ബെംഗളൂരു: വീട്ടില്‍ നിന്ന് ഭക്ഷണം, കിടക്ക, പുസ്തകം എന്നിവ ലഭിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് നടൻ ദർശൻ ഹൈക്കോടതിയില്‍ റിട്ട് ഹർജി നല്‍കി. പരപ്പന അഗ്രഹാര ജയിലില്‍ കഴിയുകയാണ് നടൻ ദർശൻ. വീട്ടില്‍ നിന്നുള്ള ഭക്ഷണവും കിടക്കയും പുസ്തകങ്ങളും ജയില്‍ അധികൃതർ വഴി തനിക്ക് ലഭിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ റിട്ട് ഹർജി നല്‍കിയത്. ജയിലില്‍ വിളമ്പുന്ന ഭക്ഷണം ദഹിക്കുന്നില്ല. ഇത് വയറിളക്കത്തിന് കാരണമാകുന്നു. ജയിലില്‍ നല്ല ഭക്ഷണമില്ലാത്തതിനാല്‍ ഭക്ഷ്യവിഷബാധ ഉണ്ടാകുന്നു. ഇത് ജയില്‍ ഡോക്ടർ ശരിവെച്ചതായി ദർശന്റെ അഭിഭാഷകൻ ഹർജിയില്‍ പരാമർശിച്ചിട്ടുണ്ട്. വയറിളക്കവും ദഹനക്കേടും കാരണം…
Read MoreTag: darshan
ബെംഗളൂരുവിൽ മസ്ജിദ് ദർശൻ ടൂർ പ്രോഗ്രാം
ബെംഗളൂരു: മസ്ജിദ് പര്യടന പരിപാടിയായ മസ്ജിദ് ദർശൻ സെപ്തംബർ 25 ഞായറാഴ്ച വൈകീട്ട് നാലിനും എട്ടിനുമിടയിൽ ബന്നാർഘട്ട റോഡിലെ മസ്ജിദ്-ഇ-ബിലാലിൽ നടക്കും. സാഹോദര്യം, മാനവികത, സംസ്കാരം, മതസൗഹാർദം എന്നിവ പ്രോത്സാഹിപ്പിക്കാനാണ് പരിപാടി. മസ്ജിദ്-ഇ-ബിലാൽ മാനേജ്‌മെന്റാണ് ഇത് സംഘടിപ്പിച്ചത്; ജെഐഎച്ച്, ജയനഗർ, ബിടിഎം ലേഔട്ട് യൂണിറ്റുകൾ; മസ്ജിദ് ഫെഡറേഷൻ; എസ്‌ഐഒ, ബെംഗളൂരു, സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് എന്നിവ വാർത്താക്കുറിപ്പിൽ പറഞ്ഞു.
Read Moreകർഷകർക്കൊപ്പം മന്ത്രിമാരും; കന്നഡ സൂപ്പർ താരം ദർശനും പങ്കെടുക്കും
ബെംഗളുരു; മന്ത്രി കർഷകർക്കൊപ്പം താമസിക്കുന്ന പരിപാടിയിൽ ഇത്തവണ പങ്കെടുക്കുക കന്നഡ സിനിമയുടെ പ്രിയതാരം ദർശനാണ്. ഹാവേരിയിലെ ഹിരേക്കരൂരിൽ അടുത്തമാസം 14 ന് കൃഷി മന്ത്രി ബിസി പാട്ടീലിനൊപ്പമാണ് സൂപ്പർ താരം പങ്കെടുക്കുക. കൃഷി വകുപ്പിന്റെ ബ്രാൻഡ് അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ട ആൾകൂടിയാണ് ദർശൻ. അഭിനയം കൂടാതെ കൃഷിയിലും സജീവമാണ് നടൻ ദർശൻ. കൂടാതെ സിനിമാ നടൻ കൂടിയായിരുന്ന ബിസി പാട്ടീലിനൊപ്പം സിനിമകളിൽ ദർശൻ അഭിനയിച്ചിട്ടുമുണ്ട്. വിവിധ ജില്ലകളിലെ കർഷകർക്കൊപ്പം അവരുടെ ഗ്രാമങ്ങളിൽ മാസത്തിൽ ഒരു ദിവസം താമസിക്കുന്ന ജനപ്രിയമായിരിയ്ക്കുന്ന ഈ പദ്ധതി 3 മാസം മുൻപാണ്…
Read More