ബെംഗളൂരു: ദക്ഷിണ കന്നടയിൽ ബൈക്കിൽ ടിപ്പർ ലോറി ഇടിച്ച് കുടുംബത്തോടൊപ്പം സഞ്ചരിച്ച അധ്യാപിക മരിച്ചു. മാണിയിലെ സ്വകാര്യ സ്കൂൾ അധ്യാപികയും സുരേഷ് കുളലിന്റെ ഭാര്യയുമായ അനിതയാണ് (35) അപകടത്തിൽ മരിച്ചത്. ഭർത്താവിനും കുട്ടിക്കുമൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് അപകടമുണ്ടായത്. ഭർത്താവും കുട്ടിയും പരുക്കേറ്റ് ആശുപത്രിയിലാണ്.
Read MoreTag: death
കൃഷിഭൂമി ഉഴുതുമറിക്കുന്നതിനിടെ ട്രാക്ടർ മറിഞ്ഞ് ഡ്രൈവർ മരിച്ചു
ബെംഗളൂരു: ചാമരാജനഗറിൽ കൃഷിയിടത്തിൽ ഉഴുതുമറക്കുന്നതിനിടെ ട്രാക്ടർ മറിഞ്ഞ് ഡ്രൈവർ മരിച്ചു. മടഹള്ളി ഗ്രാമത്തിലെ മടപ്പ (53) ആണ് മരിച്ചത്. മടഹള്ളിയിലെ ചേട്ടൻ്റെ പറമ്പിൽ ട്രാക്ടർ ഉപയോഗിച്ച് ഉഴുതുമറിക്കുകയായിരുന്ന മാടപ്പ. ഉഴുത് മറിക്കുന്നതിനിടെ വളവിൽ ട്രാക്ടർ മറിഞ്ഞു. ട്രാക്ടറിനടിയിൽ കുടുങ്ങി ഡ്രൈവർ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഉടൻ തന്നെ സ്ഥലമുടമകളും കർഷകരും സ്ഥലത്തെത്തി ഡ്രൈവറെ ട്രാക്ടറിൽ നിന്ന് പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് ഗുണ്ട്‌ലുപേട്ട് പോലീസ് സ്ഥലത്തെത്തി ഡ്രൈവറുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഗുണ്ട്‌ലുപേട്ട് ടൗൺ പൊതു ആശുപത്രിയിലേക്ക് അയച്ചു.
Read Moreജീവനൊടുക്കാൻ ശ്രമിച്ച അമ്മ മരിച്ചു; കുഞ്ഞ് ഗുരുതരാവസ്ഥയിൽ
പാലക്കാട്: കോട്ടായിയില്‍ 3 വയസുള്ള കുഞ്ഞുമായി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. കുഞ്ഞിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കരിയംകോട് മേക്കോണ്‍ സുരേഷിന്റെ ഭാര്യ വിൻസി (37) ആണ് മരിച്ചത്. ഗുരുതരാവസ്ഥയില്‍ കഴിയുന്ന മൂന്നു വയസുകാരി മകളെ തൃശൂർ മെഡി.കോളജിലേക്ക് മാറ്റി. 10 ദിവസം മുമ്പാണ് വിഷം കഴിച്ചത്. കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യയുടെ കാരണമെന്നാണ് പ്രാഥമിക നിഗമനം. കേസ് എടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreപാർക്കിലെ സിമൻ്റ് ശിൽപം വീണ് ആറു വയസുകാരി മരിച്ചു
ബെംഗളൂരു: ശിവമോഗയ്ക്കടുത്തുള്ള മുദ്ദിനക്കൊപ്പ ട്രീ പാർക്കിൽ മാനിൻ്റെ രൂപത്തിലുള്ള സിമൻ്റ് ശിൽപം വീണ് ആറ് വയസുകാരി മരിച്ചതായി റിപ്പോർട്ട്. അമ്മയ്‌ക്കൊപ്പം പാർക്ക് സന്ദർശിക്കാനെത്തിയതായിരുന്നു സമീക്ഷ എന്ന പെൺകുട്ടി. ശിവമോഗയിലെ ഗാന്ധി ബസാർ സ്വദേശിയായ ഹരീഷാണ് പിതാവ്. പെൺകുട്ടി പാർക്കിൽ ഇരിക്കുന്നതിനിടെ ശിൽപം തലയിലേക്ക് വീഴുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ കുട്ടിയെ അമ്മ ആശുപത്രിയിൽ എത്തിച്ചു. ശിവമോഗയിലെ മക്‌ഗാൻ ആശുപത്രിയിൽ എത്തിയപ്പോഴേക്കും അവർ മരിച്ചു. പെൺകുട്ടിയുടെ മേൽ എങ്ങനെയാണ് ശിൽപ വീണതെന്ന് വ്യക്തമല്ല. 25 ഏക്കറിൽ പരന്നുകിടക്കുന്ന ട്രീ പാർക്ക് വനം വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരാണ് നിയന്ത്രിക്കുന്നത്.…
Read Moreകളിക്കുന്നതിനിടെ ഗേറ്റ് ദേഹത്തു വീണ് 4 വയസുകാരൻ മരിച്ചു
മലപ്പുറം: കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്ത് വീണ് നാല് വയസ്സുകാരൻ മരിച്ചു. കൊണ്ടോട്ടി മുള്ളമടക്കല്‍ ശിഹാബുദ്ദീൻ-റസീന ദമ്പതികളുടെ മകന്‍ മുഹമ്മദ് ഐബക് ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. ഉടൻ വാഴക്കാട്ടെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഖബറടക്കം ഇന്ന് ഓമാനൂർ വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Read Moreട്രെയിൻ തട്ടി യുവാക്കൾ മരിച്ച നിലയിൽ
ബെംഗളൂരു: കാസര്‍കോട് പൈക്കത്ത് ട്രെയിന്‍ തട്ടി യുവാക്കൾ മരിച്ച നിലയിൽ. രണ്ടു പുരുഷന്മാരുടെ മൃതദേഹമാണ് പാളത്തിന് സമീപത്തു നിന്നും കണ്ടെത്തിയത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. പുലര്‍ച്ചെ 5.20 ന് മംഗലാപുരത്തു നിന്നുള്ള ഗുഡ്‌സ് ട്രെയിന്‍ തട്ടിയാണ് അപകടമെന്നാണ് റെയില്‍വേ ജീവനക്കാര്‍ സൂചിപ്പിക്കുന്നത്. 25 വയസ്സിന് താഴെ പ്രായമുള്ള യുവാക്കളാണ് മരിച്ചതെന്നാണ് നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. അബദ്ധത്തില്‍ ട്രെയിന്‍ തട്ടിയതാണോ, ആത്മഹത്യയാണോ എന്ന് അന്വേഷിച്ചു വരുന്നതായി റെയില്‍വേ പോലീസ് അറിയിച്ചു.
Read Moreമൈസൂരു, കോഴിക്കോട്-കൊല്ലേഗൽ റൂട്ടിൽ കാറിടിച്ച് കടുവ ചത്തു
ബെംഗളൂരു: മൈസൂരുവിലെ കോഴിക്കോട്-കൊല്ലേഗൽ ദേശീയപാതയിൽ കാറിടിച്ച് കടുവ ചത്തു. ഞായറാഴ്ച രാത്രിയാണ് സംഭവം. ഒന്നരവയസ്സുള്ള ആൺകടുവയാണ് ചത്തതെന്ന് ഡെപ്യൂട്ടി വനം കൺസർവേറ്റർ ഡോ. ബസവരാജ് പറഞ്ഞു. കഴിഞ്ഞ നവംബറിൽ സമീപത്തെ കാട്ടുപ്രദേശത്ത് ഒരു കടുവയെയും നാലു കുഞ്ഞുങ്ങളെയും നാട്ടുകാർ കണ്ടിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി ഇവയെ പിടികൂടാൻ ശ്രമം നടത്തിയെങ്കിലും കണ്ടെത്തിയില്ല. അവയിലൊന്നാകും കാറിടിച്ച് ചത്തത് എന്നാവുമെന്ന് വനം കൺസർവേറ്റർ പറഞ്ഞു. കാറും കാർ ഓടിച്ചിരുന്നയാളെ വനം ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.
Read Moreസ്കൂൾ ബസ് ട്രാക്ടറുമായി കൂട്ടിയിടിച്ച് അപകടം; നാലു വിദ്യാർത്ഥികൾ മരിച്ചു
ബെംഗളൂരു: ബഗൽകോട്ടിൽ സ്കൂൾ ബസ് ട്രാക്ടറുമായി കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പെട്ട് നാലു വിദ്യാർഥികൾ മരിക്കുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്കൂൾവാർഷികത്തിനു ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു വിദ്യാർഥികൾ. സാഗർ കട്കോൽ(17), ബസവരാജ്(17), ശ്വേത(13), ഗോവിന്ദ്(13) എന്നിവരാണ് മരിച്ചത്. അലഗൂരിലെ വർധമാന എജ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിലാണ് വിദ്യാർഥികൾ പഠിക്കുന്നത്. അപകട സ്‍ഥലത്ത് പോലീസ് എത്തി പരിശോധന നടത്തി.
Read Moreകാർ അപകടം; മൂന്ന് കുഞ്ഞുങ്ങൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു
ബെംഗളൂരു : ചിത്രദുർഗയിൽ കാർ പാലത്തിന്റെ കൈവരിയിലിടിച്ച് ഒരു കുടുംബത്തിലെ മൂന്നുകുഞ്ഞുങ്ങൾ ഉൾപ്പെടെ നാലുപേർ മരണം. റായ്ചൂരു ജില്ലയിലെ ദേവദുർഗ സ്വദേശികളായ ലിംഗപ്പ (26), സിന്ധുശ്രീ (2), അയ്യല്ലപ്പ (ആറുമാസം), രക്ഷ (മൂന്നുമാസം) എന്നിവരാണ് മരിച്ചത്. സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനായി ദേവദുർഗയിൽ നിന്ന് ബെംഗളൂരുവിലേക്ക് കാറിൽ വരികയായിരുന്നു കുടുംബം. പുലർച്ചെ നാലരയോടെ സനികരെയിൽവെച്ച് കാർ പാലത്തിന്റെ കൈവരിയിലിടിക്കുകയായിരുന്നു. നാലുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. ഡ്രൈവറുൾപ്പെടെ കാറിലുണ്ടായിരുന്ന മറ്റു നാലുപേരെ ഗുരുതര പരിക്കുകളോടെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണമായി തകർന്നതായി ചല്ലെക്കരെ…
Read Moreസ്കൂൾ കെട്ടിടത്തിൽ നിന്നും വീണ് 4 വയസുകാരി മരിച്ച സംഭവത്തിൽ ദുരൂഹത; മലയാളി പ്രിൻസിപ്പൽ ഒളിവിൽ
ബെംഗളൂരു: നഗരത്തിലെ സ്കൂളില്‍ കെട്ടിടത്തില്‍ നിന്ന് വീണ് നാലു വയസുകാരി മരണപ്പെട്ട സംഭവത്തില്‍ ദുരൂഹത തുടരുന്നു. സ്കൂൾ പ്രിൻസിപ്പൽ ഒളിവിലെന്ന് റിപ്പോർട്ട്. മലയാളിയായ ജിയന്ന ആൻ ജിറ്റോ ആണ് കഴിഞ്ഞ ദിവസം മരിച്ചത്. കുഞ്ഞ് എങ്ങനെ കെട്ടിടത്തിൽ നിന്നും വീണു എന്നതിൽ ഇപ്പോഴും വ്യക്തത ലഭിച്ചിട്ടില്ല. കുഞ്ഞിന്റെ സുരക്ഷ ഉറപ്പാക്കാതിരുന്ന സ്കൂള്‍ അധികൃതർ സംഭവം ഒതുക്കിത്തീർക്കാൻ ശ്രമിക്കുകയാണെന്ന് കുഞ്ഞിന്റെ അച്ഛനമ്മമാർ ആരോപിച്ചു. ചെല്ലകെരെയില്‍ ഉള്ള ഡിപിഎസ്സിലെ പ്രീ സ്കൂള്‍ വിദ്യാർത്ഥിനി ആയിരുന്നു ജിയന്ന ആൻ ജിറ്റോ എന്ന നാല് വയസുകാരി. ചൊവ്വാഴ്ച വൈകിട്ടോടെ കുഞ്ഞ്…
Read More