ബെംഗളൂരു: പാർട്ട് ടൈം ഓൺലൈൻ ജോലി വാഗ്‌ദാനം ചെയ്‌തുള്ള തട്ടിപ്പിന്റെ അന്വേഷണ ഭാഗമായി വ്യാജന്മാരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പാർട്ട് ടൈം ഓൺലൈൻ ജോലി വാഗ്‌ദാനം ചെയ്യുന്ന വ്യാജന്മാർക്ക് എതിരായി നടത്തുന്ന ‘സൂപ്പർ ലൈക്ക് എണിംഗ് ആപ്ലിക്കേഷൻ’ എന്ന കേസിലാണ് അന്വേഷണത്തിന്റെ ഭാഗമായി ഒരു കോടി രൂപ ബാങ്ക് ബാലൻസ് ഉള്ള എൺപത് ബാങ്ക് അക്കൗണ്ടുകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചത്. തിങ്കൾ, ചൊവ്വ എന്നീ രണ്ട് ദിവസങ്ങളിലായി ബെംഗളൂരുവിലെ 16 സ്ഥലങ്ങളിൽ നീണ്ടുനിന്ന തിരച്ചിൽ നടപടികളിൽ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായി…
Read MoreTag: ed
നാഷണൽ ഹെറാൾഡ് കേസിൽ ഡി. കെ ശിവകുമാർ ഇ. ഡി യ്ക്ക് മുൻപിൽ ഹാജരായി
ന്യൂഡല്‍ഹി: കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ ഡല്‍ഹിയില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരായി. നാഷനല്‍ ഹെറാള്‍ഡ് കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് നടപടി. ഏജന്‍സി ആവശ്യപ്പെട്ട രേഖകളെല്ലാം കൊടുത്തിരുന്നെന്ന് ശിവകുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അന്വേഷണ ഏജന്‍സികളെ ഞങ്ങള്‍ ബഹുമാനിക്കുന്നു. ഇതില്‍ ഒന്നും ഒളിക്കാനില്ല. നാഷനല്‍ ഹെറാള്‍ഡിന്റെ ഉടമകളായ ‘യങ് ഇന്ത്യന്‍’ കമ്പനിക്കു നല്‍കിയ പണമെല്ലാം ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായുള്ളതാണ് -അദ്ദേഹം വ്യക്തമാക്കി. യങ് ഇന്ത്യയ്ക്ക് ശിവകുമാറും സഹോദരനും എം.പിയുമായ ഡി.കെ. സുരേഷും മുമ്പ് കൃത്യമായ കണക്കില്ലാത്ത പണം നല്‍കിയതായാണ് ആരോപണം. ഇത് രണ്ടാം തവണയാണ്…
Read Moreനാഷണൽ ഹെറാൾഡ് കള്ളപ്പണ കേസിൽ ശിവകുമാറിനെ ഇ. ഡി ചോദ്യം ചെയ്തു
ന്യൂഡൽഹി : നാഷനൽ ഹെറാൾഡ് കള്ളപ്പണക്കേസിൽ കർണാടക നേതാവ് ഡി.കെ. ശിവകുമാർ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായി. ഇന്നലെ രാവിലെ പത്തിന് അബ്ദുൾ കലാം റോഡിലെ ഇ .ഡി ഓഫീസിലെത്തി ശിവകുമാർ താൻ നിയമം പാലിച്ച് ജീവിക്കുന്ന ഒരു പൗരനാണെന്നും ഇ.ഡി സമൻസ് അയച്ചത് എന്തിനാണെന്ന് അറിയില്ലെന്ന് പ്രതികരിച്ചു. കോൺഗ്രസ് മുഖപത്രമായിരിക്കുന്ന നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമകളായ യംഗ് ഇൻഡ്യൻ കമ്പനിയ്ക്ക് ഡി.കെ. ശിവകുമാറും സഹോദരനും എംപിയുമായ ഡി.കെ.സുരേഷും വൻ സംഭവനകൾ നൽകിയതിൽ ക്രമക്കേടുണ്ടെന്ന് ഇ. ഡി യുടെ ആരോപണം. നാഷൺ ഹെറാൾഡ് കെസിൽ…
Read Moreവർക്ക് ഫ്രം ഹോം തട്ടിപ്പ്, 5.85 കോടി ഇ.ഡി കണ്ടുകെട്ടി
ബെംഗളൂരു: വർക്ക് ഫ്രം ഹോം തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 5.85 കോടി രൂപ കണ്ടുകെട്ടി. ബെംഗളൂരു ഉൾപ്പെടെ 12 സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. കേസിൽ 92 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പ്രതികളിൽ ആറുപേർ വിദേശികളാണ്. തട്ടിപ്പ് കമ്പനികൾക്ക് ചൈനീസ് ബന്ധമുണ്ടെന്നും ഇ ഡി അന്വേഷണത്തിൽ കണ്ടെത്തി. വർക്ക് ഫ്രം ഹോം മോഡലിൽ പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്ന സംഘങ്ങൾക്കെതിരെയായിരുന്നു ഇ .ഡി അന്വേഷണം. കീപ്പ് ഷെയർ എന്ന ആപ്ലിക്കേഷൻ വഴിയാണ് തട്ടിപ്പ് നടത്തിയതെന്നും ഇ ഡി കണ്ടെത്തിയിട്ടുണ്ട്.
Read Moreപ്രധാനമന്ത്രിയെ വധിക്കാൻ പോപ്പുലർ ഫ്രണ്ട് ഗൂഢാലോചന നടത്തി; ഇ ഡി
ന്യൂഡൽഹി: പോപുലർ ഫ്രണ്ടിനെതിരെ ഗുരുതര ആരോപണവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി). പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ പോപ്പുലർ ഫ്രണ്ട് ഗൂഢാലോചന നടത്തിയതായിട്ടാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിപ്പ്. ഈ വർഷം ജൂലൈ 12ന് ബീഹാറിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. കേരളത്തിൽ നിന്ന് വ്യാഴാഴ്ച ഇഡി അറസ്റ്റ് ചെയ്ത ഷഫീഖ് പിയുടെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. പ്രധാനമന്ത്രിയെ ആക്രമിക്കുന്നതിനായി പരിശീലനം നടത്തിയതായും റാലിക്കു മുമ്പും ഇത്തരത്തിലുള്ള പദ്ധതികൾ പി.എഫ്.ഐ ആസൂത്രണം ചെയ്തതായും ഇ.ഡി പറയുന്നു. ഈ വർഷം എൻഫോഴ്സ്മെന്റ്…
Read Moreസോണിയയേയും രാഹുൽ ഗാന്ധിയേയും ഇ. ഡി വീണ്ടും ചോദ്യം ചെയ്തേക്കും
ന്യൂഡൽഹി : നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യാൻ സാധ്യത. ഡൽഹിയിലെ നാഷണൽ ഹെറാൾഡ് ഓഫീസിൽ ഉൾപ്പടെ നടത്തിയ റെയ്ഡുകളിൽ ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിൽ ആണ് വീണ്ടും ചോദ്യം ചെയ്യാൻ ഇ.ഡി ആലോചിക്കുന്നത്. യങ് ഇന്ത്യ എന്ന കമ്പനിയിലേക്ക് 2019 വരെ ഷെൽ കമ്പനികളിൽ നിന്ന് പണം കൈമാറ്റം ചെയ്യപ്പെട്ടുവെന്ന രേഖകൾ റെയ്ഡുകളിൽ കണ്ടെത്തിയതായി ഇ.ഡി വൃത്തങ്ങൾ അറിയിച്ചു. യാങ് ഇന്ത്യ കമ്പനിയിലെ 76 ശതമാനം ഓഹരി ഉടമകൾ സോണിയ ഗാന്ധിയും…
Read Moreമുൻ ബിബിഎംപി കോർപ്പറേറ്ററുടെ 3.35 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി
ബെംഗളൂരു: ജയിലിൽ കഴിയുന്ന മുൻ ബിബിഎംപി കോർപ്പറേറ്റർ സിജി ഗൗരമ്മയുടെ 3.35 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. ഗൗരമ്മയ്ക്കും ഭർത്താവ് സി ഗോവിന്ദരാജുവിനുമെതിരെ 2015ൽ അഴിമതി നിരോധന നിയമപ്രകാരവും ക്രിമിനൽ ഗൂഢാലോചന പ്രകാരവും ലോകായുക്ത പൊലീസ് കേസെടുത്തിരുന്നു. 2012ൽ ഫയൽ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് കുറ്റപത്രം തയ്യാറാക്കിയത്. തുടർന്ന് ഇഡി കള്ളപ്പണം വെളുപ്പിക്കലിന് കേസെടുത്തു. കോർപ്പറേറ്ററായിരിക്കെ ഗൗരമ്മ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുകയും ഭർത്താവുമായി ഒത്തുകളിച്ച് അനധികൃത സ്വത്ത് സമ്പാദിക്കുകയും ചെയ്തതായി ഇഡി പറയുന്നത്. തങ്ങളുടെ ബാങ്ക്…
Read Moreഷഓമിക്ക് ഫെമയുടെ സഹായം തേടാം ; ഹൈക്കോടതി
ബെംഗളൂരു: എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് ഷവോമിയുടെ 5551 കോടി രൂപയുടെ ബാങ്ക് അക്കൗണ്ടുകൾ കണ്ടുകെട്ടിയ കേസിൽ കമ്പനിയ്ക്ക് ഫെമ അധികൃതരെ സമീപിക്കാമെന്ന് കർണാടക ഹൈക്കോടതി നിർദേശം. 60 ദിവസത്തിനകം ഈ വിഷയത്തിൽ തീർപ്പുണ്ടാക്കണമെന്നും കോടതി നിർദേശിച്ചു. സാങ്കേതിക വിദ്യ റോയൽറ്റി വകയിൽ ഇന്ത്യയ്‌ക്ക് പുറത്തുള്ള മൂന്ന് കമ്പനികൾക്ക് ചട്ടം ലംഘിച്ച് ഷാവോമി വൻ തുക കൈമാറിയതുമായി ബന്ധപ്പെട്ടാണ് ഇഡി നടപടി.
Read Moreശരവണ സ്റ്റോർസിൽ റെയ്ഡ്, 234.75 കോടി സ്വത്തുക്കൾ കണ്ടുകെട്ടി
ചെന്നൈ : ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ചെന്നൈ കേന്ദ്രമായ ജൂവലറി ഗ്രൂപ്പായ ശരവണ സ്റ്റോഴ്സ് തങ്കമാളികയുടെ 234.75 കോടിയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ബാലൻസ് ഷീറ്റിൽ കൃത്രിമം കാട്ടിയും ബാങ്ക് ഉദ്യോഗസ്‌ഥരെയും മറ്റ് ചില സ്വകാര്യ വ്യക്തികളെയും ഇന്ത്യൻ ബാങ്കിൽ നിന്ന് സ്വാധീനിച്ച് 240 കോടിയോളം രൂപ വായ്പ കബളിപ്പിച്ചുവെന്നാണ് സ്ഥാപനത്തിനെതിരെയുള്ള കേസ്. കള്ളപ്പണ വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് സ്ഥാപനത്തിനെതിരെ കേസെടുത്തത്. ഷോറൂം ഉൾപ്പെടെയുള്ള സ്വത്തുക്കളാണ് ഐഡി കണ്ടുകെട്ടിയത്. ലോട്ടറി വ്യവസായി സാന്റിയാഗോ മാർട്ടിന്റെ 173 കോടിയുടെ സ്വത്തുക്കളും ഇഡി…
Read Moreകള്ളപ്പണം വെളുപ്പിക്കൽ, സുശീൽ മന്ത്രിയെ ഇ ഡി കസ്റ്റഡിയിൽ എടുത്തു
ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മന്ത്രി ഡെവലപ്പേഴ്‌സ് സിഎംഡി സുശീൽ മന്ത്രിയെ ഇഡി അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ ഫ്ലാറ്റ് വാങ്ങുന്നവരിൽ നിന്നും വാങ്ങിയ തുക വിവിധ പദ്ധതികൾക്കായി വകമാറ്റിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഫ്ലാറ്റ് ബുക്ക് ചെയ്തവരിൽ നിന്നും 1000 കോടി മുൻകൂർ ആയി വാങ്ങിയെങ്കിലും 10 വർഷം വരെ കഴിഞ്ഞിട്ടും ഇതിൽ പലർക്കും ഇപ്പോഴും ഫ്ലാറ്റ് ലഭിച്ചിട്ടില്ല. വ്യാജരേഖകൾ കാണിച്ച് പൊതുമേഖല, സ്വകാര്യ മേഖല ബാങ്കുകളിൽ നിന്ന് 5000 കോടി വായ്പ എടുക്കുകയും അതിൽ 1000 കോടി അടയ്ക്കാതിരിക്കുകയും ചെയ്തിട്ടുണ്ട്. കമ്പനി ഡയറക്ടർമാർക്കെതിരെ മാർച്ച്…
Read More