കേരളത്തിന് അഭിമാനിക്കാം… മറുനാടൻ മലയാളി കരുൺ നായർ കര്‍ണാടകയെ നയിക്കും.

ബെംഗളൂരു: മറുനാടന്‍ മലയാളി താരം കരുണ്‍ നായരെ വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റിന്റെ നോക്കൗട്ടൗറൗണ്ട് മല്‍സരത്തിനുള്ള കര്‍ണാടക ടീമിന്റെ ക്യാപ്റ്റനായി നിയമിച്ചു. ഫെബ്രുവരി 21 മുതല്‍ ഹൈദരാബാദിനെതിരേ ദില്ലിയില്‍ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുണിന്റെ നായകത്വത്തിലാണ് കര്‍ണാടക ഇറങ്ങുന്നത്. സ്ഥിരം ക്യാപ്റ്റന്‍ ആര്‍ വിനയ് കുമാര്‍ പരിക്കേറ്റ് പിന്‍മാറിയതിനെ തുടര്‍ന്നാണ് കരുണിനു നറുക്കുവീണത്. ആലൂരില്‍ നടന്ന പ്രാഥമിക റൗണ്ട് മല്‍സരത്തിനിടെ വിനയ് കുമാറിന്റെ കൈമുട്ടിന് പരിക്കേല്‍ക്കുകയായിരുന്നു.

Read More