പുതിയ സീസൺ മുതൽ ഉത്പാദനം ആരംഭിക്കാനും തീരുമാനമായി.…
Read More