ബെംഗളൂരു: ഫാക്ടറികൾ, കടകൾ, സ്ഥാപനങ്ങൾ എന്നിവയ്ക്കുള്ള ലൈസൻസിംഗ് കാര്യക്ഷമമാക്കാനുള്ള ശ്രമത്തിൽ, അനുമതികൾ നിരീക്ഷിക്കാൻ ഒരൊറ്റ അധികാരമുള്ള ഓൺലൈൻ സംവിധാനം നിർദ്ദേശിച്ച് കർണാടക സർക്കാർ. ഇതുവരെ, കർണാടകയിൽ ഓരോന്നിനും വ്യത്യസ്ത ലൈസൻസിംഗ് അതോറിറ്റികളുള്ള 29 വ്യത്യസ്ത തൊഴിൽ സംബന്ധിയായ നിയമങ്ങളാണ് ഉണ്ടായിരുന്നത്.
ഈ നിയമനിർമ്മാണങ്ങളെല്ലാം സമന്വയിപ്പിച്ച് ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന 2021 ലെ ഒക്യുപേഷണൽ സേഫ്റ്റി, ഹെൽത്ത്, വർക്കിംഗ് കണ്ടീഷൻസ് (കർണാടക) ചട്ടങ്ങളുടെ കരട് സർക്കാർ ഇപ്പോൾ വിജ്ഞാപനം ചെയ്തിട്ടുണ്ട്. വിവിധ തൊഴിൽ നിയമങ്ങൾ സർക്കാർ ഇപ്പോൾ ഏകീകരിക്കുകയാണെന്നും സർക്കാരിന് 29 നിയമങ്ങൾ നടപ്പാക്കേണ്ടി വന്നതിനാൽ ഈ സംവിധാനം നേരത്തെ സങ്കീർണ്ണമായിരുന്നുവെങ്കിലും ഇനിമുതൽ, ലൈസൻസ് നൽകുന്നതിന് ഒരൊറ്റ അതോറിറ്റിയാകും നിർവചിക്കുകയെന്നും മുഴുവൻ പ്രക്രിയയും സുതാര്യമാക്കുന്നതിന് ഓൺലൈനിൽ സേവനത്തിലേക്ക് പോകുമെന്നും ലേബർ കമ്മീഷണർ അക്രം പാഷ പറഞ്ഞു.
നേരത്തെ, സർക്കാർ വിവിധ തൊഴിൽ നിയമങ്ങളെ നാല് വിശാലമായ മേഖലകളായിട്ടാണ് ക്രോഡീകരിസിച്ചിരുന്നത്; വേതനം, വ്യാവസായിക ബന്ധങ്ങൾ, തൊഴിൽ സുരക്ഷ, ക്ഷേമം ഇനിമുതൽ ഈ കോഡുകൾ പ്രാബല്യത്തിൽ കൊണ്ടുവരാൻ നിലവിലെ നിയമങ്ങളും സഹായിക്കും.
കൂടാതെ, തൊഴിൽ വകുപ്പ് ഇനി മുതൽ വെബ് അധിഷ്ഠിത പരിശോധന നടത്തുന്നത്. ഇതുവരെ പരിശോധനകളിൽ പോലും ഒന്നിലധികം അധികാരികൾ ഉണ്ടായിരുന്നു ഉദാഹരണത്തിന്, ഫാക്ടറികളും ബോയിലർ അധികാരികളും അസിസ്റ്റന്റ് ലേബർ കമ്മീഷണർമാരും പ്രത്യേകം പരിശോധന നടത്തിയിരുന്നു. എന്നാലിനിമുതൽ ആരാണ് പരിശോധനയ്ക്ക് പോകേണ്ടതെന്ന് ഇലക്ട്രോണിക് സിസ്റ്റം ആയിരിക്കും തീരുമാനിക്കുകയെന്നും പാഷ കൂട്ടിച്ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.