ക്രിക്കറ്റ് ബെറ്റിംങ്; ബെം​ഗളുരുവിൽ 3 പേർ പിടിയിൽ

ബെം​ഗളുരു; ക്രിക്കറ്റ് ബെറ്റിംങ് റാക്കറ്റിലെ 3 പേർ അറസ്റ്റിലായി. മൊബൈൽ ആപ്പ് വഴിയാണ് ഇവർ ക്രിക്കറ്റ് വാതുവെപ്പ് നടത്തി വന്നത്. ജെപി ന​ഗർ സ്വദേശി ബാലചന്ദ്രൻ (30), ഹൊറമാവ് സ്വദേശി രവികുമാർ (28(, പി ചേതൻ (28) എന്നിവരെയാണ് പോലീസ് പിടികൂടിയത്. കാറും, ബൈക്കും, 59,000 രൂപ എന്നിവയടക്കം 10 ലക്ഷത്തിലധികം വരുന്ന രൂപയുടെ വസ്തുവകകളാണ് പിടിച്ചെടുത്തത്. ഹൊസൂർ മെയിൻ റോഡിലെ ഒരു ലോഡ്ജ് കേന്ദ്രീകരിച്ചാണ് സംഘം പ്രവർത്തിച്ചിരുന്നത്. പോലീസ് വേഷം മാറി മഫ്തിയിലെത്തി ഐപിഎൽ മത്സരം നടക്കുന്നതിനിടെ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെല്ലാവരും…

Read More

ക്രിക്കറ്റ് വാതുവെപ്പ്; നഗരത്തിൽ കൂട്ട അറസ്റ്റ്

ബെംഗളൂരു: ഇന്ത്യ-ശ്രീലങ്ക ക്രിക്കറ്റ് പരമ്പരയുമായി ബന്ധപ്പെട്ട് വാതുവെപ്പു നടത്തിയ 117 പേരെ ബെംഗളൂരു നഗരത്തിൽ സെൻട്രൽ ക്രൈംബ്രാഞ്ച് പിടികൂടി. ദേവനഹള്ളി, മല്ലേശ്വരം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് ഇവർ പിടിയിലായത്. പിടിയിലായവരിൽ നിന്ന്  16 ലക്ഷം രൂപയോളം പിടികൂടിയതായാണ് അനൗദ്യോഗിക റിപോർട്ടുകൾ. പിടിയിലായവരിൽ പ്രായപൂർത്തിയാകാത്തവരും കൂടുതലാണ്. പല ക്രിക്കറ്റ് മത്സരങ്ങളുമായി ബന്ധപ്പെട്ട് ഒട്ടേറെ തവണ ഇവർ വാതുവെപ്പുകൾ നടത്തിയിരുന്നതായി തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും സി.സി.ബി അറിയിച്ചു. പിടിയിലായവരെ ക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ക്രൈം ബ്രാഞ്ച് പുറത്തുവിട്ടിട്ടില്ല. 500 രൂപ മുതൽ മുകളിലേക്ക് വലിയ തുകകേള്ക്കാന് ഇവർ പലപ്പോഴും…

Read More

കേരളത്തിന് അഭിമാനിക്കാം… മറുനാടൻ മലയാളി കരുൺ നായർ കര്‍ണാടകയെ നയിക്കും.

ബെംഗളൂരു: മറുനാടന്‍ മലയാളി താരം കരുണ്‍ നായരെ വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റിന്റെ നോക്കൗട്ടൗറൗണ്ട് മല്‍സരത്തിനുള്ള കര്‍ണാടക ടീമിന്റെ ക്യാപ്റ്റനായി നിയമിച്ചു. ഫെബ്രുവരി 21 മുതല്‍ ഹൈദരാബാദിനെതിരേ ദില്ലിയില്‍ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുണിന്റെ നായകത്വത്തിലാണ് കര്‍ണാടക ഇറങ്ങുന്നത്. സ്ഥിരം ക്യാപ്റ്റന്‍ ആര്‍ വിനയ് കുമാര്‍ പരിക്കേറ്റ് പിന്‍മാറിയതിനെ തുടര്‍ന്നാണ് കരുണിനു നറുക്കുവീണത്. ആലൂരില്‍ നടന്ന പ്രാഥമിക റൗണ്ട് മല്‍സരത്തിനിടെ വിനയ് കുമാറിന്റെ കൈമുട്ടിന് പരിക്കേല്‍ക്കുകയായിരുന്നു.

Read More
Click Here to Follow Us